ഡിസംബർ 16-22
സങ്കീർത്തനം 119:57-120
ഗീതം 129, പ്രാർഥന | ആമുഖപ്രസ്താവനകൾ (1 മിനി.)
1. കഷ്ടതയിൽ എങ്ങനെ സഹിച്ചുനിൽക്കാം?
(10 മിനി.)
ദൈവവചനം വായിക്കുന്നതിലും പഠിക്കുന്നതിലും തുടരുക (സങ്ക 119:61; w06 6/15 20 ¶2; w00 12/1 14 ¶3)
നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടുത്താൻ പരിശോധനകളെ അനുവദിക്കുക (സങ്ക 119:71; w06 9/1 14 ¶4)
ആശ്വാസത്തിനായി യഹോവയിലേക്ക് നോക്കുക (സങ്ക 119:76; w17.07 13 ¶3, 5)
സ്വയം ചോദിക്കുക, ‘കഷ്ടതകളിൽ സഹിച്ചുനിൽക്കാൻ ഏതെല്ലാം പ്രത്യേക വിധങ്ങളിലാണ് യഹോവ എന്നെ സഹായിച്ചിട്ടുള്ളത്?’
2. ആത്മീയരത്നങ്ങൾ
(10 മിനി.)
-
സങ്ക 119:96—ഈ വാക്യത്തിന്റെ അർഥം എന്തായിരിക്കാം? (w06 9/1 14 ¶5)
-
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം.
3. ബൈബിൾവായന
(4 മിനി.) സങ്ക 119:57-80 (th പാഠം 12)
4. സംഭാഷണം തുടങ്ങുന്നതിന്
(3 മിനി.) വീടുതോറും. വീട്ടുകാരനെ നമ്മുടെ വെബ്സൈറ്റ് കാണിക്കുക, jw.org സന്ദർശിക്കാനുള്ള കാർഡ് കൊടുക്കുക. (lmd പാഠം 2 പോയിന്റ് 5)
5. മടങ്ങിച്ചെല്ലുമ്പോൾ
(4 മിനി.) അനൗപചാരിക സാക്ഷീകരണം. അടുത്ത പൊതുപ്രസംഗം കേൾക്കാൻ ഒരു വ്യക്തിയെ ക്ഷണിക്കുക. രാജ്യഹാളിൽ എന്താണ് നടക്കുന്നത്? എന്ന വീഡിയോ (കാണിക്കേണ്ടതില്ല) പരിചയപ്പെടുത്തി ചർച്ച ചെയ്യുക. (lmd പാഠം 8 പോയിന്റ് 3)
6. നിങ്ങളുടെ വിശ്വാസം വിശദീകരിക്കുക
(5 മിനി.) അവതരണം. ijwbq 157—വിഷയം: പ്രകൃതിദുരന്തങ്ങളെക്കുറിച്ച് ബൈബിൾ എന്തു പറയുന്നു? (lmd പാഠം 3 പോയിന്റ് 3)
ഗീതം 128
7. സഹിച്ചുനിൽക്കാൻ യഹോവ സഹായിക്കുന്നു
(15 മിനി.) ചർച്ച.
ബുദ്ധിമുട്ടിലും പ്രതിസന്ധിഘട്ടങ്ങളിലും സമ്മർദങ്ങളിലും വീണുപോകാതെ സഹിച്ചുനിൽക്കാനോ പിടിച്ചുനിൽക്കാനോ ഉള്ള കഴിവ് ആണ് ക്രിസ്തീയ സഹനശക്തി. കഷ്ടതകൾ നേരിടുമ്പോൾ ഉറച്ചുനിൽക്കുന്നതും ശരിയായ മനോഭാവം നിലനിറുത്തുന്നതും പ്രത്യാശ കൈവിടാതെ കാര്യങ്ങളെ വീക്ഷിക്കുന്നതും അതിൽ ഉൾപ്പെടുന്നു. നമുക്ക് സഹനശക്തി ഉണ്ടെങ്കിൽ, ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ ദൈവസേവനത്തിൽനിന്ന് നമ്മൾ മടുത്ത് ‘പിന്മാറുകയോ’ അതിൽ തണുത്ത് പോകുകയോ ഇല്ല. (എബ്ര 10:36-39) പരിശോധനകളിൽ സഹിച്ചുനിൽക്കുന്നതിനായി നമ്മളെ സഹായിക്കാൻ യഹോവ അതിയായി ആഗ്രഹിക്കുന്നു.—എബ്ര 13:6.
ഓരോ വാക്യത്തിനോടുമൊപ്പം, സഹിച്ചുനിൽക്കാൻ യഹോവ സഹായിക്കുന്നത് എങ്ങനെയെന്ന് എഴുതുക.
പരിശോധനകൾ നേരിടുന്നവർക്കുവേണ്ടി ഉള്ളുരുകി പ്രാർഥിക്കുക എന്ന വീഡിയോ കാണിക്കുക. എന്നിട്ട് സദസ്സിനോട് ചോദിക്കുക:
-
കഷ്ടതകൾ അനുഭവിക്കുന്ന സഹോദരങ്ങളെക്കുറിച്ച് അറിയാൻ jw.org വെബ്സൈറ്റ് എങ്ങനെ ഉപയോഗിക്കാം?
-
മറ്റുള്ളവർക്കുവേണ്ടി പ്രാർഥിക്കാൻ മാതാപിതാക്കൾക്ക് മക്കളെ എങ്ങനെ പരിശീലിപ്പിക്കാം, അതുകൊണ്ടുള്ള പ്രയോജനങ്ങൾ എന്തെല്ലാമാണ്?
-
സഹിച്ചുനിൽക്കാൻ സഹക്രിസ്ത്യാനികളെ സഹായിക്കണേ എന്ന് പ്രാർഥിക്കേണ്ടത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
-
മറ്റുള്ളവർക്കുവേണ്ടി പ്രാർഥിക്കുന്നത് കഷ്ടതകൾ സഹിച്ചുനിൽക്കാൻ നമ്മളെ സഹായിക്കുന്നത് എങ്ങനെയാണ്?
8. സഭാ ബൈബിൾപഠനം
(30 മിനി.) bt അധ്യാ. 19 ¶14-20, 152-ാം പേജിലെ ചതുരം