ജ്ഞാനിയായ്, നീ ക്ഷമയോടെ അന്വേഷിക്കുക
ഡൗൺലോഡ്:
1. ഞാനെൻ വിവാഹത്തിനൊരുങ്ങി
‘എൻ സഖിയാരോ?’
എന്നാൽ തിടുക്കം വേണ്ടെന്നു നിശ്ചയം ചെയ്‌തു ഞാൻ.
കൈവരുത്തീടാമെൻ നിർണയം, സുഖദുഃഖങ്ങൾ
യൗവനത്തിനാവേശങ്ങൾ, മോഹങ്ങൾ പോയ്മറഞ്ഞീടും വേഗം.
(കോറസ്)
ജ്ഞാനിയായ്, ക്ഷമയോടെ നീ
അന്വേഷിക്കൂ.
ചിന്തിക്കൂ, ഉള്ളം ചഞ്ചലിക്കിലും
‘ഇവൾ എനിക്കു യോഗ്യയോ?’
ചിന്തിക്കൂ, എനിക്കായുള്ളതോ?
അന്വേഷിക്കൂ.
2. എന്നെ കരുതീടുന്നൊരു പ്രിയനായ് മോഹിച്ചിരുന്നല്ലോ ഞാൻ
എന്നാലോ എന്റെ ദാമ്പത്യം ധന്യമായിത്തീർന്നീടാൻ.
യഹോവതൻ ശ്രേഷ്ഠമാം മാർഗത്തിൽ
ചരിക്കേണ്ടൂ ഞാൻ.
സത്യമാർഗേ എന്നോടൊപ്പം ജീവിക്കും പ്രിയനായ് കാത്തീടും ഞാൻ.
(കോറസ്)
ജ്ഞാനിയായ്, ക്ഷമയോടെ നീ
അന്വേഷിക്കൂ.
ചിന്തിക്കൂ, ഉള്ളം ചഞ്ചലിക്കിലും
‘ഇവൾ എനിക്കു യോഗ്യയോ?’
ചിന്തിക്കൂ, എനിക്കായുള്ളതോ?
ക്ഷമയോടെ നീ അന്വേഷിക്കൂ
അന്വേഷിക്കൂ.