വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നവംബർ 18-24

ഗീതം 7, പ്രാർഥന | ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

1. “യഹോ​വ​യോ​ടു നന്ദി പറയു​വിൻ; ദൈവം നല്ലവന​ല്ലോ”

(10 മിനി.)

യഹോവ ഇസ്രാ​യേ​ല്യ​രെ ബാബി​ലോ​ണിൽനിന്ന്‌ മോചി​പ്പി​ച്ച​തു​പോ​ലെ, നമ്മളെ സാത്താന്റെ ലോക​ത്തു​നിന്ന്‌ യഹോവ മോചി​പ്പി​ച്ചി​രി​ക്കു​ക​യാണ്‌ (സങ്ക 107:1, 2; കൊലോ 1:13, 14)

യഹോ​വ​യോ​ടു​ള്ള നന്ദി സഭയിൽ യഹോ​വയെ സ്‌തു​തി​ക്കാൻ നമ്മളെ പ്രേരി​പ്പി​ക്കു​ന്നു (സങ്ക 107:31, 32; w07 4/15 20 ¶2)

യഹോവ നമുക്കു​വേണ്ടി ചെയ്‌ത എല്ലാ നല്ല കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചും ചിന്തി​ക്കു​മ്പോൾ യഹോ​വ​യോ​ടുള്ള നന്ദി വളരും (സങ്ക 107:43; w15 1/15 9 ¶4)

2. ആത്മീയരത്നങ്ങൾ

(10 മിനി.)

  • സങ്ക 108:9—എന്തു​കൊ​ണ്ടാ​യി​രി​ക്കാം മോവാ​ബി​നെ ദൈവ​ത്തി​ന്റെ “കൈ കഴുകാ​നുള്ള പാത്രം” എന്നു വിളി​ച്ചി​രി​ക്കു​ന്നത്‌? (it-2-E 420 ¶4)

  • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കു​വെ​ക്കാം.

3. ബൈബിൾവാ​യന

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

4. സംഭാ​ഷണം തുടങ്ങു​ന്ന​തിന്‌

(3 മിനി.) അനൗപ​ചാ​രിക സാക്ഷീ​ക​രണം. (lmd പാഠം 1 പോയിന്റ്‌ 4)

5. മടങ്ങി​ച്ചെ​ല്ലു​മ്പോൾ

(4 മിനി.) അനൗപ​ചാ​രിക സാക്ഷീ​ക​രണം. വ്യക്തി​യോട്‌ ബൈബിൾപഠന പരിപാ​ടി​യെ​ക്കു​റിച്ച്‌ പറയുക, ബൈബിൾപ​ഠ​ന​ത്തെ​ക്കു​റി​ച്ചുള്ള സന്ദർശ​ക​കാർഡ്‌ കൊടു​ക്കുക. (lmd പാഠം 9 പോയിന്റ്‌ 3)

6. പ്രസംഗം

(5 മിനി.) ijwyp 90—വിഷയം: മനസ്സ്‌ തളർത്തുന്ന ചിന്തകൾ എങ്ങനെ ഒഴിവാ​ക്കാം? (th പാഠം 14)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

ഗീതം 46

7. പാട്ടു​ക​ളി​ലൂ​ടെ നമ്മൾ യഹോ​വ​യ്‌ക്ക്‌ നന്ദി നൽകുന്നു

(15 മിനി.) ചർച്ച.

