ക്രിസ്ത്യാനികളായി ജീവിക്കാം
മാതാപിതാക്കളേ, ദൈവികജ്ഞാനം നേടാൻ മക്കളെ സഹായിക്കുക
ദൈവികജ്ഞാനം നേടാൻ മക്കളെ സഹായിക്കുന്നതിന് മാതാപിതാക്കൾക്ക് എന്തു ചെയ്യാം? അതിനുള്ള നല്ലൊരു വഴി ക്രിസ്തീയയോഗങ്ങളിൽനിന്ന് പ്രയോജനം നേടാൻ അവരെ സഹായിക്കുന്നതാണ്. മീറ്റിങ്ങുകളിൽ അവർ കാണുകയും കേൾക്കുകയും ചെയ്യുന്ന കാര്യങ്ങളും അവർ പറയുന്ന അഭിപ്രായങ്ങളും യഹോവയെക്കുറിച്ച് കൂടുതൽ പഠിക്കാനും യഹോവയുടെ അടുത്ത കൂട്ടുകാരാകാനും അവരെ സഹായിക്കും. (ആവ 31:12, 13) മാതാപിതാക്കളേ, മക്കൾ മീറ്റിങ്ങിൽനിന്ന് നന്നായി പ്രയോജനം നേടുന്നതിന് നിങ്ങൾക്ക് അവരെ എങ്ങനെ സഹായിക്കാം?
-
മീറ്റിങ്ങുകൾക്കായി രാജ്യഹാളിൽത്തന്നെ കൂടിവരാൻ നല്ല ശ്രമം ചെയ്യുക.—സങ്ക 22:22
-
മീറ്റിങ്ങിനു മുമ്പോ ശേഷമോ രാജ്യഹാളിൽവെച്ച് സഹോദരങ്ങളുമായി സഹവസിക്കാൻ ആവശ്യത്തിന് സമയം കൊടുക്കുക.—എബ്ര 10:25
-
കുടുംബത്തിലെ ഓരോ അംഗത്തിനും, മീറ്റിങ്ങിനു പഠിക്കാനുള്ള പ്രസിദ്ധീകരണങ്ങളുടെ അച്ചടിച്ചതോ ഇലക്ട്രോണിക് രൂപത്തിലുള്ളതോ ആയ കോപ്പി ഉണ്ടെന്ന് ഉറപ്പുവരുത്തുക
-
സ്വന്തം വാക്കുകളിൽ ഉത്തരം തയ്യാറാകാൻ നിങ്ങളുടെ മക്കളെ സഹായിക്കുക.—മത്ത 21:15, 16
-
മീറ്റിങ്ങുകളെക്കുറിച്ചും അവിടെനിന്ന് കേൾക്കുന്ന കാര്യങ്ങളെക്കുറിച്ചും നല്ല രീതിയിൽ മാത്രം സംസാരിക്കുക
-
രാജ്യഹാളിന്റെ ക്ലീനിങ്ങ് പോലുള്ള കാര്യങ്ങളിൽ പങ്കെടുക്കാനും സഭയിലെ പ്രായമായവരോട് സംസാരിക്കാനും മക്കളെ സഹായിക്കുക
യഹോവയോട് അടുക്കാൻ മക്കളെ സഹായിക്കുന്നതിന് നല്ല ശ്രമംതന്നെ മാതാപിതാക്കൾ ചെയ്യേണ്ടിവരും. തങ്ങളെക്കൊണ്ട് അതിനു കഴിയില്ലെന്നുപോലും ചില സമയത്ത് മാതാപിതാക്കൾക്കു തോന്നിയേക്കാം. എന്നാൽ യഹോവയുടെ സഹായം ഉണ്ടായിരിക്കുമെന്ന കാര്യത്തിൽ ഉറപ്പുണ്ടായിരിക്കാം.—യശ 40:29.
മാതാപിതാക്കളേ, യഹോവയിലും യഹോവയുടെ ശക്തിയിലും ആശ്രയിക്കുക എന്ന വീഡിയോ കാണുക. എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക:
-
ക്ഷീണം, സാക്കിനെയും ലിയയെയും എങ്ങനെയാണ് ബാധിച്ചത്?
-
ശക്തിക്കായി മാതാപിതാക്കൾ യഹോവയിലേക്ക് തിരിയേണ്ടത് എന്തുകൊണ്ട്?
-
സാക്കും ലിയയും യഹോവയിൽ ആശ്രയിച്ചത് എങ്ങനെയാണ്?