വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞാൻ നിന്റെ ഓർമി​പ്പി​ക്ക​ലു​ക​ളിൽ നിലനിൽക്കും

ഞാൻ നിന്റെ ഓർമി​പ്പി​ക്ക​ലു​ക​ളിൽ നിലനിൽക്കും

ഡൗൺലോഡ്‌:

  1. 1. എന്തു ചെയ്യും ഞാൻ? ആരെ നോക്കും ഞാൻ?

    ഇല്ല ദോഷ​മൊ​ന്നും അതെല്ലാം ശ്രേഷ്‌ഠമാം.

    ലോകം നീട്ടും മോഹ​ങ്ങ​ളെ​ല്ലാം ദോഷമോ?

    ഏതാണെന്റെ നേരിൻ ഗതി, ഏതാണാ പാത?

    എന്തു ചെയ്യും ഞാൻ? ഏതു നോക്കും ഞാൻ?

    ഏതിനും നൽകി​ടാം സൂക്ഷ്‌മ​മാം ശ്രദ്ധ.

    ഏതിനും ഞാൻ കാണുന്നു ഏറെ ദോഷങ്ങൾ.

    ഏതാണെന്റെ നേരിൻ ഗതി? യാഹെന്റെ യാചന കേൾക്കുമോ?

    (കോറസ്‌)

    നിൻ വാക്കു​കളെ ഞാൻ പ്രിയ​പ്പെ​ടു​ന്നു.

    ആ നിധിയെ ഞാൻ കാത്തി​ടും എല്ലാ നാളി​ലും.

    ഞാനോ കേട്ടവ ഗ്രഹി​ക്കാൻ നിൻ മൊഴി എന്നും സഹായിക്കുന്നു.

  2. 2. വേണ്ടത​റി​യും ഞാൻ, തേടണ​മേറെ ഞാൻ,

    കാപട്യങ്ങളെ എന്നും വെറു​ക്കു​ന്നു ഞാൻ.

    ഭാവി ദുഃഖ​പൂർണ​മാ​യി തീർന്നി​ടാം അപ്പോൾ.

    എൻ വഴികൾ ഇപ്പോൾ വ്യക്തം; ഉറപ്പതേകുന്നു.

    (കോറസ്‌)

    നിൻ വാക്കു​ക​ളെ​ല്ലാം പ്രിയപ്പെടുന്നു.

    എൻ ഹൃദയം ശക്തവും കാഴ്‌ച വ്യക്തവും.

    ഞാനോ കേട്ടവ ഗ്രഹി​ക്കാൻ നിൻ മൊഴി എന്നും സഹായിക്കുന്നു.

    (കോറസ്‌)

    നിൻ വാക്കു​ക​ളെ​ല്ലാം പ്രിയപ്പെടുന്നു.

    എൻ ഹൃദയം ശക്തവും കാഴ്‌ച വ്യക്തവും.

    രാവും പകലും വായി​ക്കും നിൻ വചനം.

    നിറയ്‌ക്കും തേജസെന്നുള്ളിലായ്‌, നീയു​മെൻ ചാരെയായ്‌.

    കേട്ടവ ഗ്രഹി​ക്കാൻ നിൻ മൊഴി​കൾ സഹായിക്കുന്നു.