ക്രിസ്ത്യാനികളായി ജീവിക്കാം
“ഒരു തുക നീക്കിവെക്കണം”
സംഭാവന കൊടുക്കുന്ന കാര്യത്തിൽ, എപ്പോഴെങ്കിലും എന്തെങ്കിലും കൊടുക്കാമെന്ന് വിചാരിക്കരുത്. പകരം അതിനുവേണ്ടി പതിവായി “ഒരു തുക നീക്കിവെക്കണം” എന്ന് അപ്പോസ്തലനായ പൗലോസ് നിർദേശിച്ചു. (1കൊ 16:2) ദൈവപ്രചോദിതമായ ഈ ഉപദേശം അനുസരിക്കുന്നത് സത്യാരാധനയുടെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കും, നമുക്ക് സന്തോഷം തരുകയും ചെയ്യും. നമ്മൾ കൊടുക്കുന്നത് എത്ര ചെറുതാണെങ്കിലും, സംഭാവന കൊടുക്കുമ്പോൾ വിലയേറിയ വസ്തുക്കൾകൊണ്ട് യഹോവയെ ആദരിക്കാൻ നമ്മൾ ആഗ്രഹിക്കുന്നു എന്നാണ് കാണിക്കുന്നത്. അത് യഹോവ അതിയായി വിലമതിക്കുന്നു.—സുഭ 3:9.
ഒരു തുക നീക്കിവെക്കുന്നതിനു നന്ദി എന്ന വീഡിയോ കാണുക. എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക:
-
സംഭാവന ചെയ്യാൻ മുന്നമേ പ്ലാൻ ചെയ്യുന്നതുകൊണ്ടുള്ള പ്രയോജനങ്ങൾ എന്തെല്ലാം?
-
സംഭാവന നൽകുന്നതിന് ‘ഒരു തുക നീക്കിവെക്കാൻ’ ചിലർ എന്തൊക്കെയാണ് ചെയ്യുന്നത്?