വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജനുവരി 6-12

ഗീതം 134, പ്രാർഥന | ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

1. മാതാ​പി​താ​ക്കളേ, നിങ്ങളു​ടെ സ്വത്തായ മക്കൾക്കു​വേണ്ടി കരുതുക

(10 മിനി.)

കുടും​ബ​ത്തി​ന്റെ ആവശ്യ​ങ്ങൾക്കു​വേണ്ടി കരുതാൻ യഹോവ സഹായി​ക്കു​മെന്നു മാതാ​പി​താ​ക്കൾക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാം (സങ്ക 127:1, 2)

മക്കൾ യഹോ​വ​യിൽനി​ന്നുള്ള വിലപ്പെട്ട ഒരു സമ്മാന​മാണ്‌ (സങ്ക 127:3; w21.08 5 ¶9)

ഓരോ കുട്ടി​യു​ടെ​യും ആവശ്യ​ങ്ങൾക്ക​നു​സ​രിച്ച്‌ അവരെ പരിശീ​ലി​പ്പി​ക്കുക (സങ്ക 127:4; w19.12 26 ¶20)

മാതാ​പി​താ​ക്കൾ തന്നിൽ ആശ്രയി​ക്കു​ക​യും മക്കൾക്കാ​യി കരുതാൻ പരമാ​വധി ശ്രമി​ക്കു​ക​യും ചെയ്യു​മ്പോൾ യഹോവ സന്തോഷിക്കുന്നു

2. ആത്മീയരത്നങ്ങൾ

(10 മിനി.)

  • സങ്ക 128:3—സങ്കീർത്ത​ന​ക്കാ​രൻ പുത്ര​ന്മാ​രെ ഒലിവു​തൈ​ക​ളോ​ടു താരത​മ്യ​പ്പെ​ടു​ത്തി​യത്‌ എന്തു​കൊണ്ട്‌? (w00 5/15 27 ¶3-5)

  • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കു​വെ​ക്കാം.

3. ബൈബിൾവാ​യന

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

4. സംഭാ​ഷണം തുടങ്ങു​ന്ന​തിന്‌

(3 മിനി.) അനൗപ​ചാ​രിക സാക്ഷീ​ക​രണം. (lmd പാഠം 1 പോയിന്റ്‌ 3)

5. സംഭാ​ഷണം തുടങ്ങു​ന്ന​തിന്‌

(4 മിനി.) അനൗപ​ചാ​രിക സാക്ഷീ​ക​രണം. ബൈബിൾപ​ഠി​പ്പി​ക്ക​ലിന്‌ എതിരായ ഒരു വിശ്വാ​സ​ത്തെ​ക്കു​റിച്ച്‌ ഒരാൾ പറയുന്നു. (lmd പാഠം 5 പോയിന്റ്‌ 4)

6. ശിഷ്യ​രാ​ക്കു​ന്ന​തിന്‌

(5 മിനി.) lff പാഠം 16 പോയിന്റ്‌ 4-5. നിങ്ങൾ സ്ഥലത്തി​ല്ലാ​ത്ത​പ്പോൾ ബൈബിൾപ​ഠനം മുടങ്ങാ​തി​രി​ക്കാൻ നിങ്ങൾ ചെയ്‌തി​രി​ക്കുന്ന ക്രമീ​ക​ര​ണ​ത്തെ​ക്കു​റിച്ച്‌ വിദ്യാർഥി​യു​മൊത്ത്‌ ചർച്ച ചെയ്യുക. (lmd പാഠം 10 പോയിന്റ്‌ 4)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

ഗീതം 13

7. മാതാ​പി​താ​ക്കളേ, പഠിപ്പി​ക്കാ​നുള്ള ശക്തമായ ഈ ഉപകരണം നിങ്ങൾ ഉപയോ​ഗി​ക്കു​ന്നു​ണ്ടോ?

(15 മിനി.) ചർച്ച.

യഹോ​വ​യെ​ക്കു​റിച്ച്‌ മക്കളെ പഠിപ്പി​ക്കാൻ മാതാ​പി​താ​ക്കളെ സഹായി​ക്കുന്ന ധാരാളം കാര്യങ്ങൾ സംഘടന തന്നിട്ടുണ്ട്‌. എന്നാൽ വളരെ ശക്തമായ ഒരു ഉപകരണം മാതാ​പി​താ​ക്ക​ളു​ടെ കൈയിൽത്ത​ന്നെ​യുണ്ട്‌. അത്‌ അവരു​ടെ​തന്നെ മാതൃ​ക​യാണ്‌!—ആവ 6:5-9.

തന്റെ ശിഷ്യ​ന്മാ​രെ പഠിപ്പി​ക്കാൻ യേശു ശക്തമായ ഈ ഉപകരണം ഉപയോ​ഗി​ച്ചു.

യോഹ​ന്നാൻ 13:13-15 വായി​ക്കുക. എന്നിട്ട്‌ സദസ്സി​നോ​ടു ചോദി​ക്കുക:

  • സ്വന്തം മാതൃ​ക​യി​ലൂ​ടെ മറ്റുള്ള​വരെ പഠിപ്പിച്ച യേശു​വി​ന്റെ രീതി വളരെ ഗുണം ചെയ്‌തെന്നു നിങ്ങൾക്കു തോന്നു​ന്നത്‌ എന്തു​കൊണ്ട്‌?

നിങ്ങൾ പറയുന്ന കാര്യങ്ങൾ ശരിക്കും പ്രയോ​ജനം ചെയ്യു​മെന്നു മനസ്സി​ലാ​ക്കാൻ, നിങ്ങളു​ടെ പ്രവൃ​ത്തി​കൾ മക്കളെ സഹായി​ക്കും. അതു​പോ​ലെ നിങ്ങളു​ടെ നല്ല മാതൃക കാണു​മ്പോൾ നിങ്ങൾ പറയു​ന്നത്‌ ശ്രദ്ധി​ക്കാ​നും അനുസ​രി​ക്കാ​നും അവർക്കു കൂടുതൽ തോന്നും.

ഞങ്ങളുടെ മാതൃക കുട്ടി​കൾക്കു വഴി കാണിച്ചു എന്ന വീഡി​യോ കാണി​ക്കുക. എന്നിട്ട്‌ സദസ്സി​നോ​ടു ചോദി​ക്കുക:

  • ഗാർഷ്യ സഹോ​ദ​ര​നും സഹോ​ദ​രി​യും തങ്ങളുടെ പെൺമ​ക്കളെ പഠിപ്പിച്ച പ്രധാ​ന​പ്പെട്ട പാഠങ്ങൾ എന്തെല്ലാ​മാണ്‌?

  • നിങ്ങളു​ടെ മക്കൾക്കു തുടർന്നും നല്ലൊരു മാതൃക വെക്കാൻ ഈ വീഡി​യോ നിങ്ങളെ എങ്ങനെ​യാണ്‌ പ്രേരി​പ്പി​ച്ചത്‌?

8. സഭാ ബൈബിൾപ​ഠ​നം

(30 മിനി.) bt അധ്യാ. 20 ¶13-20

ഉപസംഹാരപ്രസ്‌താവനകൾ (3 മിനി.) | ഗീതം 73, പ്രാർഥന