വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സമാധാ​ന​ത്തോ​ടെ ജീവി​ക്കുക

സമാധാ​ന​ത്തോ​ടെ ജീവി​ക്കുക

ഡൗൺലോഡ്‌:

  1. 1. വിടരു​ന്നു ശാന്തമായ്‌ നാളി​തും എങ്കിലും ഇതാ മുന്നിൽ,

    കോപ​ത്താൽ പൊള്ളുന്ന നോക്കും ചെയ്‌തി​യും എങ്ങും ഏറെയോ?

    യാഹിൻ വാക്കെ​ന്നു​ള്ളിൽ ചൊല്ലി​ടും: ”‏നിൽക്കൂ നീ ശാന്തമായ്‌!”‏

    ഓരോ മാത്ര​യും കേഴൂ ദൈവം ഏകീടും ദിവ്യ​ശാ​ന്തി​ക്കായ്‌

    (കോറസ്‌)

    വന്യമീ ലോകം അതിൽ പാർത്തീ​ടാൻ ക്ഷമ നേടാം നാം!

    പാരി​ലാ​കെ നിറയും സൗമ്യ​രോ​ടൊ​ത്തായ്‌ മോദി​ക്കും നാം നിത്യ​മായ്‌!

  2. 2. തെളി​മാ​നം പോൽ പ്രഭ​യോ​ടി​ന്നും പുലരു​ന്നീ ദിനവും

    ഇരുൾ മൂടി, പ്രകാശം പോയ്‌, ഞാനോ നിൽക്കും മൗനമായ്‌.

    മുഴങ്ങീ​ടു​ന്നെ​ന്നു​ള്ളിൽ കാവലായ്‌ ദൈവ​ത്തിൻ വചനം:

    ‘കാണൂ മുഖങ്ങൾക്കു​മു​ള്ളിൽ നോവാൽ നീറുമാ നെഞ്ചം കൺകളാൽ.’

    (കോറസ്‌)

    വന്യമീ ലോകം അതിൽ പാർത്തീ​ടാൻ ക്ഷമ നേടാം നാം!

    പാരി​ലാ​കെ നിറയും സൗമ്യ​രോ​ടൊ​ത്തായ്‌ മോദി​ക്കും നാം നിത്യ​മായ്‌!

    (ബ്രിഡ്‌ജ്‌)

    കഷ്ടങ്ങൾ ഏറിലും

    നേരി​ടാം സുസ്‌മേ​ര​രായ്‌.

    യഹോവ തൻ പ്രശാ​ന്തി​യിൻ

    കണിക​യേ​കി കാത്തീ​ടും.

  3. 3. അന്ധമാം ഭൂവിൽ പകർന്നേ​കീ​ടും ശോഭ​യാം സുവാർത്ത നാം.

    എങ്കിലും ചിലർ എയ്‌തീ​ടും ശകാര​ങ്ങ​ളാൽ ഭയമേ​റവേ;

    തിരു​വ​ച​നം ഉള്ളിൽ തെളിയേ, പോകും നാം നിശ്ശബ്ദ​രായ്‌.

    ക്രോ​ധ​മാ​ളു​മ്പോൾ ദൈവ​ഹി​തം പോൽ വിട​ചൊ​ല്ലും ശാന്തരായ്‌.

    (കോറസ്‌)

    വന്യമീ ലോകം അതിൽ പാർത്തീ​ടാൻ ക്ഷമ നേടാം നാം!

    പാരി​ലാ​കെ നിറയും സൗമ്യ​രോ​ടൊ​ത്തായ്‌ മോദി​ക്കും നാം നിത്യ​മായ്‌!

    (കോറസ്‌)

    വന്യമീ ലോകം അതിൽ പാർത്തീ​ടാൻ ക്ഷമ നേടാം നാം!

    പാരി​ലാ​കെ നിറയും സൗമ്യ​രോ​ടൊ​ത്തായ്‌ മോദി​ക്കും നാം എന്നുമായ്‌!