ചെങ്കട​ലിൽവെച്ച്‌ ഈജി​പ്‌ഷ്യൻ സൈന്യ​ത്തെ കണ്ട്‌ പേടി​ച്ചു​പോയ ഇസ്രാ​യേ​ല്യ​രെ യഹോവ വിടു​വി​ച്ച​പ്പോൾ, നന്ദി നിറഞ്ഞ ഹൃദയ​ത്തോ​ടെ അവർ യഹോവ ചെയ്‌ത കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ഒരു പാട്ടു പാടി. (പുറ 15:1-19) പുരു​ഷ​ന്മാ​രാണ്‌ ഈ പുതിയ പാട്ട്‌ പാടി​ത്തു​ട​ങ്ങി​യത്‌. (പുറ 15:21) അതു​പോ​ലെ, യേശു​വും ആദ്യകാല ക്രിസ്‌ത്യാ​നി​ക​ളും ദൈവത്തെ സ്‌തു​തി​ച്ചു​കൊണ്ട്‌ പാട്ടുകൾ പാടി​യി​രു​ന്നു. (മത്ത 26:30; കൊലോ 3:16) ഇന്നും നമ്മൾ സഭാ​യോ​ഗ​ങ്ങ​ളി​ലും സമ്മേള​ന​ങ്ങ​ളി​ലും കൺ​വെൻ​ഷ​നു​ക​ളി​ലും ഗീതങ്ങൾ പാടി​ക്കൊണ്ട്‌ യഹോ​വ​യ്‌ക്ക്‌ നന്ദി നൽകുന്നു. ഉദാഹ​ര​ണ​ത്തിന്‌, നമ്മൾ ഇപ്പോൾ പാടിയ, “യഹോവേ, ഞങ്ങൾ നന്ദി​യേ​കു​ന്നു” എന്ന പാട്ട്‌ 1966 മുതൽ നമ്മൾ മീറ്റി​ങ്ങു​ക​ളിൽ പാടു​ന്ന​താണ്‌.

ചില നാടു​ക​ളിൽ, പുരു​ഷ​ന്മാർക്ക്‌ പരസ്യ​മാ​യി പാടാൻ നാണ​ക്കേട്‌ തോന്നി​യേ​ക്കാം. ഇനി, നല്ല ശബ്ദമ​ല്ലെ​ന്നുള്ള കാരണ​ത്താൽ മറ്റു ചിലർ പാട്ടു പാടു​ന്ന​തിൽനി​ന്നും ഒഴിഞ്ഞു​മാ​റി​യേ​ക്കാം. എന്നാൽ മീറ്റി​ങ്ങു​ക​ളിൽ പാട്ടു പാടു​ന്നത്‌ ആരാധ​ന​യു​ടെ ഒരു ഭാഗമാണ്‌ എന്ന കാര്യം നമ്മൾ എപ്പോ​ഴും ഓർക്കണം. ഇത്ര മനോ​ഹ​ര​മായ പാട്ടുകൾ തയ്യാറാ​ക്കാ​നും ഓരോ യോഗ​ത്തി​നും അനു​യോ​ജ്യ​മായ പാട്ടു തിര​ഞ്ഞെ​ടു​ക്കാ​നും യഹോ​വ​യു​ടെ സംഘടന നല്ല ശ്രമം ചെയ്യുന്നു. നമുക്ക്‌ ആകെ ചെയ്യാ​നു​ള്ളത്‌, സ്വർഗീയ പിതാ​വായ യഹോ​വ​യോ​ടുള്ള നന്ദിയും വിലമ​തി​പ്പും കാണി​ക്കാൻ മറ്റുള്ള​വ​രോ​ടൊ​പ്പം ഗീതങ്ങൾ പാടുക എന്നത്‌ മാത്ര​മാണ്‌.

നമ്മുടെ ചരിത്രം—പിന്നിട്ട വഴികൾ—സംഗീതം എന്ന സമ്മാനം, ഭാഗം 2 എന്ന വീഡി​യോ കാണി​ക്കുക. എന്നിട്ട്‌ സദസ്സി​നോട്‌ ചോദി​ക്കുക:

  • 1944-ൽ എന്തു സംഭവി​ച്ചു?

  • രാജ്യ​ഗീ​തങ്ങൾ പാടു​ന്ന​തി​നോ​ടുള്ള വിലമ​തിപ്പ്‌ സൈബീ​രി​യ​യി​ലുള്ള സഹോ​ദ​രങ്ങൾ എങ്ങനെ​യാണ്‌ കാണി​ച്ചത്‌?

  • പാട്ടു പാടു​ന്നത്‌ യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

8. സഭാ ബൈബിൾപ​ഠ​നം

(30 മിനി.) bt അധ്യാ. 18 ¶6-15

ഉപസംഹാരപ്രസ്‌താവനകൾ (3 മിനി.) | ഗീതം 73, പ്രാർഥന