വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സെപ്‌റ്റം​ബർ 2-8

സങ്കീർത്ത​നം 79-81

സെപ്‌റ്റം​ബർ 2-8

ഗീതം 29, പ്രാർഥന | ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

1. യഹോ​വ​യു​ടെ മഹനീ​യ​നാ​മ​ത്തോ​ടു സ്‌നേഹം കാണി​ക്കു​ക

(10 മിനി.)

യഹോ​വ​യെ നിന്ദി​ക്കുന്ന പ്രവൃ​ത്തി​കൾ ഒഴിവാ​ക്കുക (സങ്ക 79:9; w17.02 9 ¶5)

യഹോ​വ​യു​ടെ തിരു​നാ​മം വിളി​ച്ച​പേ​ക്ഷി​ക്കുക (സങ്ക 80:18; ijwbv 3 ¶4-5)

അനുസ​ര​ണ​ത്തി​ലൂ​ടെ ദൈവ​ത്തി​ന്റെ മഹനീ​യ​നാ​മ​ത്തോ​ടു സ്‌നേഹം കാണി​ക്കു​ന്ന​വരെ യഹോവ സമൃദ്ധ​മാ​യി അനു​ഗ്ര​ഹി​ക്കു​ന്നു (സങ്ക 81:13, 16)

യഹോ​വ​യു​ടെ നാമത്തി​നു മഹത്ത്വം കൊടു​ക്കുന്ന രീതി​യിൽ പെരു​മാ​റാൻ കഴിയ​ണ​മെ​ങ്കിൽ നമ്മൾ സാക്ഷി​ക​ളാ​ണെന്നു മറ്റുള്ള​വ​രോ​ടു തുറന്നുപറയണം

2. ആത്മീയരത്നങ്ങൾ

(10 മിനി.)

  • സങ്ക 80:1—ഇസ്രാ​യേ​ലി​ന്റെ എല്ലാ ഗോ​ത്ര​ങ്ങ​ളെ​യും കുറി​ക്കാൻ ചില​പ്പോ​ഴൊ​ക്കെ യോ​സേ​ഫി​ന്റെ പേര്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? (it-2-E 111)

  • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കു​വെ​ക്കാം.

3. ബൈബിൾവാ​യന

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

4. സംഭാ​ഷണം തുടങ്ങു​ന്ന​തിന്‌

(1 മിനി.) വീടു​തോ​റും. ബൈബിൾപ​ഠനം വാഗ്‌ദാ​നം ചെയ്യുക. (lmd പാഠം 4 പോയിന്റ്‌ 4)

5. സംഭാ​ഷണം തുടങ്ങു​ന്ന​തിന്‌

(3 മിനി.) അനൗപ​ചാ​രിക സാക്ഷീ​ക​രണം. ബൈബിൾപ​ഠനം വാഗ്‌ദാ​നം ചെയ്യുക. (lmd പാഠം 4 പോയിന്റ്‌ 3)

6. സംഭാ​ഷണം തുടങ്ങു​ന്ന​തിന്‌

(2 മിനി.) പരസ്യ​സാ​ക്ഷീ​ക​രണം. ബൈബിൾപ​ഠനം വാഗ്‌ദാ​നം ചെയ്യുക. (lmd പാഠം 3 പോയിന്റ്‌ 3)

7. മടങ്ങി​ച്ചെ​ല്ലു​മ്പോൾ

(5 മിനി.) വീടു​തോ​റും. ഒരു താത്‌പ​ര്യ​ക്കാ​രനു ബൈബിൾപ​ഠനം വാഗ്‌ദാ​നം ചെയ്യുക. അദ്ദേഹ​ത്തി​നു മുമ്പ്‌ ഒരു ബൈബിൾപ​ഠ​ന​ത്തി​നു താത്‌പ​ര്യ​മി​ല്ലാ​യി​രു​ന്നു. (lmd പാഠം 8 പോയിന്റ്‌ 3)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

ഗീതം 10

8. “അവർ എന്റെ പേര്‌ വിശു​ദ്ധീ​ക​രി​ക്കും”

(15 മിനി.) ചർച്ച.

സാത്താൻ ഏദെൻ തോട്ട​ത്തിൽവെ​ച്ചു​തന്നെ യഹോ​വ​യു​ടെ നാമത്തെ നിന്ദി​ക്കാൻതു​ടങ്ങി. അന്നുമു​തൽ യഹോ​വ​യു​ടെ നാമത്തി​ന്റെ വിശു​ദ്ധീ​ക​രണം, ബുദ്ധി​ശ​ക്തി​യുള്ള എല്ലാ സൃഷ്ടി​ക​ളു​ടെ​യും മുന്നി​ലുള്ള ഏറ്റവും പ്രധാ​ന​പ്പെട്ട വിഷയ​മാ​യി മാറി.

