വരാനിരിക്കുന്ന പുതിയ ലോകം
ഡൗൺലോഡ്:
1. ഒരു നിമിഷം കാണ്മിൻ ആ ദൃശ്യം
എത്ര ചേതോഹരം ആ കാഴ്ചകൾ
ചിരി തൂകും പൈതങ്ങൾ
കദനങ്ങൾ പോയ്മറഞ്ഞ ലോകം
സുന്ദരമീ ഭൂമിയിൽ എങ്ങും
വസിച്ചീടുന്നിതാ മനുഷ്യരൊന്നായ്
ചന്ദ്രനുള്ള കാലത്തോളം
ദൈവത്തിൻ ആർദ്ര സ്നേഹ ദയ നമ്മൾ
ആസ്വദിക്കും നാം
യേശുവിൻ രാജ്യത്തിലായ്
ആ പുതു ലോകത്തിൽ.
(കോറസ്)
പ്രത്യാശ തീ ജ്വാലയായ്
പ്രത്യാശയെങ്ങും നങ്കൂരമായ്
പ്രത്യാശയോ നമ്മിൽ ജ്വലിക്കുന്നു
സ്വയം നാം കാണുമ്പോൾ
ആ പുതു ലോകത്തിൽ.
2. ഒരു നിമിഷം കാണ്മിൻ ആ ദൃശ്യം
ആ മലയോരത്തായ് ആറ്റരികിലായ് ഇതാ
ഒരു ഭവനം സുന്ദരം
അതിൻ വാതിൽ കടന്നു വന്നിതാ
നിന്റെ പ്രിയരിൽ ഒരാൾ
പുണരാൻ നീട്ടിയ കൈകളോടെ
തുളുമ്പും മിഴികളാൽ
എത്ര നമ്മൾ കാത്തിരുന്നൊന്നു കാണാൻ
ദൈവത്തിൻ സ്നേഹം
മരണം നീക്കീടും
ആ പുതു ലോകത്തിൽ.
(കോറസ്)
പ്രത്യാശ തീ ജ്വാലയായ്
പ്രത്യാശയെങ്ങും നങ്കൂരമായ്
പ്രത്യാശയോ നമ്മിൽ ജ്വലിക്കുന്നു
സ്വയം നാം കാണുമ്പോൾ
ആ പുതു ലോകത്തിൽ.
(ബ്രിഡ്ജ്)
ദിവ്യ വാഗ്ദാനങ്ങൾ ദിവ്യ വാഗ്ദാനങ്ങൾ
നിറവേറിടും നിശ്ചയം താൻ.
സകല ജീവജാലങ്ങളും സകല ജീവജാലങ്ങളും
ഉല്ലസിച്ചിടും മോദമോടീ ഭൂമിയിൽ.
(കോറസ്)
പ്രത്യാശ തീജ്വാലയായ്
പ്രത്യാശയെങ്ങും നങ്കൂരമായ്
പ്രത്യാശയോ നമ്മിൽ ജ്വലിക്കുന്നു
സ്വയം നാം കാണുമ്പോൾ
ആ പുതു ലോകത്തിൽ പുതു ലോകത്തിൽ
ആ പുതു ലോകത്തിൽ പുതു ലോകത്തിൽ
ആ പുതു ലോകത്തിൽ പുതു ലോകത്തിൽ
ആ പുതു ലോകത്തിൽ പുതു ലോകത്തിൽ.