നവംബർ 25–ഡിസംബർ 1
സങ്കീർത്തനം 109-112
ഗീതം 14, പ്രാർഥന | ആമുഖപ്രസ്താവനകൾ (1 മിനി.)
1. രാജാവായ യേശുവിനെ പിന്തുണയ്ക്കുക!
(10 മിനി.)
സ്വർഗാരോഹണം ചെയ്ത യേശു യഹോവയുടെ വലതുവശത്ത് ഇരുന്നു (സങ്ക 110:1; w06 9/1 13 ¶6)
1914 മുതൽ യേശു തന്റെ ശത്രുക്കളെ കീഴടക്കാൻ തുടങ്ങി (സങ്ക 110:2; w00 4/1 18 ¶3)
യേശുവിന്റെ ഭരണത്തെ പിന്തുണയ്ക്കാൻ നമുക്ക് സ്വമനസ്സാലെ നമ്മളെത്തന്നെ വിട്ടുകൊടുക്കാം (സങ്ക 110:3; be 76 ¶2)
സ്വയം ചോദിക്കുക, ‘രാജ്യത്തെ പിന്തുണയ്ക്കുന്നതിനായി നമുക്ക് എന്തൊക്കെ ലക്ഷ്യങ്ങൾ വെക്കാനാകും?’
2. ആത്മീയരത്നങ്ങൾ
(10 മിനി.)
-
സങ്ക 110:4—ഈ വാക്യത്തിൽ പറഞ്ഞിരിക്കുന്ന ഉടമ്പടി എന്താണെന്ന് വിശദീകരിക്കുക. (w14 10/15 11 ¶15-17)
-
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം.
3. ബൈബിൾവായന
(4 മിനി.) സങ്ക 109:1-26 (th പാഠം 2)
4. സംഭാഷണം തുടങ്ങുന്നതിന്
(2 മിനി.) വീടുതോറും. ഒരു ലഘുലേഖ ഉപയോഗിച്ച് സംഭാഷണം തുടങ്ങുക. (lmd പാഠം 4 പോയിന്റ് 3)
5. നിങ്ങളുടെ വിശ്വാസങ്ങൾ വിശദീകരിക്കുക
(5 മിനി.) അവതരണം. ijwfq 23—വിഷയം: യഹോവയുടെ സാക്ഷികൾ യുദ്ധത്തിൽ പങ്കെടുക്കാത്തത് എന്തുകൊണ്ടാണ്? (lmd പാഠം 4 പോയിന്റ് 4)
6. ശിഷ്യരാക്കുന്നതിന്
ഗീതം 72
7. നമുക്ക് എങ്ങനെ ദൈവരാജ്യത്തെ വിശ്വസ്തമായി പിന്തുണയ്ക്കാം?
(15 മിനി.) ചർച്ച.
യഹോവയാണ് സ്വർഗത്തിന്റെയും ഭൂമിയുടെയും ഭരണാധികാരി എന്നതിന്റെ ഒരു തെളിവാണ് യഹോവയുടെ രാജ്യം. (ദാനി 2:44, 45) ആ രാജ്യത്തെ പിന്തുണയ്ക്കാൻ നമ്മളെക്കൊണ്ട് ആകുന്നതെല്ലാം ചെയ്യുമ്പോൾ യഹോവയുടെ ഭരണമാണ് ഏറ്റവും നല്ലതെന്ന് നമ്മൾ വിശ്വസിക്കുന്നെന്ന് കാണിക്കുകയാണ്.
‘സമാധാനപ്രഭുവിനെ’ വിശ്വസ്തമായി പിന്തുണയ്ക്കുക എന്ന വീഡിയോ കാണിക്കുക. എന്നിട്ട് സദസ്സിനോടു ചോദിക്കുക:
-
ദൈവരാജ്യത്തെ നമുക്ക് എങ്ങനെ വിശ്വസ്തമായി പിന്തുണയ്ക്കാം?
ദൈവരാജ്യത്തെ പിന്തുണയ്ക്കാനുള്ള വ്യത്യസ്ത വഴികളാണ് താഴെ കൊടുത്തിരിക്കുന്നത്. ഓരോന്നിനും ചേരുന്ന ഓരോ തിരുവെഴുത്ത് എഴുതുക.
-
നമ്മൾ ജീവിതത്തിന് ഒന്നാം സ്ഥാനം ദൈവരാജ്യത്തിനു കൊടുക്കുന്നു.
-
ദൈവരാജ്യത്തിന്റെ പ്രജകൾക്ക് ഉണ്ടായിരിക്കേണ്ട ധാർമിക നിലവാരങ്ങൾ നമ്മൾ പിൻപറ്റുന്നു.
-
ദൈവരാജ്യത്തെക്കുറിച്ച് തീക്ഷ്ണതയോടെ മറ്റുള്ളവരോട് പറയുന്നു.
-
മാനുഷികഗവൺമെന്റുകളെ നമ്മൾ ആദരിക്കുന്നു, എന്നാൽ സീസറിന്റെ നിയമം ദൈവത്തിന്റേതിന് എതിരായി വരുമ്പോൾ നമ്മൾ ദൈവത്തെ അനുസരിക്കും.
8. സഭാ ബൈബിൾപഠനം
(30 മിനി.) bt അധ്യാ. 18 ¶16-24