യഹോ​വ​യെ​ക്കു​റിച്ച്‌ സാത്താൻ പ്രചരി​പ്പിച്ച ചില കടുത്ത നുണക​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. പരുക്ക​നും സ്‌നേ​ഹ​മി​ല്ലാ​ത്ത​വ​നും ആയ ഒരു ഭരണാ​ധി​കാ​രി​യാണ്‌ യഹോവ എന്നു സാത്താൻ ഉന്നയിച്ചു. (ഉൽ 3:1-6; ഇയ്യ 4:18, 19) യഹോ​വ​യു​ടെ ആരാധകർ ശരിക്കും യഹോ​വയെ സ്‌നേ​ഹി​ക്കു​ന്നില്ല എന്നു സാത്താൻ വാദിച്ചു. (ഇയ്യ 2:4, 5) മനോ​ഹ​ര​മായ ഈ പ്രപഞ്ചത്തെ സൃഷ്ടി​ച്ചത്‌ യഹോ​വ​യ​ല്ലെ​ന്നു​പോ​ലും ലക്ഷക്കണ​ക്കിന്‌ ആളുകൾ വിശ്വ​സി​ക്കാൻ സാത്താൻ ഇടയാ​ക്കി​യി​രി​ക്കു​ന്നു.—റോമ 1:20, 21.

ഈ നുണക​ളൊ​ക്കെ കേൾക്കു​മ്പോൾ നിങ്ങൾക്ക്‌ എന്താണു തോന്നു​ന്നത്‌? സാധ്യ​ത​യ​നു​സ​രിച്ച്‌, യഹോ​വ​യ്‌ക്കു​വേണ്ടി വാദി​ക്കാൻ നിങ്ങൾക്കു തോന്നു​ന്നു​ണ്ടാ​കും. തന്റെ പേര്‌ വിശു​ദ്ധീ​ക​രി​ക്കാൻ തന്റെ ജനത്തിന്‌ ആഗ്രഹം തോന്നു​മെന്ന്‌ യഹോ​വ​യ്‌ക്ക്‌ അറിയാ​മാ​യി​രു​ന്നു. (യശയ്യ 29:23 താരത​മ്യം ചെയ്യുക.) നിങ്ങൾക്ക്‌ എന്തു ചെയ്യാം?

  • യഹോ​വയെ അറിയാ​നും സ്‌നേ​ഹി​ക്കാ​നും ആളുകളെ സഹായി​ക്കുക. (യോഹ 17:25, 26) ദൈവ​മുണ്ട്‌ എന്നതിന്റെ തെളിവ്‌ മറ്റുള്ള​വർക്കു നൽകാ​നും ദൈവ​ത്തി​ന്റെ മനോ​ഹ​ര​മായ ഗുണങ്ങ​ളെ​ക്കു​റിച്ച്‌ മറ്റുള്ള​വരെ പഠിപ്പി​ക്കാ​നും ഒരുങ്ങി​യി​രി​ക്കുക.—യശ 63:7

  • മുഴു​ഹൃ​ദ​യ​ത്തോ​ടെ യഹോ​വയെ സ്‌നേ​ഹി​ക്കുക (മത്ത 22:37, 38) ദൈവ​ത്തി​ന്റെ നിയമങ്ങൾ നിങ്ങൾക്കു പ്രയോ​ജനം ചെയ്യു​ന്ന​തു​കൊണ്ട്‌ മാത്രമല്ല, ദൈവത്തെ സന്തോ​ഷി​പ്പി​ക്കാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്ന​തു​കൊ​ണ്ടും അത്‌ അനുസ​രി​ക്കുക.—സുഭ 27:11

സ്‌നേഹം ഒരിക്ക​ലും നിലച്ചു​പോ​കില്ല . . . സ്‌കൂ​ളി​ലെ ദൈവ​ഭ​ക്തി​യി​ല്ലാത്ത അന്തരീ​ക്ഷ​ത്തി​ലും എന്ന വീഡി​യോ കാണി​ക്കുക. എന്നിട്ട്‌ സദസ്സി​നോ​ടു ചോദി​ക്കുക:

  • ഏരിയ​ലും ഡീഗോ​യും യഹോ​വ​യ്‌ക്കു​വേണ്ടി നില​കൊ​ണ്ടത്‌ എങ്ങനെ​യാണ്‌?

  • യഹോ​വ​യ്‌ക്കു​വേണ്ടി നില​കൊ​ള്ളാൻ അവരെ എന്താണ്‌ പ്രേരി​പ്പി​ച്ചത്‌?

  • അവരുടെ മാതൃക നിങ്ങൾക്ക്‌ എങ്ങനെ അനുക​രി​ക്കാം?

9. സഭാ ബൈബിൾപ​ഠ​നം

ഉപസംഹാരപ്രസ്‌താവനകൾ (3 മിനി.) | ഗീതം 90, പ്രാർഥന