വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

മനസ്സു തകർന്നവരെ യഹോവ രക്ഷിക്കുന്നു

മനസ്സു തകർന്നവരെ യഹോവ രക്ഷിക്കുന്നു

എല്ലാവർക്കും ഇടയ്‌ക്കൊ​ക്കെ സങ്കടം തോന്നാ​റുണ്ട്‌. അത്‌ ആത്മീയത ഇല്ലാത്ത​തി​ന്റെ ലക്ഷണമാ​ണോ? അല്ല. ഒന്ന്‌ ഓർത്തു​നോ​ക്കുക, ചില സമയത്ത്‌ യഹോ​വ​യ്‌ക്കു​പോ​ലും ദുഃഖം തോന്നി​യി​ട്ടുണ്ട്‌. (ഉൽ 6:5, 6) എന്നാൽ നമുക്ക്‌ എപ്പോ​ഴും​തന്നെ തീവ്ര​മായ ദുഃഖം തോന്നു​ന്നെ​ങ്കി​ലോ?

സഹായ​ത്തി​നാ​യി യഹോ​വ​യി​ലേക്കു നോക്കുക. യഹോ​വ​യ്‌ക്ക്‌ നമ്മുടെ മാനസി​ക​വും വൈകാ​രി​ക​വും ആയ ആരോ​ഗ്യ​ത്തി​ന്റെ കാര്യ​ത്തിൽ വലിയ ചിന്തയുണ്ട്‌. നമുക്കു സന്തോഷം തോന്നുന്ന നിമി​ഷ​ങ്ങ​ളും നമ്മൾ ദുഃഖി​ച്ചി​രി​ക്കുന്ന സമയങ്ങ​ളും യഹോ​വ​യ്‌ക്ക്‌ അറിയാം. നമ്മുടെ ഓരോ​രു​ത്ത​രു​ടെ​യും വികാ​രങ്ങൾ എന്താ​ണെ​ന്നും നമുക്ക്‌ എന്തു​കൊ​ണ്ടാണ്‌ അങ്ങനെ അനുഭ​വ​പ്പെ​ടു​ന്ന​തെ​ന്നും യഹോ​വ​യ്‌ക്ക്‌ മനസ്സി​ലാ​കും. (സങ്ക 7:9ബി) ഇനി, ഏറ്റവും പ്രധാ​ന​മാ​യി യഹോവ നമുക്കു​വേണ്ടി കരുതു​ന്നു. അതു​കൊ​ണ്ടു​തന്നെ ദുഃഖ​വും വിഷാ​ദ​വും ഒക്കെ അനുഭ​വ​പ്പെ​ടു​മ്പോൾ നമ്മളെ സഹായി​ക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നു.—സങ്ക 34:18.

മാനസി​കാ​രോ​ഗ്യം സംരക്ഷി​ക്കുക. നിരു​ത്സാ​ഹം​പോ​ലുള്ള വികാ​രങ്ങൾ മനസ്സിനെ പിടി​കൂ​ടി​യാൽ നമ്മുടെ സന്തോഷം നഷ്ടപ്പെ​ടും, നമ്മുടെ ആരാധ​ന​യെ​യും അതു ബാധി​ക്കും. അതു​കൊ​ണ്ടു​തന്നെ നമ്മുടെ ഹൃദയത്തെ, നമ്മുടെ ആന്തരി​ക​വ്യ​ക്തി​യെ സംരക്ഷി​ക്കണം.—സുഭ 4:23.

സമാധാ​നം ആസ്വദി​ക്കുന്ന നമ്മുടെ സഹോ​ദ​രങ്ങൾ—വിഷാദം അനുഭ​വി​ക്കു​മ്പോ​ഴും എന്ന വീഡി​യോ കാണുക. എന്നിട്ട്‌ പിൻവ​രുന്ന ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കണ്ടെത്തുക:

  • വിഷാ​ദത്തെ മറിക​ട​ക്കാൻ നിക്കി പ്രാ​യോ​ഗി​ക​മാ​യി എന്തെല്ലാം കാര്യ​ങ്ങ​ളാണ്‌ ചെയ്‌തത്‌?

  • ഡോക്ടറെ കാണണ​മെന്ന്‌ നിക്കിക്ക്‌ തോന്നി​യത്‌ എന്തു​കൊണ്ട്‌?—മത്ത 9:12

  • സഹായ​ത്തി​നാ​യി നിക്കി യഹോ​വ​യിൽ ആശ്രയി​ച്ചത്‌ ഏതെല്ലാം വിധങ്ങ​ളി​ലാണ്‌?