വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒക്ടോബർ 7-13

സങ്കീർത്ത​നം 92-95

ഒക്ടോബർ 7-13

ഗീതം 84, പ്രാർഥന | ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

1. യഹോ​വയെ സേവി​ക്കു​ന്ന​താണ്‌ ഏറ്റവും നല്ല ജീവിതം

(10 മിനി.)

യഹോവ നമ്മുടെ ആരാധന അർഹി​ക്കു​ന്നു (സങ്ക 92:1, 4; w18.04 26 ¶5)

ശരിയായ തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാ​നും സന്തോ​ഷ​മു​ള്ള​വ​രാ​യി​രി​ക്കാ​നും യഹോവ തന്റെ ജനത്തെ സഹായി​ക്കു​ന്നു (സങ്ക 92:5; w18.11 20 ¶8)

വാർധ​ക്യ​ത്തി​ലാ​ണെ​ങ്കിൽപ്പോ​ലും തന്നെ സേവി​ക്കു​ന്ന​വരെ യഹോവ വില​യേ​റി​യ​വ​രാ​യി കാണുന്നു (സങ്ക 92:12-15; w20.01 19 ¶18)

സ്വയം ചോദി​ക്കുക, ‘എന്നെത്തന്നെ യഹോ​വ​യ്‌ക്കു സമർപ്പി​ക്കാ​നും സ്‌നാ​ന​പ്പെ​ടാ​നും എന്താണ്‌ എനിക്കു തടസ്സമാ​യി നിൽക്കു​ന്നത്‌?’

2. ആത്മീയരത്നങ്ങൾ

(10 മിനി.)

  • സങ്ക 92:5—യഹോ​വ​യു​ടെ ജ്ഞാന​ത്തെ​ക്കു​റിച്ച്‌ എങ്ങനെ​യാണ്‌ ഈ വാക്യം നന്നായി വിവരി​ച്ചി​രി​ക്കു​ന്നത്‌? (cl 176 ¶18)

  • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കു​വെ​ക്കാം.

3. ബൈബിൾവാ​യന

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

4. സംഭാ​ഷണം തുടങ്ങു​ന്ന​തിന്‌

(4 മിനി.) അനൗപ​ചാ​രിക സാക്ഷീ​ക​രണം. സംഭാ​ഷ​ണ​ത്തിന്‌ ഇടയിൽ ഒരു ബൈബിൾ അധ്യാ​പ​ക​നെന്ന നിലയിൽ നിങ്ങൾ ചെയ്യുന്ന വേല​യെ​ക്കു​റിച്ച്‌ പറയാ​നുള്ള ഒരു അവസരം സൃഷ്ടി​ക്കുക. (lmd പാഠം 5 പോയിന്റ്‌ 3)

5. മടങ്ങി​ച്ചെ​ല്ലു​മ്പോൾ

(3 മിനി.) അനൗപ​ചാ​രിക സാക്ഷീ​ക​രണം. മുമ്പ്‌ ബൈബിൾപ​ഠനം വേണ്ടെന്ന്‌ പറഞ്ഞ ഒരു വ്യക്തി ഇപ്പോൾ താത്‌പ​ര്യം കാണി​ക്കു​മ്പോൾ ബൈബിൾപ​ഠനം വാഗ്‌ദാ​നം ചെയ്യുക. (lmd പാഠം 8 പോയിന്റ്‌ 4)

6. ശിഷ്യ​രാ​ക്കു​ന്ന​തിന്‌

(5 മിനി.) പുരോ​ഗ​മി​ക്കാത്ത ഒരു ബൈബിൾവി​ദ്യാർഥി​യു​മാ​യി സംസാ​രി​ക്കു​ന്നു. (lmd പാഠം 12 പോയിന്റ്‌ 5)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

ഗീതം 5

7. ഉത്‌ക​ണ്‌ഠകൾ ചെറു​പ്പ​ക്കാ​രെ വരിഞ്ഞു​മു​റു​ക്കു​മ്പോൾ

(15 മിനി.) ചർച്ച.

