വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗീതം 4

“യഹോവ എന്റെ ഇടയൻ”

“യഹോവ എന്റെ ഇടയൻ”

(സങ്കീർത്തനം 23)

  1. 1. യഹോവേ നീയെ​ന്നി​ടയൻ;

    പോകും തിരു​മാർഗേ ഞാൻ.

    എന്റെ ഹൃദയ​ത്തി​ന്നാ​ശ​കൾ

    അറിയു​ന്നെൻ ദൈവം നീ.

    നീരോ​ടും പുൽമേടുക​ളിൽ

    പുലർത്തു​ന്നു നീ എന്നെ.

    തിരുസ്‌നേ​ഹാൽ നീ എനി​ക്കേ​കു​ന്നു

    സ്വസ്ഥത​യും ശാന്തി​യും.

    നിൻ സ്‌നേ​ഹാൽ നീ എനി​ക്കേ​കു​ന്നു

    സ്വസ്ഥത​യും ശാന്തി​യും.

  2. 2. ഉന്മേഷം ഏറീടു​ന്നെ​ന്നിൽ

    നിൻ വഴിയേ പോകു​മ്പോൾ.

    നിൻ നാമം ഓർത്തെന്നെ കാക്കണേ,

    നിൻ നീതി​യിൽ എ​ന്നെ​ന്നും.

    ഞാൻ പോകും ഭയന്നി​ടാ​തെ,

    ഇരുളിൻ താഴ്‌വാ​ര​ത്തായ്‌.

    അനർഥങ്ങൾ ഏൽക്കാ​തെൻ ജീവനെ

    രക്ഷിക്കു​ന്നെൻ നാഥൻ നീ.

    അനർഥം ഏൽക്കാ​തെൻ ജീവനെ

    രക്ഷിക്കു​ന്നെൻ നാഥൻ നീ.

  3. 3. യഹോവേ, നീയെന്നി​ടയൻ

    പോകും തിരു​മാർഗേ ഞാൻ.

    നീയേ​കും ബലത്തിൽ, ശാന്തി​യിൽ,

    സന്തോ​ഷി​ക്കും ഞാൻ എന്നും.

    നീ എന്നും എന്റെ സങ്കേതം,

    നീ എന്റെ പ്രത്യാ​ശ​യും.

    കനിവാർന്ന നിൻ സ്‌നേ​ഹ​കാവലിൽ

    വസിക്കും എ​ന്നെ​ന്നും ഞാൻ.

    നിന്നാർദ്ര സ്‌നേ​ഹ​ത്തിൻ കാവലിൽ

    വസിക്കും എ​ന്നെ​ന്നും ഞാൻ.

(സങ്കീ. 28:9; 80:1 കൂടെ കാണുക.)