വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

നമ്മുടെ സത്‌പേര്‌ കാത്തുസൂക്ഷിക്കാൻ എനിക്ക്‌ എന്തു ചെയ്യാം?

നമ്മുടെ സത്‌പേര്‌ കാത്തുസൂക്ഷിക്കാൻ എനിക്ക്‌ എന്തു ചെയ്യാം?

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പെരു​മാ​റ്റ​വും രീതി​ക​ളും നല്ലൊരു മാതൃ​ക​യാണ്‌. (1കൊ 4:9) നമുക്കു സ്വയം ഇങ്ങനെ ചോദി​ക്കാം: ‘എന്റെ സംസാ​ര​വും പ്രവൃ​ത്തി​ക​ളും യഹോ​വയെ മഹത്ത്വ​പ്പെ​ടു​ത്തുന്ന വിധത്തി​ലാ​ണോ?’ (1പത്ര 2:12) കാലങ്ങ​ളാ​യി യഹോ​വ​യു​ടെ സാക്ഷി​കൾക്കുള്ള സത്‌പേര്‌ നശിപ്പി​ക്കുന്ന യാതൊ​ന്നും ചെയ്യാൻ നമ്മൾ ഒരിക്ക​ലും ആഗ്രഹി​ക്കില്ല.—സഭ 10:1.

താഴെ പറയുന്ന സാഹച​ര്യ​ങ്ങ​ളിൽ ഒരു ക്രിസ്‌ത്യാ​നി എന്തു ചെയ്യണ​മെ​ന്നും അതിനു സഹായ​ക​മായ ഒരു ബൈബിൾത​ത്ത്വ​വും എഴുതുക:

  • വിശ്വാ​സ​ത്തി​ലി​ല്ലാത്ത ഒരാൾ നിങ്ങളെ ദേഷ്യ​ത്തോ​ടെ കുറ്റ​പ്പെ​ടു​ത്തു​ന്നെ​ങ്കിൽ

  • നിങ്ങളു​ടെ വസ്‌ത്ര​വും കാറും വീടും വൃത്തി​യു​ള്ള​ത​ല്ലെ​ങ്കിൽ

  • ഒരു പ്രാ​ദേ​ശി​ക​നി​യ​മ​ത്തോ​ടു നിങ്ങൾക്കു യോജി​ക്കാ​നോ അനുസ​രി​ക്കാ​നോ പറ്റുന്നി​ല്ലെ​ങ്കിൽ

റൈറ്റിങ്‌ ഡിപ്പാർട്ടു​മെ​ന്റിൽ ഗവേഷണം ചെയ്യുന്ന സഹോ​ദ​രങ്ങൾ എങ്ങനെ​യാ​ണു നമ്മുടെ സത്‌പേര്‌ കാത്തു​സൂ​ക്ഷി​ക്കു​ന്നത്‌?

സത്യത്തെ സ്‌നേ​ഹി​ക്കുക, മുറുകെ പിടി​ക്കുക എന്ന വീഡി​യോ കാണുക. എന്നിട്ട്‌ പിൻവ​രുന്ന ചോദ്യ​ത്തിന്‌ ഉത്തരം കണ്ടെത്തുക:

കൃത്യ​ത​യു​ള്ള വിവരങ്ങൾ തയ്യാറാ​ക്കാൻ സംഘടന ചെയ്യുന്ന കാര്യ​ങ്ങ​ളിൽ നിങ്ങൾക്കു മതിപ്പു തോന്നി​യത്‌ എന്തൊ​ക്കെ​യാണ്‌?