വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജനുവരി 27–ഫെബ്രു​വരി 2

സങ്കീർത്ത​നം 140–143

ജനുവരി 27–ഫെബ്രു​വരി 2

ഗീതം 44, പ്രാർഥന | ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

1. പ്രാർഥി​ച്ച​തി​നു ശേഷം ചെയ്യാ​നാ​കു​ന്ന​തെ​ല്ലാം ചെയ്യുക

(10 മിനി.)

ഉപദേ​ശ​മോ തിരു​ത്ത​ലോ കിട്ടു​മ്പോൾ അതു സ്വീക​രി​ക്കുക (സങ്ക 141:5; w22.02 12 ¶13-14)

യഹോ​വ​യു​ടെ രക്ഷാ​പ്ര​വൃ​ത്തി​ക​ളെ​ക്കു​റിച്ച്‌ ധ്യാനി​ക്കുക (സങ്ക 143:5; w10 3/15 32 ¶4)

യഹോവ കാണു​ന്ന​തു​പോ​ലെ കാര്യ​ങ്ങളെ കാണാൻ ശ്രമി​ക്കുക (സങ്ക 143:10; w15 3/15 32 ¶2)

സങ്കീർത്ത​നം 140–143 വരെയുള്ള ഭാഗത്ത്‌ ദാവീ​ദി​ന്റെ പ്രാർഥ​നകൾ മാത്രമല്ല ഉള്ളത്‌. ആ പ്രാർഥ​ന​കൾക്കു ചേർച്ച​യിൽ അദ്ദേഹം പ്രവർത്തി​ച്ചെ​ന്നും അവി​ടെ​നിന്ന്‌ മനസ്സി​ലാ​ക്കാം.

2. ആത്മീയരത്നങ്ങൾ

(10 മിനി.)

  • സങ്ക 140:3—ദുഷ്ടന്മാ​രു​ടെ നാവ്‌ സർപ്പത്തി​ന്റേ​തു​പോ​ലെ ആണെന്നു ദാവീദ്‌ പറഞ്ഞത്‌ എന്തു​കൊണ്ട്‌? (it-2-E 1151)

  • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കു​വെ​ക്കാം.

3. ബൈബിൾവാ​യന

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

4. സംഭാ​ഷണം തുടങ്ങു​ന്ന​തിന്‌

(4 മിനി.) അനൗപ​ചാ​രിക സാക്ഷീ​ക​രണം. പ്രാ​യോ​ഗി​ക​മായ ഒരു സഹായം ചെയ്‌തു​കൊ​ടു​ത്ത​തി​നു ശേഷം ഒരു സംഭാ​ഷണം ആരംഭി​ക്കുക. (lmd പാഠം 3 പോയിന്റ്‌ 5)

5. മടങ്ങി​ച്ചെ​ല്ലു​മ്പോൾ

(3 മിനി.) പരസ്യ​സാ​ക്ഷീ​ക​രണം. തിരക്കി​ലാ​ണെന്ന്‌ വ്യക്തി നിങ്ങ​ളോ​ടു പറയുന്നു. (lmd പാഠം 7 പോയിന്റ്‌ 3)

6. നിങ്ങളു​ടെ വിശ്വാ​സങ്ങൾ വിശദീ​ക​രി​ക്കു​ക

(5 മിനി.) അവതരണം. ijwfq ലേഖനം 21—വിഷയം: യഹോ​വ​യു​ടെ സാക്ഷികൾ രക്തം സ്വീക​രി​ക്കാ​ത്തത്‌ എന്തു​കൊ​ണ്ടാണ്‌? (th പാഠം 7)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

ഗീതം 141

7. ചികി​ത്സ​യോ ശസ്‌ത്ര​ക്രി​യ​യോ ആവശ്യ​മായ സാഹച​ര്യ​ങ്ങൾക്കാ​യി ഒരുങ്ങി​യി​രി​ക്കുക

(15 മിനി.) ചർച്ച.

