ക്രിസ്ത്യാനികളായി ജീവിക്കാം
ചട്ടമ്പികൾ ഉപദ്രവിക്കുമ്പോൾ യഹോവയിൽ ആശ്രയിക്കുക
ചട്ടമ്പികൾക്കു നമ്മളെ ശാരീരികമായും മാനസികമായും തളർത്താൻ കഴിയും. ഇനി, അവർ നമുക്ക് ആത്മീയമായും ദോഷം ചെയ്തേക്കാം, അവർ നമ്മുടെ വിശ്വാസത്തെ എതിർക്കുമ്പോൾ നമ്മൾ പേടിച്ചുപോകാൻ സാധ്യതയുണ്ട്. അത്തരക്കാരിൽനിന്ന് നമുക്കു നമ്മളെത്തന്നെ എങ്ങനെ സംരക്ഷിക്കാം?
ഇക്കാര്യത്തിൽ യഹോവയുടെ പല ദാസരും വിജയിച്ചിട്ടുണ്ട്. യഹോവയിൽ ആശ്രയിച്ചതുകൊണ്ടാണ് അവർക്ക് അതിനു കഴിഞ്ഞത്. (സങ്ക 18:17) ഉദാഹരണത്തിന്, ദൈവജനത്തെ ഉപദ്രവിക്കാൻ കച്ചകെട്ടിയിറങ്ങിയ ദുഷ്ടനായ ഹാമാന്റെ പദ്ധതികളെക്കുറിച്ച് എസ്ഥേർ ധൈര്യത്തോടെ സംസാരിച്ചു. (എസ്ഥ 7:1-6) ഉപവസിച്ചതിനു ശേഷമാണ് എസ്ഥേർ അങ്ങനെ ചെയ്തത്. അതിലൂടെ യഹോവയിൽ ആശ്രയിക്കുന്നെന്നു തെളിയിച്ചു. (എസ്ഥ 4:14-16) എസ്ഥേർ ചെയ്ത കാര്യങ്ങളെ യഹോവ അനുഗ്രഹിച്ചു, തന്റെ ജനത്തെ സംരക്ഷിക്കുകയും ചെയ്തു.
ചെറുപ്പക്കാരേ, നിങ്ങളെ ആരെങ്കിലും കൂടെക്കൂടെ ഉപദ്രവിക്കുകയാണെങ്കിൽ, യഹോവയോടു സഹായം ചോദിക്കുക, മാതാപിതാക്കളോടോ മുതിർന്ന മറ്റാരോടെങ്കിലുമോ അതെക്കുറിച്ച് സംസാരിക്കുക. എസ്ഥേറിനെ സഹായിച്ചതുപോലെ, യഹോവ നിങ്ങളെയും സഹായിക്കും എന്ന് ഉറപ്പുണ്ടായിരിക്കുക. ഈ പ്രശ്നത്തെ മറികടക്കാൻ മറ്റ് എന്തുകൂടെ ചെയ്യാം?
എന്റെ കൗമാരനാളുകൾ—കൂടെ പഠിക്കുന്നവർ എന്നെ കളിയാക്കുന്നെങ്കിലോ? എന്ന വീഡിയോ കാണുക. എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക:
-
ചാർലിയുടെയും ഫെറിന്റെയും മാതൃകയിൽനിന്ന് ചെറുപ്പക്കാർക്ക് എന്തു പഠിക്കാം?
-
ഇക്കാര്യത്തിൽ മാതാപിതാക്കൾക്ക് കുട്ടികളെ എങ്ങനെ സഹായിക്കാം എന്നതിനെക്കുറിച്ച് ചാർലിനും ഫെറിനും എന്താണ് പറയുന്നത്?