ജീവിതം ലളിതമാക്കുന്നതു ദൈവത്തെ സ്തുതിക്കാൻ സഹായിക്കുന്നു
ജീവിതം ലളിതമാക്കുന്നതു ദൈവത്തെ സ്തുതിക്കാൻ സഹായിക്കുന്നു
ഒരുപാടു കാര്യങ്ങൾക്കു പ്രാധാന്യം കൊടുത്തുകൊണ്ട് ജീവിതം സങ്കീർണമാക്കാനുള്ള സാധ്യത ഇന്നു വളരെ കൂടുതലാണ്. സാധനങ്ങൾ വാങ്ങിക്കാനും, അതിനുള്ള പണം അടച്ചുതീർക്കാനും, അത് ഉപയോഗിച്ചുപഠിക്കാനും, അവ കാത്തുസൂക്ഷിക്കാനും, പരിപാലിക്കാനും നമ്മുടെ ഭാഗത്ത് നല്ല ശ്രമവും സമയവും ആവശ്യമാണ്. യേശു ഒരു ലളിതജീവിതമാണു നയിച്ചത്. അതുകൊണ്ട് ശുശ്രൂഷയിൽ ചെലവഴിക്കേണ്ട യേശുവിന്റെ വിലയേറിയ സമയം വസ്തുവകകൾ കവർന്നെടുത്തില്ല.—മത്താ. 8:20.
ശുശ്രൂഷയിൽ കൂടുതൽ സമയം ചെലവഴിക്കാനാകുംവിധം നിങ്ങൾക്ക് എങ്ങനെ ജീവിതം ലളിതമാക്കാം? ജീവിതത്തിൽ അൽപ്പം മാറ്റങ്ങൾ വരുത്തിയാൽ നിങ്ങളുടെ കുടുംബത്തിലെ ഒരാൾക്കെങ്കിലും മുൻനിരസേവനം ചെയ്യാനാകുമോ? ഇനി, നിങ്ങൾ ഇപ്പോൾത്തന്നെ മുഴുസമയസേവനത്തിലാണെങ്കിൽ നിങ്ങളുടെ വസ്തുവകകളും സാധനങ്ങളും ജീവിതം സങ്കീർണമാക്കുന്നുണ്ടോ? ലളിതജീവിതം നയിച്ചുകൊണ്ട് യഹോവയെ സേവിക്കുന്നതാണു സന്തോഷവും സംതൃപ്തിയും നൽകുക.—1 തിമൊ. 6:7-9.
ജീവിതം ലളിതമാക്കാനായി നിങ്ങൾക്കു ചെയ്യാനാകുന്ന കാര്യങ്ങൾ എഴുതിവെക്കുക:
നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി