വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗീതം 66

സന്തോ​ഷ​വാർത്ത ഘോഷി​ക്കാം!

സന്തോ​ഷ​വാർത്ത ഘോഷി​ക്കാം!

(വെളി​പാട്‌ 14:6, 7)

  1. 1. നമ്മോടു ദൈവം ചെയ്‌ത​താം തൻ വാഗ്‌ദാ​നം,

    ഇതൾ വിരിഞ്ഞു കാൺമി​താ ഇന്നേ​റെ​യായ്‌.

    നാം പാപത്തിൽ നശിച്ചു​പോ​കവെ ദൈവം,

    നമ്മെ രക്ഷിച്ച​നു​ഗ്രഹം ചൊരി​യാ​നായ്‌

    തൻ ആദ്യജാ​ത​നേകി രാജത്വം ഭൂമേൽ;

    തൻ വാഴ്‌ച​യാൽ സന്തോഷം

    നിറയു​മീ പാരിൽ.

    ക്രിസ്‌തേ​ശു​വി​ന്റെ കാന്തയായ്‌ സ്വർഗെ വാഴാൻ

    യഹോവ നൽകി രാജ​ശ്രേ​ഷ്‌ഠരെ സ്‌നേ​ഹാൽ.

  2. 2. സന്തോ​ഷ​ത്തിൻ സുവാർത്ത​യെങ്ങുമായ്‌ ഭൂവിൽ

    സമ്മോദം നാം ഉദ്‌ഘോ​ഷി​ച്ചീ​ടു​മീ നാളിൽ,

    സ്വർഗീ​യ​ദൂ​തർ വാനിൽനി​ന്നു​മായ്‌ നമ്മെ

    സഹായി​പ്പാൻ സന്നദ്ധരായ്‌ വന്നീടു​ന്നു.

    സ്‌തു​തി​ക്കു യോഗ്യ​നാം പിതാ​വി​ന്നായ്‌ എന്നും

    മഹത്ത്വ​മേ​കി, വാഴ്‌ത്തി​ടാം

    തിരു​നാ​മം നാം.

    അത്യു​ന്ന​ത​ന്റെ സാക്ഷികൾ നമ്മൾ എന്നും

    ഈ ദൗത്യ​മോ അതീവ ധന്യമായ്‌ കാൺമൂ.