സെപ്റ്റംബർ 16-22
സങ്കീർത്തനം 85-87
ഗീതം 41, പ്രാർഥന | ആമുഖപ്രസ്താവനകൾ (1 മിനി.)
1. സഹിച്ചുനിൽക്കാൻ പ്രാർഥന സഹായിക്കും
(10 മിനി.)
സന്തോഷം നൽകണേ എന്ന് യഹോവയോടു പ്രാർഥിക്കുക (സങ്ക 86:4)
വിശ്വസ്തരായി നിൽക്കാൻ സഹായിക്കണേ എന്ന് യഹോവയോടു പ്രാർഥിക്കുക (സങ്ക 86:11, 12; w12 5/15 25 ¶10)
യഹോവ നമ്മുടെ പ്രാർഥനകൾക്ക് ഉത്തരം തരുമെന്നു വിശ്വസിക്കുക (സങ്ക 86:6, 7; w23.05 13 ¶17-18)
സ്വയം ചോദിക്കുക, ‘പ്രശ്നങ്ങളിലൂടെ കടന്നുപോകുമ്പോൾ ഞാൻ കൂടെക്കൂടെ, സമയമെടുത്ത് പ്രാർഥിക്കാറുണ്ടോ?’—സങ്ക 86:3.
2. ആത്മീയരത്നങ്ങൾ
(10 മിനി.)
-
സങ്ക 86:11—ഒരു വ്യക്തിയുടെ ഹൃദയത്തെക്കുറിച്ച് ദാവീദിന്റെ പ്രാർഥന എന്താണ് പറയുന്നത്? (it-1-E 1058 ¶5)
-
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം.
3. ബൈബിൾവായന
(4 മിനി.) സങ്ക 86:1–87:7 (th പാഠം 12)
4. സംഭാഷണം തുടങ്ങുന്നതിന്
(3 മിനി.) അനൗപചാരിക സാക്ഷീകരണം. ഒരു ബൈബിൾപഠനം വാഗ്ദാനം ചെയ്യുക. (lmd പാഠം 3 പോയിന്റ് 5)
5. മടങ്ങിച്ചെല്ലുമ്പോൾ
(4 മിനി.) അനൗപചാരിക സാക്ഷീകരണം. മുമ്പത്തെ സംഭാഷണത്തിൽ ലോകത്തിൽ നടക്കുന്ന ഏതോ ഒരു സംഭവത്തെക്കുറിച്ച് വ്യക്തി ആകുലത പ്രകടിപ്പിച്ചിരുന്നു. അദ്ദേഹത്തിന് ഒരു ബൈബിൾപഠനം വാഗ്ദാനം ചെയ്യുക. (lmd പാഠം 7 പോയിന്റ് 4)
6. ശിഷ്യരാക്കുന്നതിന്
(5 മിനി.) lff പാഠം 15 പോയിന്റ് 5. അടുത്ത ആഴ്ച നിങ്ങൾ സ്ഥലത്ത് ഇല്ലാത്തതുകൊണ്ട് ആ ആഴ്ചയിലെ ബൈബിൾപഠനം മുടങ്ങിപ്പോകാതിരിക്കാൻ ചെയ്തിരിക്കുന്ന ക്രമീകരണത്തെക്കുറിച്ച് വിദ്യാർഥിയോടു പറയുക. (lmd പാഠം 10 പോയിന്റ് 4)
ഗീതം 83
7. മടുത്തുപോകരുത്
(5 മിനി.) ചർച്ച.
വീഡിയോ കാണിക്കുക. എന്നിട്ട് സദസ്സിനോടു ചോദിക്കുക:
-
ചിലപ്പോഴൊക്കെ ശുശ്രൂഷയിൽ നമുക്കു മടുപ്പുതോന്നിയേക്കാവുന്നത് എന്തുകൊണ്ടാണ്?
-
നമ്മൾ മടുത്തുപോകരുതാത്തത് എന്തുകൊണ്ട്?
8. ബൈബിൾപഠനങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരൂ!
(10 മിനി.) ചർച്ച.
ഈ മാസത്തെ പ്രത്യേക പ്രചാരണപരിപാടിയുടെ സമയത്ത് ജീവിതം ആസ്വദിക്കാം ലഘുപത്രിക ഉപയോഗിച്ച് നിങ്ങൾക്ക് ഒരു ബൈബിൾപഠനം തുടങ്ങാൻ കഴിഞ്ഞോ? അങ്ങനെ കഴിഞ്ഞെങ്കിൽ നിങ്ങൾ വലിയ സന്തോഷത്തിലായിരിക്കും. അതു കണ്ടപ്പോൾ മറ്റുള്ളവർക്കും പ്രോത്സാഹനം തോന്നിക്കാണും. എന്നാൽ നിങ്ങൾക്ക് ഒരു ബൈബിൾപഠനം തുടങ്ങാൻ കഴിഞ്ഞില്ലെങ്കിൽ, നിങ്ങളുടെ ശ്രമങ്ങൾ വെറുതെയായോ എന്നു നിങ്ങൾ ചിന്തിക്കുന്നുണ്ടാകും. നിങ്ങൾക്കു നിരുത്സാഹം തോന്നുന്നുണ്ടെങ്കിൽ എന്തു ചെയ്യാനാകും?
‘ക്ഷമ കാണിച്ചുകൊണ്ട് ദൈവത്തിനു ശുശ്രൂഷ ചെയ്യുന്നവരാണെന്നു തെളിയിക്കുക’—പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ എന്ന വീഡിയോ കാണിക്കുക. എന്നിട്ട് സദസ്സിനോടു ചോദിക്കുക:
-
നമ്മൾ ശുശ്രൂഷയിൽ ചെയ്യുന്ന ശ്രമങ്ങൾ “പൊട്ടക്കിണറ്റിലേക്കു വല എറിയുന്നതുപോലെ” തോന്നുന്നെങ്കിൽ 2 കൊരിന്ത്യർ 6:4, 6 നമ്മളെ സഹായിക്കുന്നത് എങ്ങനെ?
-
ഒരു ബൈബിൾപഠനം തുടങ്ങാനുള്ള നിങ്ങളുടെ ശ്രമങ്ങൾക്കു ഫലം കിട്ടുന്നില്ലെന്നു തോന്നുന്നെങ്കിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്താനാകും?
ഓർക്കുക, നമ്മൾ എത്ര ബൈബിൾപഠനങ്ങൾ തുടങ്ങി അല്ലെങ്കിൽ നടത്തുന്നുണ്ട് എന്നതിനെ ആശ്രയിച്ചല്ല നമ്മുടെ സന്തോഷം. നമ്മുടെ ശ്രമങ്ങൾ കാണുമ്പോൾ യഹോവ അതിൽ സന്തോഷിക്കുന്നു, അതാണ് നമുക്കു സന്തോഷം നൽകുന്നത്. (ലൂക്ക 10:17-20) “കർത്താവിന്റെ സേവനത്തിൽ നിങ്ങൾ അധ്വാനിക്കുന്നതു വെറുതേയല്ല” എന്ന് ഓർത്തുകൊണ്ട് ഈ പ്രത്യേക പ്രചാരണപരിപാടിയിൽ മുഴുഹൃദയത്തോടെ തുടർന്നും പങ്കെടുക്കുക.—1കൊ 15:58.
9. സഭാ ബൈബിൾപഠനം
(30 മിനി.) bt അധ്യാ. 15 ¶13-14, 121-ാം പേജിലെ ചതുരം