വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിന്റെ വചനം എന്നും നിലനിൽക്കും

നിന്റെ വചനം എന്നും നിലനിൽക്കും

ഡൗൺലോഡ്‌:

  1. 1. യാഹിൽ ആശ്രയ​മായ്‌

    ഭക്തിയാൽ നിറ​ഞ്ഞോ​രായ്‌

    ദൈവം തൻ സ്‌നേ​ഹ​ത്തി​ന്നായ്‌

    നൽകി യാഹി​ന്നവർ നന്ദി.

    അവർക്കേകി നിൻ പേർ

    രാജ്യത്തിൻ പ്രത്യാ​ശ​യും.

    നിന്നീടും നിൻ വചനം.

    നൽവഴി കാണി​ക്കും മൊഴി​കൾ

    സ്‌നേഹിച്ചവർ ഹൃദ്യാ.

    നിന്റെ സന്നദ്ധദാ​സ​ന്മാർ

    നിന്നാജ്ഞയാൽ

    നിൻ വചനങ്ങൾ എഴുതി ഞങ്ങൾ വായ്‌ച്ചീ​ടാൻ.

    (കോറസ്‌)

    ശാശ്വതം നിൻ വചനം.

    നിന്റെ മൊഴി​കൾക്കെ​ന്താ​ഴം.

    തിരുസന്ദേശത്തിൽ കാണു​ന്നാ​ശ്വാ​സം ഞാൻ.

    തിരുമൊഴികൾ കാത്തി​ടും ഞാൻ.

  2. 2. നിൻ മൊഴി​കൾ തടുത്തി​ടാ​നായ്‌

    വൈരികൾക്കായില്ല.

    നിൻ ദാസന്മാർ നിൻ വാക്കെ​ല്ലാം

    കാത്തുപോന്നു വിശ്വ​സ്‌ത​രായ്‌.

    വചനത്തെ രക്ഷിച്ചീ​ടാ​നായ്‌

    ബലി നൽകി അവർ ജീവൻ.

    നിനക്കായ്‌ സാക്ഷി​നി​ന്നവർ വിശ്വ​സ്‌ത​മായ്‌.

    നിൻ വാക്കൊ​ന്നും മാഞ്ഞതില്ല.

    (കോറസ്‌)

    നിൽക്കും ശാശ്വതം നിൻ വചനം.

    നിന്റെ മൊഴി​കൾക്കെ​ന്താ​ഴം.

    തിരുസന്ദേശത്തിൽ കാണു​ന്നാ​ശ്വാ​സം ഞാൻ.

    തിരുമൊഴികൾ കാത്തി​ടും ഞാൻ.

  3. 3. തിരു​നാ​മ​ത്തിൻ ശ്രേഷ്‌ഠത ഞങ്ങൾ

    കാൺമൂ നിൻ വചനത്തിൽ.

    നിലനിൽക്കും നിൻ പേർ

    തിരുമൊഴികളും.

    വാഴ്‌ത്തുമെന്നും ഞങ്ങൾ നിന്നെ.

    (കോറസ്‌)

    ശാശ്വതമാം നിൻ വചനം.

    നിന്റെ മൊഴി​കൾക്കെ​ന്താ​ഴം.

    തിരുസന്ദേശത്തിൽ കാണു​ന്നാ​ശ്വാ​സം ഞാൻ.

    തിരുമൊഴികൾ കാത്തി​ടും ഞാൻ

    എന്നുമെന്നും.