വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗീതം 21

എപ്പോ​ഴും ദൈവ​രാ​ജ്യ​ത്തിന്‌ ഒന്നാം സ്ഥാനം കൊടു​ക്കുക

എപ്പോ​ഴും ദൈവ​രാ​ജ്യ​ത്തിന്‌ ഒന്നാം സ്ഥാനം കൊടു​ക്കുക

(മത്തായി 6:33)

  1. 1. ദൈവ​രാ​ജ്യം വന്നീടു​മ്പോൾ,

    ക്രിസ്‌തു​രാ​ജൻ വാഴു​മ്പോൾ,

    സർവ​രോ​ഗ ദുഃഖ​ങ്ങൾക്കും

    അവസാനം വന്നീടും.

    (കോറസ്‌)

    നൽകു​വിൻ ഒന്നാം സ്ഥാനം നാം

    ദൈവ​രാ​ജ്യ​നീ​തി​ക്കായ്‌.

    സ്‌തുതി പാടു​വിൻ യാഹി​ന്നായ്‌,

    സർവ​ലോ​കം കേൾക്കാ​നായ്‌.

  2. 2. നമ്മൾ ജീവി​താ​ശ​ങ്ക​യാൽ

    തളരേ​ണ്ട​തി​ല്ലി​നീ.

    ദൈവം കാക്കും നമ്മെ എന്നും

    ദൈവ​രാ​ജ്യം തേടു​മ്പോൾ.

    (കോറസ്‌)

    നൽകു​വിൻ ഒന്നാം സ്ഥാനം നാം

    ദൈവ​രാ​ജ്യ​നീ​തി​ക്കായ്‌.

    സ്‌തുതി പാടു​വിൻ യാഹി​ന്നായ്‌,

    സർവ​ലോ​കം കേൾക്കാ​നായ്‌.

  3. 3. സൗമ്യ​രോ, ക്രിസ്‌തേശു നൽകും

    സൗഖ്യ​ത്തിൽ പ്രത്യാ​ശി​പ്പാൻ,

    ദൈവ​രാ​ജ്യ​സ​ന്ദേശം നാം

    എങ്ങും തീക്ഷ്‌ണം ഘോഷി​ക്കാം.

    (കോറസ്‌)

    നൽകു​വിൻ ഒന്നാം സ്ഥാനം നാം

    ദൈവ​രാ​ജ്യ​നീ​തി​ക്കായ്‌.

    സ്‌തുതി പാടു​വിൻ യാഹി​ന്നായ്‌,

    സർവ​ലോ​കം കേൾക്കാ​നായ്‌.