സെപ്‌റ്റംബർ മാസംമുതൽ ജീവിത—സേവന യോഗത്തിനുള്ള പഠനസഹായിയിൽ “സത്യം പഠിപ്പിക്കുക” എന്ന തലക്കെട്ടിൽ പുതിയ ഒരു മാതൃകാവതരണം ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു ചോദ്യവും അതിനെ പിന്താങ്ങുന്ന തിരുവെഴുത്തും ഉപയോഗിച്ചുകൊണ്ട് ഒരു അടിസ്ഥാനസത്യം എടുത്തുകാണിക്കുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം.
ആരെങ്കിലും താത്‌പര്യം കാണിക്കുന്നെങ്കിൽ നമ്മുടെ അടുത്ത സന്ദർശനത്തിനായി അവരുടെ ആകാംക്ഷ ഉണർത്താൻ ഒരു പ്രസിദ്ധീകരണമോ jw.org-ൽനിന്ന് ഒരു വീഡിയോയോ കാണിക്കുക. തൊട്ടടുത്ത ദിവസങ്ങൾക്കുള്ളിൽത്തന്നെ മടങ്ങിച്ചെന്ന് കൂടുതൽ കാര്യങ്ങൾ ചർച്ച ചെയ്യുക. പുതിയ അവതരണങ്ങളും വിദ്യാർഥിനിയമനങ്ങളും ബൈബിൾ നമ്മളെ പഠിപ്പിക്കുന്നത് എന്ന പുസ്തകത്തിലെ (മലയാളത്തിൽ ലഭ്യമല്ല.) ഓരോ അധ്യായത്തിന്റെയും ചുരുക്കത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരിക്കും. ഈ പുസ്‌തകം ബൈബിൾ പഠിപ്പിക്കുന്നു പുസ്തകത്തിന്റെ പരിഷ്‌കരിച്ച പതിപ്പാണ്. ബൈബിൾ പഠിപ്പിക്കുന്നു പുസ്തകത്തിൽ മടക്കസന്ദർശനങ്ങൾ നടത്താനും ബൈബിൾ മാത്രം ഉപയോഗിച്ചുകൊണ്ടുള്ള ഒരു പഠനം നടത്താനും സഹായകമായ കൂടുതലായ ചോദ്യങ്ങളും തിരുവെഴുത്തുകളും കണ്ടെത്താനാകും.
ജീവനിലേക്കുള്ള പാത ഒന്നേ ഉള്ളൂ. (മത്താ. 7:13, 14) വ്യത്യസ്‌ത പശ്ചാത്തലത്തിലും മതങ്ങളിലും ഉള്ള ആളുകളോടാണ് നമ്മൾ സംസാരിക്കാറുള്ളത്. അതുകൊണ്ട് ഓരോ വ്യക്തിക്കും ഇണങ്ങുന്ന ബൈബിൾസത്യമാണ് നമ്മൾ അവതരിപ്പിക്കേണ്ടത്. (1 തിമൊ. 2:4) പല ബൈബിൾവിഷയങ്ങൾ സംസാരിക്കുന്നതിൽ നമ്മൾ നിപുണരാകുകയും ‘സത്യവചനത്തെ ശരിയാംവണ്ണം കൈകാര്യംചെയ്യാനുള്ള’ വൈദഗ്‌ധ്യം വികസിപ്പിക്കുകയും ചെയ്യുമ്പോൾ നമ്മുടെ സന്തോഷം വർധിക്കും, മറ്റുള്ളവരെ സത്യം പഠിപ്പിക്കുന്നതിൽ നമുക്കു വിജയം വരിക്കാനും കഴിയും.—2 തിമൊ. 2:15.
നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി