വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഫെബ്രു​വരി 24–മാർച്ച്‌ 2

സുഭാ​ഷി​ത​ങ്ങൾ 2

ഫെബ്രു​വരി 24–മാർച്ച്‌ 2

ഗീതം 35, പ്രാർഥന | ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

1. വ്യക്തി​പ​ര​മായ പഠനത്തിൽ നിങ്ങളു​ടെ ഹൃദയം അർപ്പി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

(10 മിനി.)

സത്യ​ത്തോ​ടു വിലമ​തി​പ്പു​ണ്ടെന്ന്‌ തെളി​യി​ക്കാൻ (സുഭ 2:3, 4; w22.08 18 ¶16)

നല്ല തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ (സുഭ 2:5-7; w22.10 19 ¶3-4)

നിങ്ങളു​ടെ വിശ്വാ​സം ശക്തമാ​ക്കാൻ (സുഭ 2:11, 12; w16.09 23 ¶2-3)

നിങ്ങ​ളോ​ടു​തന്നെ ചോദി​ക്കുക, ‘എന്റെ വ്യക്തി​പ​ര​മായ പഠനശീ​ലം എനിക്ക്‌ എങ്ങനെ മെച്ച​പ്പെ​ടു​ത്താം?’

2. ആത്മീയരത്നങ്ങൾ

(10 മിനി.)

  • സുഭ 2:7—ഏതു വിധത്തി​ലാണ്‌ യഹോവ ‘നിഷ്‌ക​ള​ങ്ക​രാ​യി നടക്കു​ന്ന​വർക്ക്‌ ഒരു പരിച​യാ​കു​ന്നത്‌?’ (it-1-E 1211 ¶4)

  • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കു​വെ​ക്കാം.

3. ബൈബിൾവാ​യന

(4 മിനി.) സുഭ 2:1-22 (th പാഠം 12)

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

4. സംഭാ​ഷണം തുടങ്ങു​ന്ന​തിന്‌

(4 മിനി.) വീടു​തോ​റും. വിവാ​ഹി​ത​രായ ദമ്പതി​കൾക്കു സഹായ​ക​മായ വിവരങ്ങൾ jw.org-ൽനിന്ന്‌ എങ്ങനെ കണ്ടെത്താ​മെന്ന്‌ ഒരു വ്യക്തിക്കു കാണി​ച്ചു​കൊ​ടു​ക്കുക. (lmd പാഠം 1 പോയിന്റ്‌ 3)

5. മടങ്ങി​ച്ചെ​ല്ലു​മ്പോൾ

(3 മിനി.) അനൗപ​ചാ​രിക സാക്ഷീ​ക​രണം. കഴിഞ്ഞ തവണ സംസാ​രി​ച്ച​പ്പോൾ ആ വ്യക്തി താത്‌പ​ര്യം കാണിച്ച വിഷയ​ത്തോ​ടു ബന്ധപ്പെട്ട ഒരു മാസിക കൊടു​ക്കുക. (lmd പാഠം 9 പോയിന്റ്‌ 3)

6. പ്രസംഗം

(5 മിനി.) lmd അനുബന്ധം എ പോയിന്റ്‌ 8—വിഷയം: ഭാര്യാ​ഭർത്താ​ക്ക​ന്മാർ പരസ്‌പരം വിശ്വ​സ്‌ത​രാ​യി​രി​ക്കണം. (th പാഠം 13)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

ഗീതം 96

7. മറഞ്ഞി​രി​ക്കുന്ന നിധി കണ്ടെത്താൻ നിങ്ങൾക്ക്‌ ഇഷ്ടമാ​ണോ?

(15 മിനി.) ചർച്ച.

യുവജ​ന​ങ്ങളേ, നിധി തിരഞ്ഞ്‌ കണ്ടെത്തു​ന്ന​തി​നെ​ക്കു​റിച്ച്‌ ചിന്തി​ക്കു​മ്പോൾ നിങ്ങൾക്ക്‌ എന്താണു തോന്നു​ന്നത്‌? നിങ്ങൾക്ക്‌ അത്‌ ഇഷ്ടമാ​ണോ? എങ്കിൽ, ഈ പ്രപഞ്ച​ത്തി​ലെ ഏറ്റവും വിലപ്പെട്ട നിധി കണ്ടെത്താൻ ബൈബിൾ നിങ്ങളെ ക്ഷണിക്കു​ന്നു; ദൈവ​ത്തെ​ക്കു​റി​ച്ചുള്ള അറിവാണ്‌ ആ നിധി! (സുഭ 2:4, 5) ബൈബിൾ ക്രമമാ​യി വായി​ക്കാൻ സമയ​മെ​ടു​ത്തു​കൊ​ണ്ടും വായിച്ച ഭാഗ​ത്തെ​ക്കു​റിച്ച്‌ ഗവേഷണം ചെയ്‌തു​കൊ​ണ്ടും നിങ്ങൾക്ക്‌ ആ നിധി കണ്ടെത്താ​നാ​കും. അങ്ങനെ ചെയ്യു​ന്നതു നിങ്ങൾ ആസ്വദി​ക്കും. ഒപ്പം നിങ്ങൾക്കു ഒരുപാ​ടു കാര്യങ്ങൾ പഠിക്കാ​നു​മാ​കും!

  • ബൈബിൾ വായി​ക്കു​മ്പോൾ നിങ്ങൾക്ക്‌ എന്തൊക്കെ ചോദ്യ​ങ്ങൾ സ്വയം ചോദി​ക്കാം? (w24.02 32 ¶2-3)

  • ഉത്തരങ്ങൾ കണ്ടെത്താൻ ഏതൊക്കെ പഠനോ​പ​ക​ര​ണങ്ങൾ നിങ്ങൾക്ക്‌ ഉപയോ​ഗി​ക്കാം?

യഹോ​വ​യു​ടെ കൂട്ടു​കാ​രിൽനിന്ന്‌ പഠിക്കാം എന്ന വീഡി​യോ പരമ്പര ബൈബി​ളിൽനിന്ന്‌ വായി​ക്കുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ എങ്ങനെ ആഴത്തിൽ ചിന്തി​ക്കാ​മെന്നു മനസ്സി​ലാ​ക്കാൻ നിങ്ങളെ സഹായി​ക്കും.

യഹോ​വ​യു​ടെ കൂട്ടു​കാ​രിൽനിന്ന്‌ പഠിക്കാം—ഹാബേൽ എന്ന വീഡി​യോ കാണി​ക്കുക.

ഉൽപത്തി 4:2-4; എബ്രായർ 11:4 എന്നീ വാക്യങ്ങൾ വായി​ക്കുക. എന്നിട്ട്‌ സദസ്സി​നോ​ടു ചോദി​ക്കുക:

  • താൻ യഹോ​വ​യു​ടെ കൂട്ടു​കാ​ര​നാ​ണെന്നു ഹാബേൽ കാണി​ച്ചത്‌ എങ്ങനെ?

  • ഹാബേൽ യഹോ​വ​യി​ലുള്ള വിശ്വാ​സം ശക്തമാ​ക്കി​യത്‌ എങ്ങനെ?

  • നിങ്ങൾക്ക്‌ എങ്ങനെ വിശ്വാ​സം ശക്തമാ​ക്കാം?

8. സഭാ ബൈബിൾപ​ഠ​നം

ഉപസംഹാരപ്രസ്‌താവനകൾ (3 മിനി.) | ഗീതം 102, പ്രാർഥന