നിങ്ങളുടെ മൊബൈൽ ഫോൺ, ടാബ്, കമ്പ്യൂട്ടർ തുടങ്ങിയവയിലേക്ക് ബൈബിൾ, ഓഡിയോ-വീഡിയോ പ്രോഗ്രാമുകൾ, മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവ ഡൗൺലോഡ് ചെയ്യാൻ സഹായിക്കുന്ന ഒരു സൗജന്യ ആപ്ലിക്കേഷൻ ആണ് JW ലൈബ്രറി.
ഇത് എങ്ങനെ ലഭിക്കും: ഇന്‍റർനെറ്റ് കണക്‌റ്റ് ചെയ്‌തതിനു ശേഷം ഏതെങ്കിലും ആപ്ലിക്കേഷൻ സ്റ്റോറിൽനിന്ന് JW ലൈബ്രറി ഇൻസ്റ്റാൾ ചെയ്യുക. നിങ്ങളുടെ കൈവശമുള്ള മിക്ക ഇലക്‌ട്രോണിക്ക് ഉപാധികളിലും ഇത് ലഭ്യമാണ്. ഇന്‍റർനെറ്റ് സജ്ജമായാൽ ആപ്ലിക്കേഷൻ തുറന്ന് നിങ്ങളുടെ ഉപകരണത്തിലേക്ക് ഡൗൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന ഇനങ്ങൾ തിരഞ്ഞെടുക്കുക. നിങ്ങളുടെ വീട്ടിൽ ഇന്‍റർനെറ്റ് സൗകര്യം ലഭ്യമല്ലെങ്കിൽ രാജ്യഹാളിലോ വായനശാലകളിലോ ഈ സൗകര്യം സൗജന്യമായി ക്രമീകരിച്ചിരിക്കുന്ന പൊതുസ്ഥലങ്ങളിലോ ചെന്നാൽ ഇത് ലഭിക്കുന്നതാണ്. ഒരിക്കൽ നിങ്ങളുടെ ഉപകരണത്തിലേക്ക് പ്രസിദ്ധീകരണങ്ങൾ ഡൗൺലോഡ് ചെയ്തുകഴിഞ്ഞാൽ പിന്നീട് അത് ഉപയോഗിക്കുന്നതിന് ഇന്‍റർനെറ്റ് സൗകര്യം ആവശ്യമില്ല. JW ലൈബ്രറിയിൽ പുതിയപുതിയ സവിശേഷതകൾ പതിവായി ചേർക്കുന്നതുകൊണ്ട് ഇതിന് പുതുക്കൽ (updation) ആവശ്യമായിവരും. ഇന്‍റർനെറ്റ് ഉപയോഗിച്ച് ഇവ യഥാസമയം ചെയ്യേണ്ടതാണ്.
ഇതിന്‍റെ പ്രയോജനം: വ്യക്തിപരമായ പഠനം വളരെ എളുപ്പമുള്ളതാക്കാനും യോഗങ്ങൾ ആസ്വദിച്ച് പിൻപറ്റാനും JW ലൈബ്രറി സഹായിക്കുന്നു. മാത്രമല്ല, വയൽസേവനത്തിലായിരിക്കുമ്പോൾ, പ്രത്യേകിച്ച് അനൗപചാരിക സാക്ഷീകരണത്തിൽ ഏർപ്പെടുമ്പോൾ ഇത് വളരെ ഗുണംചെയ്യും.
ബൈബിൾ വായിക്കാനും പഠിക്കാനും ആയി പുതിയ ലോക ഭാഷാന്തരം ഉപയോഗിക്കുക. അതിലെ വാക്യങ്ങൾ മറ്റു പല ബൈബിൾഭാഷാന്തരങ്ങളുമായി താരതമ്യം ചെയ്തുനോക്കുക.
നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി