വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗീതം 10

നമ്മുടെ ദൈവ​മായ യഹോ​വയെ സ്‌തു​തി​പ്പിൻ!

നമ്മുടെ ദൈവ​മായ യഹോ​വയെ സ്‌തു​തി​പ്പിൻ!

(സങ്കീർത്തനം 145:12)

  1. 1. വാഴ്‌ത്തിൻ നാം ദൈവ​മാം യാഹിൻ

    നാമ മാഹാ​ത്മ്യം കീർത്തി​ക്കാം.

    ദൈവ​ത്തിൻ വൻപ്ര​താ​പം നാം

    ഏവരോ​ടും എങ്ങും ഘോഷി​ക്കാം.

    യാഹിൻ സുതനാം ക്രിസ്‌തു

    ഇന്നു വാഴു​ന്നി​താ ദിവ്യ​രാ​ജാ​വായ്‌.

    എന്നും ചൊല്ലി​ടാം ഈ ദൂതെ​ങ്ങും നാം

    സർവ​ലോ​ക​രും കേൾപ്പാ​നായ്‌.

    (കോറസ്‌)

    പാടി​ടാം യാഹിൻ മാഹാ​ത്മ്യം,

    വാഴ്‌ത്തിൻ നാം ഈ ഭൂവി​ൽ എങ്ങുമായ്‌!

  2. 2. വാഴ്‌ത്തിൻ നാം ദൈവ​മാം യാഹിൻ

    സ്‌നേ​ഹ​വാ​ത്സ​ല്യം കീർത്തി​ക്കാം.

    പാടും നാം യാഹിൻ വൈശി​ഷ്ട്യം

    നന്ദി​യേ​റും മാനസ​ങ്ങ​ളാൽ.

    അത്യു​ന്ന​ത​നാം സ്രഷ്ടാ​വെ​ങ്കി​ലും

    ദൈവം സ്‌നേ​ഹ​പി​താ​വ​ല്ലോ.

    കണ്ണീ​രോ​ടെ​ന്നും നാം പ്രാർഥി​ക്കു​മ്പോൾ

    ദൈവം കാതോർക്കും എന്നെന്നും.

    (കോറസ്‌)

    പാടി​ടാം യാഹിൻ മാഹാ​ത്മ്യം,

    വാഴ്‌ത്തിൻ നാം ഈ ഭൂവി​ൽ എങ്ങുമായ്‌!

(സങ്കീ. 89:27; 105:1; യിരെ. 33:11 കൂടെ കാണുക.)