വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗീതം 5

ദൈവ​ത്തി​ന്റെ അത്ഭുത​ചെ​യ്‌തി​കൾ

ദൈവ​ത്തി​ന്റെ അത്ഭുത​ചെ​യ്‌തി​കൾ

(സങ്കീർത്തനം 139)

  1. 1. യാഹേ അങ്ങറി​ഞ്ഞീ​ടു​ന്ന​ല്ലോ,

    എൻ നിദ്ര​യും എൻ ചലനങ്ങ​ളും.

    എൻ ചിന്തകൾ ആരാഞ്ഞ​റി​യു​ന്നു നീ,

    അറിയു​ന്നെൻ വഴിക​ളും

    മൊഴി​ക​ളും.

    കണ്ടു അമ്മതൻ ഗർഭത്തിൽ നീ

    കുരു​ന്നെന്റെ ലോല​മാം അസ്ഥികൾ;

    വരച്ചു നീ നിൻ ഗ്രന്ഥത്തി​ലെൻ രൂപം.

    വാഴ്‌ത്തും ഞാൻ നിൻ വല്ലഭത്വം,

    നിൻ മഹത്ത്വം.

    നിൻ ജ്ഞാനം ഹാ! എത്രയ​ഗാ​ധം, ശ്രേഷ്‌ഠം!

    അറിയു​ന്നെൻ ഉള്ളം അതു നന്നായ്‌.

    ഇരു​ളെ​ന്നെ വലയം ചെയ്‌തെ​ന്നാ​ലും

    കാണു​ന്നു നീ എന്നെ നിൻ കൺകളാൽ.

    നിന്നെ ഒളി​ച്ചെങ്ങു പോകാൻ ഞാൻ?

    യഹോവേ, ഞാൻ എങ്ങു പോയ്‌ മറയാൻ?

    ആഴിയി​ലും ആകാശ​ങ്ങ​ളിൽപ്പോ​ലും

    ഇല്ലൊ​രി​ടം നിൻ മിഴി​കൾക്കു

    മറവായ്‌.

(സങ്കീ. 66:3; 94:19; യിരെ. 17:10 കൂടെ കാണുക.)