വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗീതം 148

അങ്ങ്‌ ഏകജാ​ത​പു​ത്രനെ നൽകി

അങ്ങ്‌ ഏകജാ​ത​പു​ത്രനെ നൽകി

(യോഹന്നാൻ 15:13)

  1. പിതാവേ, യഹോവേ,

    നിരാശർ ഞങ്ങൾക്കായ്‌

    പ്രത്യാശ നൽകി നീ

    മറുവി​ല​യാൽ.

    നൽകുന്നു നന്ദിയായ്‌

    സർവസ്വം നിനക്കായ്‌.

    ചൊല്ലി​ടും നിന്നിഷ്ടം

    സഫലമാ​യി​ടും.

    (കോറസ്‌)

    നിൻ പ്രിയ​മ​ക​നെ

    നീ നൽകി ഞങ്ങൾക്കായ്‌.

    പാടി​സ്‌തു​തി​ക്കും ഞങ്ങൾ

    നീ തന്ന ഏകജാ​ത​നായ്‌.

  2. ഞങ്ങൾ നിൻ കൃപയാൽ

    നിന്നോ​ട​ണ​ഞ്ഞി​ടും.

    സ്‌നേ​ഹി​പ്പൂ നിൻ നാമം,

    നിൻ സഖിത്വ​വും.

    സർവോന്നതമൊരു

    സമ്മാനം നിൻ സുതൻ.

    തൻ രക്തമൊ​ഴു​ക്കി

    ജീവി​ച്ചി​ടാൻ ഞങ്ങൾ.

    (കോറസ്‌)

    നിൻ പ്രിയ​മ​ക​നെ

    നീ നൽകി ഞങ്ങൾക്കായ്‌.

    പാടി​സ്‌തു​തി​ക്കും ഞങ്ങൾ

    നീ തന്ന ഏകജാ​ത​നായ്‌.

    (അവസാനം)

    പിതാവേ, യഹോവേ, നൽകി നീ മകനെ.

    ഹൃദയാ നിനക്കായ്‌ നന്ദി​യേ​കു​ന്നു ഞങ്ങൾ.

(യോഹ. 3:16; 1 യോഹ. 4:9 എന്നിവ​യും കാണുക.)