പ്രാധാന്യമുള്ള കാര്യങ്ങൾ
ഡൗൺലോഡ്:
1. ജീവിതം ആസ്വദിക്കാം സന്തോഷിക്കാം.
സ്നേഹിതരോടൊപ്പം ഉല്ലസിച്ചീടാം.
എന്നാലതിൽ മാത്രമായി മുഴുകീടാതെ
സത്യത്തിനുവേണ്ടി സമയം കണ്ടെത്താം.
(കോറസ്)
ദൈവികഭക്തി കാത്തീടാം, വചനം പഠിക്കാം.
യാഹോടെന്നും പ്രാർഥിച്ചീടാനായ് നേരം കണ്ടെത്താം.
യാഹോടടുത്തീടാം.
ദൈവത്തിൻ രാജ്യം നൽകും സന്തോഷം
ധ്യാനിച്ചിടാം, സന്തോഷം കണ്ടെത്തീടാം.
പ്രധാനമാം കാര്യങ്ങളിതല്ലോ നമുക്കെന്നെന്നും.
2. ജീവിതഭാരത്താൽ തളർന്നിടാം.
വിശ്വാസം മാറ്റുരയ്ക്കും ഈ നാളിൽ എന്നും.
കുടുംബത്തോടൊത്ത് നടക്കും നമ്മൾ.
അവർക്കു സഹായമായ് തീർന്നീടാം നാമെന്നും.
(കോറസ്)
ദൈവികഭക്തി കാത്തീടാം, വചനം പഠിക്കാം
യാഹോടെന്നും പ്രാർഥിച്ചീടാനായ് നേരം കണ്ടെത്താം.
യാഹോടടുത്തീടാം.
ദൈവത്തിൻ രാജ്യം നൽകും സന്തോഷം
ധ്യാനിച്ചിടാം, സന്തോഷം കണ്ടെത്തീടാം.
പ്രധാനമാം കാര്യങ്ങളിതല്ലോ നമുക്കെന്നെന്നും.
(കോറസ്)
ദൈവികഭക്തി കാത്തീടാം, വചനം പഠിക്കാം
യാഹോടെന്നും പ്രാർഥിച്ചീടാനായ് നേരം കണ്ടെത്താം.
യാഹോടടുത്തീടാം.
ദൈവത്തിൻ രാജ്യം നൽകും സന്തോഷം.
ധ്യാനിച്ചിടാം, സന്തോഷം കണ്ടെത്തീടാം.
പ്രധാനമാം കാര്യങ്ങളിതല്ലോ നമുക്കെന്നെന്നും.