നമുക്ക്‌ ‘ഏതു കഷ്ടത്തി​ലും സഹായം തേടി ഓടി​ച്ചെ​ല്ലാ​വു​ന്ന​വ​നാണ്‌’ യഹോവ. (സങ്ക 46:1) ചികി​ത്സ​യോ ശസ്‌ത്ര​ക്രി​യ​യോ ആവശ്യ​മായ സാഹച​ര്യ​ങ്ങളിൽ നമുക്കു വളരെ ഉത്‌കണ്‌ഠ തോന്നി​യേ​ക്കാം. എന്നാൽ അത്തരം സംഭവ​ങ്ങൾക്കാ​യി ഒരുങ്ങി​യി​രി​ക്കാൻ വേണ്ട​തെ​ല്ലാം യഹോവ നൽകി​യി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, രക്തപ്പകർച്ച ഒഴിവാ​ക്കാ​നുള്ള ഫാറം (ഡിപിഎ), തിരി​ച്ച​റി​യൽ കാർഡ്‌, a വൈദ്യ​സം​ബ​ന്ധ​മായ വിവരങ്ങൾ അടങ്ങിയ മറ്റ്‌ രേഖകൾ, b ആശുപ​ത്രി ഏകോ​പ​ന​സ​മി​തി (എച്ച്‌എൽസി) എന്നിവ​യെ​ല്ലാം യഹോ​വ​യു​ടെ സംഘടന നൽകി​യി​രി​ക്കുന്ന സഹായ​ങ്ങ​ളാണ്‌. ഇവയെ​ല്ലാം രക്തം സംബന്ധിച്ച ദൈവ​ത്തി​ന്റെ നിയമം അനുസ​രി​ക്കാൻ നമ്മളെ സഹായി​ക്കു​ന്നു.—പ്രവൃ 15:28, 29.

ചികിത്സ വേണ്ടി​വ​രുന്ന സാഹച​ര്യ​ങ്ങൾക്കാ​യി നിങ്ങൾ ഒരുങ്ങി​യി​ട്ടു​ണ്ടോ? എന്ന വീഡി​യോ കാണി​ക്കുക. എന്നിട്ട്‌ സദസ്സി​നോ​ടു ചോദി​ക്കുക:

  • ഡിപിഎ കാർഡ്‌ പൂരി​പ്പി​ച്ച​തു​കൊണ്ട്‌ ചിലർക്ക്‌ എന്തു പ്രയോ​ജ​ന​മാണ്‌ കിട്ടി​യത്‌?

  • അമ്മയാ​കാൻപോ​കു​ന്ന​വർക്കുള്ള വിവരങ്ങൾ (S-401) എന്ന രേഖ ചിലരെ എങ്ങനെ​യാണ്‌ സഹായി​ച്ചി​രി​ക്കു​ന്നത്‌?

  • ആശുപ​ത്രി​യിൽ കിട​ക്കേ​ണ്ടി​വ​രു​ക​യോ ഒരു ശസ്‌ത്ര​ക്രിയ ആവശ്യ​മാ​യി​വ​രു​ക​യോ ക്യാൻസ​റി​നുള്ള ചികി​ത്സ​പോ​ലെ ഗുരു​ത​ര​മായ ചികിത്സ വേണ്ടി​വ​രു​ക​യോ ചെയ്യു​മ്പോൾ, രക്തത്തിന്റെ പ്രശ്‌നം ഒന്നും വരി​ല്ലെന്നു തോന്നി​യാ​ലും എത്രയും പെട്ടെന്ന്‌ എച്ച്‌എൽസി​യു​മാ​യി ബന്ധപ്പെ​ടേണ്ടത്‌ എന്തു​കൊണ്ട്‌?

8. സഭാ ബൈബിൾപ​ഠ​നം

(30 മിനി.) bt അധ്യാ. 21 ¶14-22

ഉപസംഹാരപ്രസ്‌താവനകൾ (3 മിനി.) | ഗീതം 103, പ്രാർഥന

a സ്‌നാ​ന​പ്പെട്ട പ്രചാ​ര​കർക്കു സാഹി​ത്യ​ദാ​സ​നിൽനിന്ന്‌, തങ്ങൾക്കു​വേണ്ടി ഡിപിഎ കാർഡും പ്രായ​പൂർത്തി​യാ​കാത്ത തങ്ങളുടെ കുട്ടികൾക്കു​വേണ്ടി തിരി​ച്ച​റി​യൽ കാർഡും വാങ്ങാ​വു​ന്ന​താണ്‌.

b അമ്മയാകാൻപോകുന്നവർക്കുള്ള വിവരങ്ങൾ (S-401), ശസ്‌ത്ര​ക്രി​യ​യോ കീമോ​തെ​റാ​പ്പി​യോ ആവശ്യ​മാ​യി​വ​രുന്ന രോഗി​കൾക്കുള്ള വിവരങ്ങൾ (S-407), വൈദ്യ​ചി​കിത്സ ആവശ്യ​മുള്ള കുട്ടി​യു​ടെ മാതാ​പി​താ​ക്കൾക്കുള്ള നിർദേ​ശങ്ങൾ (S-55) എന്നിവ ആവശ്യ​മാ​യി​വ​രു​മ്പോൾ മൂപ്പന്മാ​രോ​ടു ചോദി​ക്കാ​വു​ന്ന​താണ്‌.