വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗീതം 40

നമ്മൾ ആർക്കു​ള്ളവർ?

നമ്മൾ ആർക്കു​ള്ളവർ?

(റോമർ 14:8)

  1. 1. ആർക്കായ്‌ ജീവി​ക്കും നീ?

    ആർക്കേ​കും നിൻ ഭക്തി നീ?

    ആരെ നമിച്ചു പോരു​ന്നു​വോ,

    നിൻ കണ്ണിൽ അവൻ നിൻ നാഥൻ.

    പങ്കു​വെ​ക്കു​ന്നു​വോ,

    നിന്നുള്ളം പലർക്കായ്‌ നീ?

    ആർക്കായ്‌ ഹൃദയം നീ നൽകി​ടു​മോ,

    നിൻ ദൈവം അവനല്ലോ.

  2. 2. ആർക്കായ്‌ ജീവി​ക്കും നീ?

    ആർക്കെ​ന്നും വിധേയൻ നീ?

    അത്യു​ന്ന​ത​നെ അന്വേ​ഷി​പ്പാൻ

    ഇന്നു നിശ്ചയം ചെയ്‌ക നീ.

    ലോകാ​ധീ​ശൻമാർ നിൻ

    ഉള്ളം കവർന്നീ​ടാ​തെ,

    സത്യ​ദൈ​വ​മാം യാഹിന്റെ ഹിതം

    എന്നെന്നും ചെയ്യു​മോ നീ?

  3. 3. ആർക്കായ്‌ ജീവി​ക്കും ഞാൻ?

    യാഹിൻ പ്രിയ ദാസൻ ഞാൻ.

    എന്റെ സ്വർഗ​താ​തൻ മുമ്പാകെ

    നേർന്ന​തെ​ല്ലാം ചെയ്യുന്നു ഞാൻ.

    വൻ വിലയാ​ൽ എ​ന്നെ

    വാങ്ങി തനിക്കായ്‌ ദൈവം.

    വാഴ്‌ത്തീ​ടു​ന്നു ഞാൻ ഓരോ ദിനവും

    യാഹിന്റെ തിരു​നാ​മം.