വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജീവിതം ലളിത​മാ​ക്കാം

ജീവിതം ലളിത​മാ​ക്കാം

ഡൗൺലോഡ്‌:

  1. 1. കാണുന്നു ചുറ്റും മോഹങ്ങൾ

    തിളങ്ങും നാളമായ്‌ പാഴ്‌ വർണ്ണങ്ങൾ

    മയങ്ങി​പ്പോ​കു​കിൽ വീഴും നാം

    കണ്ണീരിൻ കായലിൻ ആഴത്തിൽ

    (കോറ​സ്‌)

    സന്തോഷ പൂക്കൾ

    ഉള്ളാകെ പൂത്തു​ല​യും

    ലളിത​മാ​യി നാം

    മുന്നേറുകിലോ

    നൽകും യഹോവ നന്മതൻ തേൻ കണങ്ങൾ

    ലളിത​മാ​യി നാം മുന്നേ​റു​കി​ലോ

  2. 2. ഉണ്ണാനും ഉടുക്കാ​നും

    ഉണ്ടെങ്കിൽ അതാ​വോ​ളം

    മതി അതെന്നു നാം നിന​ച്ചെ​ന്നാൽ

    നിത്യാ​ന​ന്ദം നിറഞ്ഞി​ടും

    (കോറ​സ്‌)

    സന്തോഷ പൂക്കൾ

    ഉള്ളാകെ പൂത്തു​ല​യും

    ലളിത​മാ​യി നാം

    മുന്നേറുകിലോ

    നൽകും യഹോവ നന്മതൻ തേൻ കണങ്ങൾ

    ലളിത​മാ​യി നാം മുന്നേ​റു​കി​ലോ

    (ബ്രിഡ്‌ജ്‌)

    ഈ നൽപാതേ പോകിൽ നാം

    യാഹിൻ സ്‌നേ​ഹ​മാ​ധു​ര്യം

    പകർന്നേ​കും യാഹെ​ന്നും

    നുകർന്നീ​ടാൻ എന്നും നാം

    യാഹിൻ ഇഷ്ടം തേടാം

  3. 3. വേണം ഇനിയും എന്ന ഭാരങ്ങൾ

    അടർത്തി​മാ​റ്റി നാം ജീവി​ച്ചെ​ന്നാൽ

    കൺമണി​യാ​യി ദൈവം കാത്തി​ടും

    തൻ കാവലിൻ സങ്കേത​ത്തിൽ

    (കോറ​സ്‌)

    സന്തോഷ പൂക്കൾ

    ഉള്ളാകെ പൂത്തു​ല​യും

    ലളിത​മാ​യി നാം

    മുന്നേറുകിലോ

    നൽകും യഹോവ നന്മതൻ തേൻ കണങ്ങൾ

    ലളിത​മാ​യി നാം

    (കോറ​സ്‌)

    സന്തോഷ പൂക്കൾ

    ഉള്ളാകെ പൂത്തു​ല​യും

    ലളിത​മാ​യി നാം

    മുന്നേറുകിലോ

    നൽകും യഹോവ നന്മതൻ തേൻ കണങ്ങൾ

    ലളിത​മാ​യി നാം മുന്നേ​റു​കി​ലോ