2024 ഡിസംബർ 30–2025 ജനുവരി 5
സങ്കീർത്തനം 120-126
ഗീതം 144, പ്രാർഥന | ആമുഖപ്രസ്താവനകൾ (1 മിനി.)
1. അവർ കണ്ണീരോടെ വിത്തു വിതച്ചു, ആർപ്പുവിളികളോടെ കൊയ്തു
(10 മിനി.)
സത്യാരാധന പുനഃസ്ഥാപിക്കാനായി ബാബിലോണിൽനിന്ന് സ്വതന്ത്രരായപ്പോൾ ഇസ്രായേല്യർ സന്തോഷിച്ചു (സങ്ക 126:1-3)
യഹൂദ്യയിലേക്ക് മടങ്ങിപ്പോയവർ അവർ ചെയ്യേണ്ടിയിരുന്ന കഠിനാധ്വാനത്തെക്കുറിച്ച് ഓർത്ത് കരഞ്ഞിട്ടുണ്ടാകും (സങ്ക 126:5; w04 6/1 16 ¶10)
അവർ മടുത്ത് പിന്മാറാതെ പിടിച്ചുനിന്നതുകൊണ്ട് അനുഗ്രഹം നേടി (സങ്ക 126:6; w21.11 24 ¶17; w01 7/15 18-19 ¶13-14; ചിത്രം കാണുക)
ധ്യാനിക്കാൻ: അർമഗെദോനിലൂടെ ഈ പഴയ ലോകത്തുനിന്ന് വിടുതൽ ലഭിക്കുമ്പോൾ, പിന്നീട് നടക്കുന്ന ബൃഹത്തായ നിർമാണജോലികളുടെ സമയത്ത് എന്തൊക്കെ ബുദ്ധിമുട്ടുകൾ നമുക്ക് നേരിടേണ്ടിവരും? എന്നാൽ എന്തൊക്കെ അനുഗ്രഹങ്ങൾ നമ്മൾ കൊയ്യും?
2. ആത്മീയരത്നങ്ങൾ
(10 മിനി.)
-
സങ്ക 124:2-5—ഇസ്രായേൽ ജനതയെ സംരക്ഷിച്ചതുപോലെ നമ്മളെയും യഹോവ ശാരീരികമായി സംരക്ഷിക്കുമെന്ന് പ്രതീക്ഷിക്കാനാകുമോ? (cl 73 ¶15)
-
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം.
3. ബൈബിൾവായന
(4 മിനി.) സങ്ക 124:1–126:6 (th പാഠം 5)
4. സംഭാഷണം തുടങ്ങുന്നതിന്
(3 മിനി.) പരസ്യസാക്ഷീകരണം. (lmd പാഠം 3 പോയിന്റ് 5)
5. മടങ്ങിച്ചെല്ലുമ്പോൾ
(4 മിനി.) വീടുതോറും. മുമ്പത്തെ സന്ദർശനത്തിൽ, വ്യക്തി ബൈബിൾ വിശ്വസിക്കാനാകുമോ എന്ന സംശയം പ്രകടിപ്പിച്ചിരുന്നു. (lmd പാഠം 9 പോയിന്റ് 5)
6. ശിഷ്യരാക്കുന്നതിന്
ഗീതം 155
7. ദൈവത്തിന്റെ വാഗ്ദാനങ്ങളിൽ സന്തോഷിക്കുക
(15 മിനി.) ചർച്ച.
ബാബിലോണിലേക്ക് ബന്ദികളായി പിടിച്ചുകൊണ്ടുപോയ ജനത്തിനു കൊടുത്തിരുന്ന വാഗ്ദാനങ്ങൾ യഹോവ നിറവേറ്റി. യഹോവ അവരെ വിടുവിക്കുകയും അവരുടെ കഴിഞ്ഞകാല തെറ്റുകൾ ക്ഷമിക്കുകയും ചെയ്തു. (യശ 33:24) ഇസ്രായേല്യർ പ്രവാസത്തിലായിരുന്ന സമയത്ത്, തങ്ങളുടെ നാട്ടിൽ സിംഹങ്ങളും മറ്റു വന്യമൃഗങ്ങളും വർധിച്ചുവന്നിരുന്നു. തെളിവനുസരിച്ച്, അവയുടെ കൈയിൽനിന്ന് യഹോവ അവരെയും അവരുടെ വളർത്തുമൃഗങ്ങളെയും സംരക്ഷിച്ചു. (യശ 65:25) അവർക്ക് സ്വന്തം വീടുകളിൽ താമസിക്കാനും സ്വന്തം മുന്തിരിത്തോട്ടങ്ങളിലെ ഫലം അനുഭവിക്കാനും കഴിഞ്ഞു. (യശ 65:21) ദൈവം അവരുടെ അധ്വാനത്തെ അനുഗ്രഹിച്ചു, അവർ ദീർഘകാലം സന്തോഷത്തോടെ ജീവിക്കുകയും ചെയ്തു.—യശ 65:22, 23.
ദൈവത്തിന്റെ സമാധാനവാഗ്ദാനങ്ങളിൽ സന്തോഷിക്കുക—ശകലങ്ങൾ എന്ന വീഡിയോ കാണിക്കുക. എന്നിട്ട് സദസ്സിനോട് ചോദിക്കുക:
-
ഈ പ്രവചനങ്ങളുടെ ആത്മീയനിവൃത്തി ഇപ്പോൾ നമ്മൾ കാണുന്നത് എങ്ങനെയാണ്?
-
ഈ പ്രവചനങ്ങൾ പുതിയ ലോകത്ത് എങ്ങനെയാണ് അക്ഷരാർഥത്തിൽ നിറവേറുന്നത്?
-
ഇതിൽ ഏതിനായാണ് നിങ്ങൾ ഏറ്റവും ആകാംക്ഷയോടെ നോക്കിയിരിക്കുന്നത്?
8. സഭാ ബൈബിൾപഠനം
(30 മിനി.) bt അധ്യാ. 20 ¶8-12, 161-ാം പേജിലെ ചതുരം