ദൈവവചനത്തിലെ നിധികൾ
ദൈവത്തിന്റെ അചഞ്ചലസ്നേഹം സാത്താന്റെ നുണകളിൽനിന്ന് സംരക്ഷിക്കും
മോശം കാര്യങ്ങൾ സംഭവിക്കാൻ ഇടയാക്കുന്നത് യഹോവയാണെന്ന് ആളുകൾ വിശ്വസിക്കാൻ സാത്താൻ ആഗ്രഹിക്കുന്നു (ഇയ്യ 8:4)
നമ്മൾ വിശ്വസ്തരാണോ അല്ലയോ എന്നതൊന്നും യഹോവ ശ്രദ്ധിക്കുന്നില്ലെന്നു നമ്മൾ ചിന്തിക്കാൻ സാത്താൻ ആഗ്രഹിക്കുന്നു (ഇയ്യ 9:20-22; w15 10/1 10 ¶3)
യഹോവയുടെ അചഞ്ചലസ്നേഹം, സാത്താന്റെ നുണകളാൽ വഞ്ചിതരാകാതിരിക്കാനും വിശ്വസ്തരായിരിക്കാനും നമ്മളെ സഹായിക്കും (ഇയ്യ 10:12; സങ്ക 32:7, 10; w21.11 6 ¶14)
ഇങ്ങനെ ചെയ്തുനോക്കുക: പ്രശ്നങ്ങളുടെ സമയത്ത് പിടിച്ചുനിൽക്കാൻ, യഹോവ നിങ്ങളോട് അചഞ്ചലസ്നേഹം കാണിക്കുന്ന വിധങ്ങൾ ശ്രദ്ധിക്കുക, എഴുതിവെക്കുക, ഇടയ്ക്കിടയ്ക്ക് അതു എടുത്തുനോക്കുക.