വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗീതം 155

നമ്മുടെ നിത്യ​സ​ന്തോ​ഷം

നമ്മുടെ നിത്യ​സ​ന്തോ​ഷം

(സങ്കീർത്തനം 16:11)

  1. 1. താരങ്ങൾ മിന്നും ശോഭ​യും,

    സന്ധ്യാ​കാ​ശ​വും.

    ആനന്ദ​മേ​കും പൂക്കളും

    ആരാമ​ങ്ങ​ളും.

    നിൻ കൈകൾ തീർത്ത സാഗരം,

    നിൻ കൈ വിരിച്ച തീരവും,

    എന്താശ്ച​ര്യ​മാം!

    (കോറസ്‌)

    പറുദീസയിൻ സന്ദേശം

    പകർന്നീ​ടു​ന്നു സന്തോഷം

    മർത്യ​രാം ഞങ്ങൾക്കെ​ല്ലാം.

    ഞങ്ങൾക്കായ്‌ നീയേ​കും സ്‌നേഹം,

    അതി​ശ്രേ​ഷ്‌ഠം നിൻ സമ്മാനം.

    നിത്യ​മാം സന്തോ​ഷ​മോ

    യഹോവേ നീയല്ലോ.

  2. 2. യാഹേ നിൻ ആർദ്ര​സ്‌നേ​ഹ​ത്തിൽ,

    സന്തോഷിച്ചിടാൻ

    നീയേകി നിന്റെ നന്മയിൽ,

    ഞങ്ങൾക്കാ​യെ​ല്ലാം.

    എന്നെന്നും ഞങ്ങൾ ജീവി​പ്പാൻ,

    സമ്മാന​മായ്‌ നിത്യാ​ശ​യും,

    ഞങ്ങൾക്കേ​കി നീ.

    (കോറസ്‌)

    പറുദീസയിൻ സന്ദേശം

    പകർന്നീ​ടു​ന്നു സന്തോഷം

    മർത്യ​രാം ഞങ്ങൾക്കെ​ല്ലാം.

    ഞങ്ങൾക്കായ്‌ നീയേ​കും സ്‌നേഹം,

    അതി​ശ്രേ​ഷ്‌ഠം നിൻ സമ്മാനം.

    നിത്യ​മാം സന്തോ​ഷ​മോ

    യഹോവേ നീയല്ലോ.

    (ബ്രിഡ്‌ജ്‌)

    നിൻ പ്രിയനെ നീ നൽകി

    ഞങ്ങൾ ജീവി​ച്ചി​ടാൻ;

    ഈ പാരിൽ ഞങ്ങൾ എന്നെ​ന്നേ​ക്കും

    സന്തോ​ഷി​ച്ചാ​ന​ന്ദി​പ്പാൻ.

    (കോറസ്‌)

    പറുദീസയിൻ സന്ദേശം

    പകർന്നീ​ടു​ന്നു സന്തോഷം

    മർത്യ​രാം ഞങ്ങൾക്കെ​ല്ലാം.

    ഞങ്ങൾക്കായ്‌ നീയേ​കും സ്‌നേഹം,

    അതി​ശ്രേ​ഷ്‌ഠം നിൻ സമ്മാനം.

    നിത്യ​മാം സന്തോ​ഷ​മോ

    യഹോവേ നീയല്ലോ.

    (കോറസ്‌)

    പറുദീസയിൻ സന്ദേശം

    പകർന്നീ​ടു​ന്നു സന്തോഷം

    മർത്യ​രാം ഞങ്ങൾക്കെ​ല്ലാം.

    ഞങ്ങൾക്കായ്‌ നീയേ​കും സ്‌നേഹം,

    അതി​ശ്രേ​ഷ്‌ഠം നിൻ സമ്മാനം.

    നിത്യ​മാം സന്തോ​ഷ​മോ

    യഹോവേ നീയല്ലോ.

(സങ്കീ. 37:4; 1 കൊരി. 15:28 കൂടെ കാണുക.)