വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

വിശ്വസ്‌തതയും നമ്മുടെ ചിന്തകളും

വിശ്വസ്‌തതയും നമ്മുടെ ചിന്തകളും

നമ്മുടെ വാക്കു​ക​ളി​ലൂ​ടെ​യും പ്രവൃ​ത്തി​ക​ളി​ലൂ​ടെ​യും മാത്രമല്ല നമ്മൾ ചിന്തി​ക്കുന്ന കാര്യ​ങ്ങ​ളി​ലൂ​ടെ​യും വിശ്വ​സ്‌തത കാണി​ക്കാൻ കഴിയും. (സങ്ക 19:14) അതു​കൊണ്ട്‌, സത്യമാ​യ​തും ഗൗരവം അർഹി​ക്കു​ന്ന​തും നീതി​നി​ഷ്‌ഠ​മാ​യ​തും നിർമ​ല​മാ​യ​തും സ്‌നേഹം ജനിപ്പി​ക്കു​ന്ന​തും സത്‌കീർത്തി​യു​ള്ള​തും അത്യു​ത്ത​മ​മാ​യ​തും പ്രശം​സ​നീ​യ​മാ​യ​തും ആയ കാര്യങ്ങൾ ചിന്തി​ച്ചു​കൊ​ണ്ടി​രി​ക്കാൻ ബൈബിൾ നമ്മളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. (ഫിലി 4:8) ശരിയാണ്‌, തെറ്റായ ചിന്തകൾ മനസ്സി​ലേക്കു വരുന്നതു തടയാൻ നമുക്ക്‌ എപ്പോ​ഴും കഴിയില്ല. എങ്കിലും, തെറ്റായ ഒരു ചിന്ത വരു​മ്പോൾ അതിനെ മനസ്സിൽനിന്ന്‌ അകറ്റാ​നും അതിനു പകരം നല്ലത്‌ ചിന്തി​ക്കാ​നും, ആത്മനി​യ​ന്ത്ര​ണ​മു​ണ്ടെ​ങ്കിൽ നമുക്കു കഴിയും. ചിന്തക​ളിൽ വിശ്വ​സ്‌ത​രാ​യി​രി​ക്കു​ന്നത്‌, പ്രവൃ​ത്തി​ക​ളി​ലും വിശ്വ​സ്‌ത​രാ​യി​രി​ക്കാൻ നമ്മളെ സഹായി​ക്കും.—മർ 7:21-23.

താഴെ കൊടു​ത്തി​രി​ക്കുന്ന ഓരോ തിരു​വെ​ഴു​ത്തി​ന്റെ​യും കീഴിൽ, ഏതു തരം ചിന്തയാണ്‌ ഒഴിവാ​ക്കേ​ണ്ടത്‌ എന്ന്‌ എഴുതുക:

റോമ 12:3

ലൂക്ക 12:15

മത്ത 5:28

ഫിലി 3:13