വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സെപ്‌റ്റം​ബർ 23-29

സങ്കീർത്ത​നം 88-89

സെപ്‌റ്റം​ബർ 23-29

ഗീതം 22, പ്രാർഥന | ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

1. യഹോ​വ​യു​ടെ ഭരണമാണ്‌ ഏറ്റവും നല്ലത്‌

(10 മിനി.)

യഹോ​വ​യു​ടെ ഭരണം നീതി​യു​ള്ള​താണ്‌ (സങ്ക 89:14; w17.06 28 ¶5)

യഹോ​വ​യു​ടെ ഭരണത്തിൽ ആളുകൾ യഥാർഥ സന്തോഷം കണ്ടെത്തും (സങ്ക 89:15, 16; w17.06 29 ¶10-11)

യഹോ​വ​യു​ടെ ഭരണം എന്നും നിലനിൽക്കും (സങ്ക 89:34-37; w14 10/15 10 ¶14)

യഹോ​വ​യു​ടെ ഉന്നതമായ ഭരണരീ​തി​യെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ന്നത്‌ രാഷ്ട്രീയ പ്രചാ​ര​ണ​ങ്ങ​ളിൽ വീണു​പോ​കാ​തെ നിഷ്‌പ​ക്ഷ​രാ​യി നിൽക്കാൻ നമ്മളെ സഹായിക്കും

2. ആത്മീയരത്നങ്ങൾ

(10 മിനി.)

  • സങ്ക 89:37—മനുഷ്യർ കാണി​ക്കുന്ന വിശ്വ​സ്‌ത​ത​യും ചന്ദ്രന്റെ വിശ്വ​സ്‌ത​ത​യും തമ്മിലുള്ള വ്യത്യാ​സം എന്താണ്‌? (cl 281 ¶4-5)

  • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കു​വെ​ക്കാം.

3. ബൈബിൾവാ​യന

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

4. സംഭാ​ഷണം തുടങ്ങു​ന്ന​തിന്‌

(3 മിനി.) പരസ്യ​സാ​ക്ഷീ​ക​രണം. ക്രൈ​സ്‌ത​വ​പ​ശ്ചാ​ത്ത​ല​ത്തിൽ അല്ലാത്ത ഒരു വ്യക്തിക്ക്‌ ബൈബിൾപ​ഠനം വാഗ്‌ദാ​നം ചെയ്യുക. (lmd പാഠം 5 പോയിന്റ്‌ 5)

5. മടങ്ങി​ച്ചെ​ല്ലു​മ്പോൾ

(4 മിനി.) വീടു​തോ​റും. ഒരു ബൈബിൾപ​ഠനം എങ്ങനെ​യാ​ണു നടത്തു​ന്ന​തെന്നു കാണിച്ച്‌ തരാ​മെന്നു പറയുക. (th പാഠം 9)

6. നിങ്ങളു​ടെ വിശ്വാ​സങ്ങൾ വിശദീ​ക​രി​ക്കു​ക

(5 മിനി.) പ്രസംഗം. ijwbq 181—വിഷയം: ബൈബി​ളി​ന്റെ ഉള്ളടക്കം (th പാഠം 2)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

ഗീതം 94

7. യഹോ​വ​യു​ടെ നിലവാ​ര​ങ്ങ​ളാണ്‌ ഏറ്റവും നല്ലത്‌

(10 മിനി.) ചർച്ച.

ലൈം​ഗി​ക​ത​യെ​യും വിവാ​ഹ​ത്തെ​യും കുറിച്ച്‌ ബൈബിൾ പറഞ്ഞി​രി​ക്കുന്ന നിലവാ​രങ്ങൾ ന്യായ​മ​ല്ലാ​ത്ത​തും പഴഞ്ചനും ആണെന്നാണ്‌ പലരു​ടെ​യും അഭി​പ്രാ​യം. യഹോ​വ​യു​ടെ നിലവാ​രങ്ങൾ അനുസ​രി​ക്കു​ന്ന​താണ്‌ ഏറ്റവും നല്ലതെന്ന്‌ നിങ്ങൾക്ക്‌ പൂർണ​ബോ​ധ്യ​മു​ണ്ടോ?—യശ 48:17, 18; റോമ 12:2.

  • ലോക​ത്തി​ന്റെ ധാർമി​ക​നി​ല​വാ​ര​ങ്ങ​ളിൽ നമ്മൾ ആശ്രയി​ക്ക​രു​താ​ത്തത്‌ എന്തു​കൊണ്ട്‌? (യിര 10:23; 17:9; 2കൊ 11:13-15; എഫ 4:18, 19)

  • യഹോ​വ​യു​ടെ ധാർമി​ക​നി​ല​വാ​ര​ങ്ങ​ളിൽ നമ്മൾ ആശ്രയി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? (യോഹ 3:16; റോമ 11:33; തീത്ത 1:2)

ദൈവ​ത്തി​ന്റെ ധാർമി​ക​നി​യ​മങ്ങൾ അനുസ​രി​ക്കാ​ത്തവർ “ദൈവ​രാ​ജ്യം അവകാ​ശ​മാ​ക്കില്ല” എന്നാണ്‌ ബൈബിൾ പറയു​ന്നത്‌. (1കൊ 6:9, 10) എന്നാൽ അതു​കൊണ്ട്‌ മാത്ര​മാ​ണോ നമ്മൾ ദൈവ​ത്തി​ന്റെ നിലവാ​രങ്ങൾ പിൻപ​റ്റു​ന്നത്‌?

വിശ്വ​സി​ക്കാ​നുള്ള കാരണം—ദൈവ​ത്തി​ന്റെ നിലവാ​ര​ങ്ങ​ളും എന്റേതും എന്ന വീഡി​യോ കാണി​ക്കുക. എന്നിട്ട്‌ സദസ്സി​നോ​ടു ചോദി​ക്കുക:

  • ദൈവ​ത്തി​ന്റെ ധാർമി​ക​നി​ല​വാ​രങ്ങൾ നമ്മളെ എങ്ങനെ​യാണ്‌ സംരക്ഷി​ക്കു​ന്നത്‌?

8. പ്രാ​ദേ​ശി​കാ​വ​ശ്യ​ങ്ങൾ

(5 മിനി.)

9. സഭാ ബൈബിൾപ​ഠ​നം

(30 മിനി.) bt അധ്യാ. 15 ¶15-20

ഉപസംഹാരപ്രസ്‌താവനകൾ (3 മിനി.) | ഗീതം 133, പ്രാർഥന