നവംബർ 6-12
ഇയ്യോബ് 13-14
ഗീതം 151, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“മനുഷ്യൻ മരിച്ചുപോയാൽ, അവനു വീണ്ടും ജീവിക്കാനാകുമോ?:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
ഇയ്യ 13:12—വ്യാജ ആശ്വാസകരുടെ ‘ജ്ഞാനമൊഴികൾ ചാരംപോലെയാണെന്ന്’ ഇയ്യോബ് പറഞ്ഞത് എന്തുകൊണ്ടാണ്? (it-1-E 191)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) ഇയ്യ 13:1-28 (th പാഠം 12)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനത്തിന്റെ വീഡിയോ: (5 മിനി.) ചർച്ച. ആദ്യസന്ദർശനം: ബൈബിൾ—2തിമ 3:16, 17 എന്ന വീഡിയോ കാണിക്കുക. വീഡിയോയിൽ ചോദ്യങ്ങൾ കാണിക്കുന്ന ഓരോ ഭാഗത്തും നിറുത്തിയിട്ട് ആ ചോദ്യങ്ങൾ സദസ്സിനോടു ചോദിക്കുക.
ആദ്യസന്ദർശനം: (3 മിനി.) സംഭാഷണത്തിനുള്ള മാതൃകയിൽ കൊടുത്തിരിക്കുന്ന വിഷയം ഉപയോഗിച്ച് തുടങ്ങുക. ജീവിതം ആസ്വദിക്കാം ലഘുപത്രിക കൊടുക്കുക. (th പാഠം 2)
ബൈബിൾപഠനം: (5 മിനി.) lff ഭാഗം 1—ഓർക്കുന്നുണ്ടോ? ചോദ്യങ്ങൾ 1-5 (th പാഠം 19)
ക്രിസ്ത്യാനികളായി ജീവിക്കാം
“ഒരു തുക നീക്കിവെക്കണം:” (15 മിനി.) ചർച്ചയും വീഡിയോയും. ഒരു മൂപ്പൻ നടത്തേണ്ടത്. ദൈവരാജ്യത്തിന്റെ പ്രവർത്തനങ്ങൾക്കുവേണ്ടി സംഭാവനകൾ മാറ്റിവെക്കുന്നതിന് സഭയെ അഭിനന്ദിക്കുക.
സഭാ ബൈബിൾപഠനം: (30 മിനി.) bt അധ്യാ. 1 ¶16-21
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 76, പ്രാർഥന