നവംബർ 4-10
സങ്കീർത്തനം 105
ഗീതം 3, പ്രാർഥന | ആമുഖപ്രസ്താവനകൾ (1 മിനി.)
1. ‘ദൈവം തന്റെ ഉടമ്പടി എക്കാലവും ഓർക്കുന്നു’
(10 മിനി.)
യഹോവ അബ്രാഹാമിന് ഒരു വാഗ്ദാനം കൊടുത്തു, യിസ്ഹാക്കിനോടും യാക്കോബിനോടും അതേ വാഗ്ദാനം ആവർത്തിച്ചു (ഉൽ 15:18; 26:3; 28:13; സങ്ക 105:8-11)
ഈ വാഗ്ദാനം നിറവേറാൻ സാധ്യതയില്ലെന്നു തോന്നാമായിരുന്നു (സങ്ക 105:12, 13; w23.04 28 ¶11-12)
യഹോവ അബ്രാഹാമുമായി ചെയ്ത ഉടമ്പടി ഒരിക്കലും മറന്നില്ല (സങ്ക 105:42-44; it-2-E 1201 ¶2)
സ്വയം ചോദിക്കുക, ‘യഹോവയെ പൂർണമായി വിശ്വസിക്കാമെന്ന അറിവ് എന്നെ എങ്ങനെയാണു സഹായിക്കുന്നത്?’
2. ആത്മീയരത്നങ്ങൾ
(10 മിനി.)
-
സങ്ക 105:17-19—‘യഹോവയുടെ വചനം’ എങ്ങനെയാണ് യോസേഫിനെ ശുദ്ധീകരിച്ചത്? (w86-E 11/1 19 ¶15)
-
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം.
3. ബൈബിൾവായന
(4 മിനി.) സങ്ക 105:24-45 (th പാഠം 5)
4. സംഭാഷണം തുടങ്ങുന്നതിന്
(1 മിനി.) വീടുതോറും. വീട്ടിലുള്ള ആൾ തിരക്കിലാണ്. (lmd പാഠം 2 പോയിന്റ് 5)
5. സംഭാഷണം തുടങ്ങുന്നതിന്
(2 മിനി.) വീടുതോറും. ഒരു വ്യക്തി തർക്കിക്കാൻ തുടങ്ങുമ്പോൾ സൗമ്യതയോടെ ആ സംഭാഷണം അവസാനിപ്പിക്കുന്നു. (lmd പാഠം 4 പോയിന്റ് 5)
6. മടങ്ങിച്ചെല്ലുമ്പോൾ
(4 മിനി.) വീടുതോറും. കഴിഞ്ഞ സന്ദർശനത്തിൽ വീട്ടുകാരൻ താത്പര്യം കാണിച്ച ഒരു വിഷയത്തെപ്പറ്റിയുള്ള മാസിക കൊടുക്കുക. (lmd പാഠം 8 പോയിന്റ് 3)
7. മടങ്ങിച്ചെല്ലുമ്പോൾ
(4 മിനി.) അനൗപചാരിക സാക്ഷീകരണം. വ്യക്തിയോട് JW ലൈബ്രറി ആപ്ലിക്കേഷനെക്കുറിച്ച് പറയുക, അത് ഡൗൺലോഡ് ചെയ്യാൻ സഹായിക്കുക. (lmd പാഠം 9 പോയിന്റ് 5)
ഗീതം 84
8. നിങ്ങളുടെ സ്നേഹപ്രകടനങ്ങൾ
(15 മിനി.) ചർച്ച.
നമ്മൾ നമ്മുടെ സമയവും ഊർജവും പണവും ഉപയോഗിച്ച് രാജ്യപ്രവർത്തനങ്ങളെ പിന്തുണയ്ക്കുമ്പോൾ രാജാവായ യേശുക്രിസ്തുവിനോടുള്ള സ്നേഹം പ്രകടിപ്പിക്കുകയാണ്. അങ്ങനെ സ്നേഹം കാണിക്കുമ്പോൾ അത് യഹോവയെ സന്തോഷിപ്പിക്കും, സഹോദരങ്ങൾക്കും പ്രയോജനം ലഭിക്കും. (യോഹ 14:23) jw.org-ലെ “നിങ്ങളുടെ സംഭാവനകൾ എങ്ങനെ ഉപയോഗിക്കുന്നു?” എന്ന ലേഖനപരമ്പര, നമ്മുടെ സംഭാവനകൾ ലോകമെങ്ങുമുള്ള സഹോദരങ്ങളെ എങ്ങനെയാണു വലിയ രീതിയിൽ സഹായിക്കുന്നതെന്നു കാണിക്കുന്നു.
നിങ്ങളുടെ സംഭാവനകൾക്കു വലിയ മൂല്യമുണ്ട് എന്ന വീഡിയോ കാണിക്കുക. എന്നിട്ട് സദസ്സിനോടു ചോദിക്കുക:
-
മതസ്വാതന്ത്ര്യം സംരക്ഷിക്കാൻ സംഭാവനകൾ ഉപയോഗിച്ചത് സഹോദരങ്ങൾക്ക് എങ്ങനെ പ്രയോജനം ചെയ്തു?
-
“സമത്വം” ഉണ്ടാകുന്ന രീതിയിൽ സംഭാവനകൾ ഉപയോഗിച്ചത് രാജ്യഹാളുകളുടെ നിർമാണപ്രവർത്തനത്തെ എങ്ങനെയാണു സഹായിച്ചത്?—2കൊ 8:14
-
സംഭാവനകൾ ഉപയോഗിച്ച് പല ഭാഷകളിലേക്കു ബൈബിൾ പരിഭാഷ ചെയ്തതുകൊണ്ട് എന്തൊക്കെ പ്രയോജനങ്ങളാണ് ഉണ്ടായത്?
9. സഭാ ബൈബിൾപഠനം
(30 മിനി.) bt അധ്യാ. 17 ¶13-19