ക്രിസ്ത്യാനികളായി ജീവിക്കാം
യഹോവയുടെ ജനത്തിനുവേണ്ടി കരുതുന്ന ഇടയന്മാർ
അധികാരസ്ഥാനത്തുള്ളവരെക്കുറിച്ച് തെറ്റായ വീക്ഷണമാണ് ഇന്നു പലർക്കുമുള്ളത്. അതിന്റെ കാരണം എന്താണെന്നു നമുക്ക് അറിയാം. മനുഷ്യർ സ്വന്തം നേട്ടത്തിനുവേണ്ടി അധികാരം ദുർവിനിയോഗം ചെയ്യാൻ തുടങ്ങിയിട്ട് കാലങ്ങൾ ഏറെയായി. (മീഖ 7:3) നേരെമറിച്ച് സഭയിലെ മൂപ്പന്മാർ യഹോവയുടെ ജനത്തിന്റെ നന്മയ്ക്കുവേണ്ടി അവരുടെ അധികാരം ഉപയോഗിക്കുന്നു. അതിന് നമ്മൾ എത്ര നന്ദിയുള്ളവരാണ്!—എസ്ഥ 10:3; മത്ത 20:25, 26.
ലോകത്തിലെ അധികാരികളിൽനിന്ന് വ്യത്യസ്തരായി, മൂപ്പന്മാർ മേൽവിചാരകന്മാരായി സേവിക്കുന്നത് യഹോവയോടും യഹോവയുടെ ജനത്തോടും ഉള്ള സ്നേഹംകൊണ്ടാണ്. (യോഹ 21:16; 1പത്ര 5:1-3) ഓരോ പ്രചാരകനും, യഹോവയുടെ കുടുംബത്തിന്റെ ഭാഗമാണ് എന്നു തോന്നാനും അവരെ യഹോവയോടു ചേർത്തുനിറുത്താനും യേശുവിന്റെ നേതൃത്വത്തിൻകീഴിൽ മൂപ്പന്മാർ സഹായിക്കുന്നു. യഹോവയുടെ ആട്ടിൻപറ്റത്തിനു വേണ്ട ആത്മീയസഹായം കൊടുക്കാനും ഒരു അടിയന്തിരചികിത്സ ആവശ്യമായി വരുകയോ ഒരു ദുരന്തം ആഞ്ഞടിക്കുകയോ ചെയ്യുമ്പോൾ അവരെ സഹായിക്കാനും ഈ ഇടയന്മാർ എപ്പോഴും ഒരുക്കമാണ്. എന്തെങ്കിലും സഹായം വേണമെങ്കിൽ നിങ്ങളുടെ സഭയിലെ ഒരു മൂപ്പനോട് സംസാരിക്കാൻ മടി വിചാരിക്കേണ്ടാ.—യാക്ക 5:14.
ആടുകൾക്കുവേണ്ടി കരുതുന്ന ഇടയന്മാർ എന്ന വീഡിയോ കാണുക. എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക:
-
മൂപ്പന്മാർ കൊടുത്ത സഹായം മരിയാന സഹോദരിക്ക് എങ്ങനെ പ്രയോജനം ചെയ്തു?
-
മൂപ്പന്മാർ കൊടുത്ത സഹായം എലിയാസ് സഹോദരന് എങ്ങനെ പ്രയോജനം ചെയ്തു?
-
ഈ വീഡിയോ കണ്ടുകഴിഞ്ഞപ്പോൾ, മൂപ്പന്മാർ ചെയ്യുന്ന സേവനത്തെക്കുറിച്ച് നിങ്ങൾക്ക് എന്തു തോന്നുന്നു?