ഗീതം 146
നിങ്ങൾ എനിക്കാണു ചെയ്‌തത്
-
ക്രിസ്തുവിൻ കാന്തയാം അഭിഷിക്തർക്കൊപ്പം
സേവിച്ചിടുന്നു തൻ വേറെ അജങ്ങൾ.
തൻ വധുവിനവരേകും
പിന്തുണയ്‌ക്കായ്
പ്രതിഫലമേകാൻ യേശു വാഞ്ഛിപ്പൂ.
(കോറസ്)
“അവർക്കാശ്വാസത്തിൻ തണലായപ്പോൾ,
എനിക്കല്ലോ നിങ്ങൾ ചെയ്തതത്രയും!
അവർക്കായ് നിങ്ങൾ ചെയ്തതെനിക്കല്ലോ!
അധ്വാനിച്ചതും എനിക്കായല്ലോ!
നിങ്ങൾ ചെയ്തതെല്ലാം എനിക്കായല്ലോ!”
-
“വിശപ്പും ദാഹവും എന്നിലേറിയപ്പോൾ
വന്നു സാന്ത്വനമായ്, എൻ മുന്നിൽ നിങ്ങൾ.”
‘ഞങ്ങൾ എപ്പോൾ വന്നെന്നു’
ചോദിക്കും അവർ.
തന്നുള്ളം അറിയിക്കും രാജനപ്പോൾ.
(കോറസ്)
“അവർക്കാശ്വാസത്തിൻ തണലായപ്പോൾ,
എനിക്കല്ലോ നിങ്ങൾ ചെയ്തതത്രയും!
അവർക്കായ് നിങ്ങൾ ചെയ്തതെനിക്കല്ലോ!
അധ്വാനിച്ചതും എനിക്കായല്ലോ!
നിങ്ങൾ ചെയ്തതെല്ലാം എനിക്കായല്ലോ!”
-
“പ്രസംഗിച്ചുവല്ലോ എനിക്കായി നിങ്ങൾ
വിശ്വസ്തരായെന്റെ സോദരരൊപ്പം.”
അരുളും രാജൻ തൻ
വലത്തുള്ളോരോടായ്
“സ്വന്തമാക്കുവിൻ ഭൂവിൽ നിത്യജീവൻ.”
(കോറസ്)
“അവർക്കാശ്വാസത്തിൻ തണലായപ്പോൾ,
എനിക്കല്ലോ നിങ്ങൾ ചെയ്തതത്രയും!
അവർക്കായ് നിങ്ങൾ ചെയ്തതെനിക്കല്ലോ!
അധ്വാനിച്ചതും എനിക്കായല്ലോ!
നിങ്ങൾ ചെയ്തതെല്ലാം എനിക്കായല്ലോ!”
(സദൃ. 19:17; മത്താ. 10:40-42; 2 തിമൊ. 1:16, 17 എന്നിവയും കാണുക.)