വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗീതം 56

സത്യത്തിൻ വഴിയേ നടക്കുക

സത്യത്തിൻ വഴിയേ നടക്കുക

(സുഭാ​ഷി​തങ്ങൾ 3:1, 2)

  1. 1. എന്നും സത്യത്തിൻ വഴിയേ നാം പോയീ​ടാം.

    ഇതല്ലോ നിത്യ​ര​ക്ഷാ​മാർഗം.

    കാതോർക്കാം നമ്മൾ ദൈവ​ത്തിൻ മൊഴി​കൾക്കായ്‌.

    തിരു​മൊ​ഴി​കൾ സത്യമാം.

    (കോറസ്‌)

    മാർഗ​ദീ​പ​മായ്‌

    സത്യത്തെ നാം സ്‌നേ​ഹി​ക്കിൽ,

    ദിവ്യ​മാം സന്തോഷം

    ദൈവം നമ്മിൽ

    നിറയ്‌ക്കും സമൃദ്ധ​മായ്‌.

  2. 2. രാജ്യം ഘോഷി​ക്കാൻ, തിരു​നാ​മം കീർത്തി​ക്കാൻ

    മനസ്സാ നമ്മൾ പങ്കു​ചേർന്നാൽ

    ദൈവം ചൊരി​യും അനു​ഗ്ര​ഹങ്ങൾ നമ്മൾ

    അനുഭ​വി​ക്കും നിത്യ​മായ്‌.

    (കോറസ്‌)

    മാർഗ​ദീ​പ​മായ്‌

    സത്യത്തെ നാം സ്‌നേ​ഹി​ക്കിൽ,

    ദിവ്യ​മാം സന്തോഷം

    ദൈവം നമ്മിൽ

    നിറയ്‌ക്കും സമൃദ്ധ​മായ്‌.

  3. 3. ബാലകർ നമ്മൾ തിരു​മു​ന്നിൽ എപ്പോ​ഴും.

    യഹോവ നമ്മെ നടത്തീ​ടും.

    പോയീ​ടിൽ എന്നും പ്രിയ​താ​ത​നോ​ടൊ​പ്പം,

    തൻ കൃപകൾ നുകരും നാം.

    (കോറസ്‌)

    മാർഗ​ദീ​പ​മായ്‌

    സത്യത്തെ നാം സ്‌നേ​ഹി​ക്കിൽ,

    ദിവ്യ​മാം സന്തോഷം

    ദൈവം നമ്മിൽ

    നിറയ്‌ക്കും സമൃദ്ധ​മായ്‌.