ബൈബിൾ എന്താണ് പഠിപ്പിക്കുന്നത്?—എങ്ങനെ ഉപയോഗിക്കാം?
ബൈബിൾ എന്താണ് പഠിപ്പിക്കുന്നത്?—എങ്ങനെ ഉപയോഗിക്കാം?
ബൈബിൾ പഠിപ്പിക്കുന്നു പുസ്തകത്തിനും പഠിപ്പിക്കുന്നു* പുസ്തകത്തിനും സമാനതകളുണ്ട്. ഈ രണ്ട് പുസ്തകങ്ങളും ഒരേ ക്രമത്തിലാണു ബൈബിൾസത്യങ്ങൾ അവതരിപ്പിക്കുന്നതെങ്കിലും പഠിപ്പിക്കുന്നു പുസ്തകത്തിൽ വളരെ ലളിതമായ വാചകങ്ങളും ന്യായവാദങ്ങളുമാണ് ഉള്ളത്. ബൈബിൾ പഠിപ്പിക്കുന്നു പുസ്‌തകം മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളവരെ സഹായിക്കുക എന്നതാണ് ഇതിന്‍റെ ഉദ്ദേശ്യം. ഇതിൽ അനുബന്ധത്തിനു പകരം പിൻകുറിപ്പുകൾ കൊടുത്തിരിക്കുന്നു. പാഠഭാഗത്ത് വരുന്ന ചില വാക്കുകളുടെയും ആശയങ്ങളുടെയും ലളിതമായ വിശദീകരണങ്ങൾ അതിലുണ്ട്. ഓരോ പാഠത്തിന്‍റെയും ആരംഭത്തിൽ ആമുഖചോദ്യങ്ങളോ പുനരവലോകന ചതുരമോ ഇല്ല. അതിനു പകരം, പഠിച്ച ഭാഗത്തെ ബൈബിൾസത്യങ്ങൾ ലളിതമായ രീതിയിൽ ഓരോ പാഠത്തിന്‍റെയും അവസാനം കൊടുത്തിരിക്കുന്നു. മേൽപ്പറഞ്ഞ രണ്ട് പുസ്തകവും എപ്പോൾ വേണമെങ്കിലും ആളുകൾക്കു കൊടുക്കാം, അത് ആ മാസം കൊടുക്കുന്ന പ്രസിദ്ധീകരണം അല്ലെങ്കിൽപോലും. ബൈബിൾപഠനം നടത്തുമ്പോൾ പഠിപ്പിക്കുന്നു പുസ്‌തകം, നമുക്ക് എങ്ങനെ ഉപയോഗിക്കാം?
ചുരുക്കം: ബൈബിൾ പഠിപ്പിക്കുന്നു പുസ്തകത്തിന്റെ ഖണ്ഡികകൾ വായിച്ച്, കൊടുത്തിരിക്കുന്ന ചോദ്യങ്ങൾ ചർച്ച ചെയ്‌തുകൊണ്ടാണ് സാധാരണഗതിയിൽ നമ്മൾ ബൈബിൾപഠനം നടത്താറുള്ളത്. അത് മിക്കവരും ആസ്വദിക്കുകയും ചെയ്യുന്നു. എന്നാൽ വിദ്യാർഥിക്കു ഭാഷാപരിചയമോ വായനാപ്രാപ്‌തിയോ കുറവാണെങ്കിലോ? നിങ്ങൾക്കു പഠിപ്പിക്കുന്നു പുസ്‌തകം പ്രയോജനപ്പെടുത്താം. ഓരോ അധ്യായത്തിന്റെയും അവസാനം കൊടുത്തിരിക്കുന്ന ചുരുക്കം എന്ന ഭാഗം, പഠനത്തിന്‍റെ അടിസ്ഥാനമായി ഉപയോഗിക്കാനാകും. പാഠഭാഗം തനിയെ വായിച്ചുനോക്കാൻ വിദ്യാർഥിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യാം. ഉദാഹരണത്തിന് 15 മിനിറ്റ് ദൈർഘ്യമുള്ള ബൈബിൾപഠനമാണെങ്കിൽ ഒരു ബൈബിൾസത്യം വീതം പഠിപ്പിച്ചാൽ മതിയാകും. പാഠഭാഗത്തുള്ള എല്ലാ വിശദാംശങ്ങളും ഈ ഭാഗത്ത് ഇല്ലാത്തതിനാൽ വിദ്യാർഥിയുടെ ആവശ്യം മനസ്സിൽപിടിച്ച് അധ്യാപകൻ നന്നായി തയ്യാറാകണം. അതേസമയം പാഠഭാഗത്തെ അടിസ്ഥാനപ്പെടുത്തിയാണ് പഠനം നടത്തുന്നതെങ്കിൽ ചുരുക്കം എന്ന ഭാഗം പുനരവലോകനമായി ഉപയോഗിക്കുകയും ചെയ്യാം.
പിൻകുറിപ്പ്: പിൻകുറിപ്പിലുള്ള പദങ്ങളും ആശയങ്ങളും പാഠഭാഗത്ത് കാണുന്ന അതേ ക്രമത്തിലാണു പട്ടികപ്പെടുത്തിയിരിക്കുന്നത്. പഠിപ്പിക്കുന്നു പുസ്തകത്തിലെ പിൻകുറിപ്പുകൾ പഠനസമയത്ത് ചർച്ച ചെയ്യണോ എന്ന് അധ്യാപകനു തീരുമാനിക്കാവുന്നതാണ്.
^ ഖ. 3 ഈ പ്രസിദ്ധീകരണം ഇപ്പോൾ മലയാളത്തിൽ ലഭ്യമല്ല.
നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി