ഫെബ്രുവരി 3-9
സങ്കീർത്തനം 144-146
ഗീതം 145, പ്രാർഥന | ആമുഖപ്രസ്താവനകൾ (1 മിനി.)
1. “യഹോവ ദൈവമായുള്ള ജനം സന്തുഷ്ടർ”
(10 മിനി.)
തന്നിൽ ആശ്രയിക്കുന്നവരെ യഹോവ അനുഗ്രഹിക്കുന്നു (സങ്ക 144:11-15; w18.04 32 ¶3-4)
നിത്യജീവന്റെ പ്രത്യാശയുള്ളതുകൊണ്ട് നമ്മൾ സന്തോഷിക്കുന്നു (സങ്ക 146:5; w22.10 28 ¶16-17)
യഹോവ ദൈവമായിട്ടുള്ളവർ എന്നുമെന്നും സന്തുഷ്ടരായിരിക്കും (സങ്ക 146:10; w18.01 26 ¶19-20)
2. ആത്മീയരത്നങ്ങൾ
(10 മിനി.)
-
സങ്ക 145:15, 16—ഈ വാക്യങ്ങൾ മൃഗങ്ങളോട് നമ്മൾ ഇടപെടുന്ന വിധത്തെ എങ്ങനെ സ്വാധീനിക്കണം? (it-1-E 111 ¶9)
-
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം.
3. ബൈബിൾവായന
(4 മിനി.) സങ്ക 144:1-15 (th പാഠം 11)
4. സംഭാഷണം തുടങ്ങുന്നതിന്
(4 മിനി.) വീടുതോറും. താൻ കോളേജ് വിദ്യാർഥിയാണെന്ന് ഒരു വ്യക്തി പറയുന്നു. (lmd പാഠം 1 പോയിന്റ് 5)
5. മടങ്ങിച്ചെല്ലുമ്പോൾ
(4 മിനി.) അനൗപചാരിക സാക്ഷീകരണം. പഠിപ്പിക്കാനുള്ള ഉപകരണങ്ങളിൽനിന്ന് ഒരു വീഡിയോ (കാണിക്കേണ്ടതില്ല) പരിചയപ്പെടുത്തി ചർച്ച ചെയ്യുക. (lmd പാഠം 7 പോയിന്റ് 4)
6. പ്രസംഗം
(4 മിനി.) lmd അനുബന്ധം എ പോയിന്റ് 7—വിഷയം: ഭാര്യ ഭർത്താവിനെ ആഴമായി ബഹുമാനിക്കണം. (th പാഠം 1)
ഗീതം 59
7. നമ്മൾ സന്തോഷമുള്ളവരായിരിക്കാൻ യഹോവ ആഗ്രഹിക്കുന്നു
(10 മിനി.) ചർച്ച.
യഹോവ സന്തോഷമുള്ള ദൈവമാണ്. (1തിമ 1:11) യഹോവ നമുക്ക് മനോഹരമായ അനേകം സമ്മാനങ്ങൾ തന്നിട്ടുണ്ട്. യഹോവ നമ്മളെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്നും നമ്മൾ സന്തോഷമുള്ളവരായിരിക്കാൻ എത്രത്തോളം ആഗ്രഹിക്കുന്നുണ്ടെന്നും അവ കാണിക്കുന്നു. (സഭ 3:12, 13) അതിൽ രണ്ട് സമ്മാനങ്ങളെക്കുറിച്ച് ഇപ്പോൾ നോക്കാം—ഭക്ഷണവും ശബ്ദവും.
നമ്മൾ സന്തോഷിക്കാൻ യഹോവ ആഗ്രഹിക്കുന്നെന്നു സൃഷ്ടികൾ തെളിയിക്കുന്നു—രുചികരമായ ഭക്ഷണവും ആസ്വാദ്യകരമായ ശബ്ദങ്ങളും എന്ന വീഡിയോ കാണിക്കുക. എന്നിട്ട് സദസ്സിനോട് ചോദിക്കുക:
-
ദൈവത്തിന്റെ സമ്മാനങ്ങളായ ഭക്ഷണവും ശബ്ദവും, നമ്മൾ സന്തോഷമുള്ളവരായിരിക്കാൻ യഹോവ ആഗ്രഹിക്കുന്നുണ്ടെന്ന് നിങ്ങളെ ബോധ്യപ്പെടുത്തുന്നത് എങ്ങനെ?
സങ്കീർത്തനം 32:8 വായിക്കുക. എന്നിട്ട് സദസ്സിനോട് ചോദിക്കുക:
-
നിങ്ങൾ സന്തോഷത്തോടിരിക്കാൻ യഹോവ ആഗ്രഹിക്കുന്നു എന്ന അറിവ് ബൈബിളിലൂടെയും സംഘടനയിലൂടെയും ദൈവം തരുന്ന നിർദേശങ്ങൾ അനുസരിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്നത് എങ്ങനെ?
8. പ്രാദേശികാവശ്യങ്ങൾ
(5 മിനി.)
9. സഭാ ബൈബിൾപഠനം
(30 മിനി.) bt അധ്യാ. 22 ¶1-6