യഹോ​വയെ സേവി​ക്കു​ന്ന​വർക്കും ഉത്‌ക​ണ്‌ഠകൾ ഉണ്ടാകും. ഉദാഹ​ര​ണ​ത്തിന്‌, ജീവി​ത​ത്തി​ലെ പല സന്ദർഭ​ങ്ങ​ളി​ലും ദാവീ​ദിന്‌ ഉത്‌കണ്‌ഠ തോന്നി. ഇന്നു പല സഹോ​ദ​ര​ങ്ങൾക്കും അങ്ങനെ​ത​ന്നെ​യാണ്‌. (സങ്ക 13:2; 139:23) സങ്കടക​ര​മെന്നു പറയട്ടെ, ചെറു​പ്പ​ക്കാർക്കു​പോ​ലും ഇന്ന്‌ ഉത്‌കണ്‌ഠ നേരി​ടു​ന്നു. ചില​പ്പോ​ഴൊ​ക്കെ ഉത്‌ക​ണ്‌ഠകൾ അനുദി​ന​ജീ​വി​ത​ത്തെ​പ്പോ​ലും ബാധി​ക്കാ​നി​ട​യുണ്ട്‌. അതായത്‌, സ്‌കൂ​ളിൽ പോകാ​നും മീറ്റി​ങ്ങു​കൾക്കു പോകാ​നും ഒക്കെ ബുദ്ധി​മു​ട്ടു തോന്നി​യേ​ക്കാം. ഇനി, ആത്മഹത്യാ​പ്ര​വ​ണ​ത​യി​ലേ​ക്കും പെട്ടെന്ന്‌ ഉണ്ടാകുന്ന അമിത​മായ ഉത്‌ക​ണ്‌ഠ​യി​ലേ​ക്കും (പാനിക്‌ അറ്റാക്ക്‌) വരെ അത്‌ കൊ​ണ്ടെ​ത്തി​ച്ചേ​ക്കാം.

ചെറു​പ്പ​ക്കാ​രേ, ഉത്‌കണ്‌ഠ നിങ്ങളെ വരിഞ്ഞു​മു​റു​ക്കു​ന്ന​താ​യി തോന്നി​യാൽ മാതാ​പി​താ​ക്ക​ളോ​ടോ പക്വത​യുള്ള ഒരു ക്രിസ്‌ത്യാ​നി​യോ​ടോ സംസാ​രി​ക്കുക. സഹായ​ത്തി​നാ​യി യഹോ​വ​യോ​ടു പ്രാർഥി​ക്കുക. (ഫിലി 4:6) യഹോവ നിങ്ങളെ സഹായി​ക്കും. (സങ്ക 94:17-19; യശ 41:10) സ്റ്റീയി​ങ്ങി​ന്റെ അനുഭവം നോക്കുക.

യഹോവ എനിക്കാ​യി കരുതി എന്ന വീഡി​യോ കാണി​ക്കുക. എന്നിട്ട്‌ സദസ്സി​നോ​ടു ചോദി​ക്കുക:

• സ്റ്റീയി​ങ്ങി​നെ ഏതു ബൈബിൾവാ​ക്യ​മാ​ണു സഹായി​ച്ചത്‌, എന്തു​കൊണ്ട്‌?

• യഹോവ സ്റ്റീയി​ങ്ങി​നെ കരുതി​യത്‌ എങ്ങനെ​യാണ്‌?

മാതാ​പി​താ​ക്കളേ, കുട്ടികൾ സംസാ​രി​ക്കു​മ്പോൾ ക്ഷമയോ​ടെ കേട്ടി​രി​ക്കുക, നിങ്ങൾക്ക്‌ അവരോ​ടുള്ള സ്‌നേഹം പ്രകട​മാ​ക്കുക, യഹോ​വ​യു​ടെ സ്‌നേ​ഹ​ത്തി​ലുള്ള വിശ്വാ​സം വളർത്താൻ അവരെ സഹായി​ക്കുക. അങ്ങനെ, ഉത്‌ക​ണ്‌ഠയെ നേരി​ടാൻ നിങ്ങൾക്കു മക്കളെ സഹായി​ക്കാ​നാ​കും. (തീത്ത 2:4; യാക്ക 1:19) നിങ്ങൾക്ക്‌ ആശ്വാസം കിട്ടേ​ണ്ട​തി​നും മക്കളെ സഹായി​ക്കാൻ വേണ്ട ശക്തിക്കും ആയി യഹോ​വ​യിൽ ആശ്രയി​ക്കുക.

സഭയിൽ ആരെങ്കി​ലും കടുത്ത ഉത്‌കണ്‌ഠ അനുഭ​വി​ക്കു​ന്നു​ണ്ടോ, അവരുടെ മാനസി​കാ​വസ്ഥ എങ്ങനെ​യാണ്‌ എന്നൊ​ന്നും നമുക്ക്‌ അറിയാൻ കഴി​ഞ്ഞെ​ന്നു​വ​രില്ല. അതു​കൊണ്ട്‌ സഭയിലെ എല്ലാവ​രെ​യും സ്‌നേ​ഹി​ക്കുക, അവർ വേണ്ട​പ്പെ​ട്ട​വ​രാ​ണെന്ന തോന്നൽ അവരിൽ ഉണ്ടാക്കുക. അങ്ങനെ നമുക്ക്‌ സഭയി​ലു​ള്ള​വരെ സഹായി​ക്കാ​നാ​കും.—സുഭ 12:25; എബ്ര 10:24.

8. സഭാ ബൈബിൾപ​ഠ​നം

ഉപസംഹാരപ്രസ്‌താവനകൾ (3 മിനി.) | ഗീതം 81, പ്രാർഥന