ആഗസ്റ്റ് 19-25
സങ്കീർത്തനം 75-77
ഗീതം 120, പ്രാർഥന | ആമുഖപ്രസ്താവനകൾ (1 മിനി.)
1. വീമ്പിളക്കരുത്—എന്തുകൊണ്ട്?
(10 മിനി.)
വീമ്പിളക്കുന്നവർക്ക് ദൈവത്തിന്റെ പ്രീതി ഉണ്ടായിരിക്കില്ല (സങ്ക 75:4; 1തിമ 3:6; w18.01 28 ¶4-5)
സഭയിൽ നമുക്ക് കിട്ടുന്ന ഉത്തരവാദിത്വങ്ങളും നിയമനങ്ങളും നമ്മുടെ കഴിവുകൊണ്ട് ലഭിക്കുന്നതല്ല, അത് യഹോവയിൽനിന്നുള്ള സമ്മാനമാണ് (സങ്ക 75:5-7; w06 7/15 11 ¶3)
ഭൂമിയിലെ ഭരണാധികാരികളെപ്പോലെയുള്ളവരുടെ അഹങ്കാരം ദൈവം ഇല്ലാതാക്കും (സങ്ക 76:12)
2. ആത്മീയരത്നങ്ങൾ
(10 മിനി.)
സങ്ക 76:10—‘മനുഷ്യന്റെ ക്രോധത്തിന്’ യഹോവയെ സ്തുതിക്കാൻ കഴിയുന്നത് എങ്ങനെയാണ്? (w06 7/15 11 ¶4)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം.
3. ബൈബിൾവായന
(4 മിനി.) സങ്ക 75:1–76:12 (th പാഠം 11)
4. സംഭാഷണം തുടങ്ങുന്നതിന്
(3 മിനി.) അനൗപചാരിക സാക്ഷീകരണം. ഒരു വ്യക്തിയെ jw.org-ൽനിന്ന് അദ്ദേഹം താത്പര്യപ്പെടുന്ന ഭാഷയിൽ ഒരു വീഡിയോ (കാണിക്കേണ്ടതില്ല) പരിചയപ്പെടുത്തി ചർച്ച ചെയ്യുക. (lmd പാഠം 1 പോയിന്റ് 4)
5. സംഭാഷണം തുടങ്ങുന്നതിന്
(4 മിനി.) വീടുതോറും. വീട്ടുകാരൻ ദൈവത്തിൽ വിശ്വസിക്കുന്നില്ല എന്ന് പറയുമ്പോൾ വഴക്കം കാണിച്ചുകൊണ്ട് സംഭാഷണത്തിൽ മാറ്റംവരുത്തുക. (lmd പാഠം 2 പോയിന്റ് 5)
6. ശിഷ്യരാക്കുന്നതിന്
(5 മിനി.) lff പാഠം 15 പോയിന്റ് 4 (lmd പാഠം 11 പോയിന്റ് 3)
ഗീതം 127
7. പ്രശംസ ലഭിക്കുമ്പോൾ വിശ്വസ്തരായിരിക്കുക
(7 മിനി.) ചർച്ച.
യേശുവിനെപ്പോലെ വിശ്വസ്തരായിരിക്കുക—പ്രശംസ ലഭിക്കുമ്പോൾ എന്ന വീഡിയോ കാണിക്കുക. എന്നിട്ട് സദസ്സിനോടു ചോദിക്കുക:
പ്രശംസ ലഭിച്ചപ്പോൾ സെർഗി താഴ്മയോടെ പ്രതികരിച്ചതിൽനിന്ന് എന്തു പഠിക്കാം?
8. സെപ്റ്റംബറിൽ ജീവിതം ആസ്വദിക്കാം ലഘുപത്രിക ഉപയോഗിച്ചുകൊണ്ട് ബൈബിൾപഠനങ്ങൾ തുടങ്ങാനുള്ള പ്രത്യേക പ്രചാരണപരിപാടി
(8 മിനി.) സേവനമേൽവിചാരകൻ നടത്തുന്ന പ്രസംഗം. പ്രചാരണപരിപാടിക്കുവേണ്ടി സഹോദരങ്ങളെ പ്രോത്സാഹിപ്പിക്കുക. സഭ ചെയ്തിരിക്കുന്ന ക്രമീകരണങ്ങളെക്കുറിച്ച് പറയുക.
9. സഭാ ബൈബിൾപഠനം
(30 മിനി.) bt അധ്യാ. 14 ¶7-10, 110-ാം പേജിലെ ചതുരം