വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗീതം 111

സന്തോ​ഷി​ക്കാ​നുള്ള കാരണങ്ങൾ

സന്തോ​ഷി​ക്കാ​നുള്ള കാരണങ്ങൾ

(മത്തായി 5:12)

  1. 1. നാമെ​ന്നും സന്തോ​ഷി​ക്കു​വാ​നായ്‌

    കാരണങ്ങൾ എത്ര​യെ​ല്ലാം!

    ദൈവ​ത്തിൻ പ്രിയ​രാ​യോ​രെ​ല്ലാം

    ചേരു​ന്നി​ന്നു നമ്മോ​ടൊ​ത്തായ്‌.

    സന്തോ​ഷ​ങ്ങൾക്കെ​ല്ലാം ആധാരം

    ദൈവ​ത്തിൻ വചനമ​ല്ലോ.

    വചനം ധ്യാനി​ക്കു​മ്പോ​ഴെ​ല്ലാം

    വിശ്വാ​സ​വും വർധി​ക്കു​ന്നു.

    സഹിപ്പാൻ ശക്തി തരും ദൈവം

    ദുഃഖങ്ങൾ ഞെരു​ക്കീ​ടു​മ്പോൾ.

    സന്തോ​ഷ​ത്തിൻ തീക്കനൽ നമ്മിൽ

    ജ്വലി​ച്ചി​ടും എന്നെന്നു​മായ്‌.

    (കോറസ്‌)

    യഹോവേ, നീയല്ലോ എന്നും

    ഞങ്ങൾക്കു സന്തോഷം. നിന്റെ

    പ്രവൃ​ത്തി​യെ​ല്ലാം അതിശ​യ​വും,

    നിനവു​ക​ളോ ആഴവും.

  2. 2. സൃഷ്ടി​യിൻ വിസ്‌മ​യങ്ങൾ നോക്കി

    ദൈവത്തെ വന്ദിപ്പൂ നമ്മൾ.

    ഈ ഭൂമി, സമു​ദ്രങ്ങൾ, വാനം

    സർവതും എന്താശ്ച​ര്യ​മാം!

    ഘോഷി​ക്കും നാം ആനന്ദ​മോ​ടെ

    ദൈവ​ത്തിൻ രാജ്യത്തെ എന്നും.

    ആ രാജ്യം ജനിച്ച സന്തോഷം

    പ്രസം​ഗി​ക്കു​ന്നാ​ഗോ​ളം നാം.

    രാത്രി പോയ്‌ പകൽ വരും പോലെ

    പുതിയ ഭൂമി​യെ​ത്തു​മ്പോൾ,

    പുതിയ വാനം ഭൂവി​ലാ​കെ

    നിത്യാ​ന​ന്ദ​മാ​ന​യി​ക്കും.

    (കോറസ്‌)

    യഹോവേ, നീയല്ലോ എന്നും

    ഞങ്ങൾക്കു സന്തോഷം. നിന്റെ

    പ്രവൃ​ത്തി​യെ​ല്ലാം അതിശ​യ​വും,

    നിനവു​ക​ളോ ആഴവും.

(ആവ. 16:15; യശ. 12:6; യോഹ. 15:11 കൂടെ കാണുക.)