ആരെയാണ് ഹൃദ്യമായി സ്വാഗതം ചെയ്യേണ്ടത്? നമ്മുടെ ക്രിസ്‌തീയ യോഗങ്ങൾക്ക് വരുന്ന എല്ലാവരെയും. അവർ ചിലപ്പോൾ പുതിയവരാകാം, അല്ലെങ്കിൽ വർഷങ്ങളായി നമുക്ക് അറിയാവുന്നവരാകാം. (റോമ 15:7; എബ്ര 13:2) അവർ മറ്റൊരു രാജ്യത്തുനിന്ന് ഇവിടെ സന്ദർശിക്കാനെത്തിയ സഹോദരങ്ങളാകാം, അല്ലെങ്കിൽ കുറെ വർഷങ്ങൾക്കു ശേഷം യോഗങ്ങൾക്കു വരുന്ന ഒരു നിഷ്ക്രിയനാകാം. അവരുടെ സ്ഥാനത്ത് നിങ്ങളെത്തന്നെ ഒന്നു സങ്കൽപ്പിച്ചുനോക്കുക. ഹൃദ്യമായ ഒരു സ്വാഗതം ലഭിച്ചാൽ അതു നിങ്ങൾ തീർച്ചയായും വിലമതിക്കും, അല്ലേ? (മത്ത 7:12) അങ്ങനെയെങ്കിൽ രാജ്യഹാളിൽ ഒരിടത്തുതന്നെ ഒതുങ്ങിക്കൂടാതെ മീറ്റിങ്ങിനു മുമ്പും ശേഷവും മറ്റുള്ളവരോടു സംസാരിക്കാൻ എന്തുകൊണ്ട് ഒരു ശ്രമം ചെയ്‌തുകൂടാ? ഇത് സ്നേഹവും ഊഷ്മളതയും നിറഞ്ഞ ഒരു അന്തരീക്ഷം സൃഷ്ടിക്കും, യഹോവയ്ക്കു മഹത്ത്വവും നൽകും. (മത്ത 5:16) കൂടിവന്നിരിക്കുന്ന എല്ലാവരോടും സംസാരിക്കാൻ എപ്പോഴും സാധിക്കില്ലായിരിക്കാം. എന്നാൽ ഓരോരുത്തരും അവരവരുടെ പരമാവധി ശ്രമിക്കുമ്പോൾ എല്ലാവർക്കും ഹൃദ്യമായ സ്വാഗതം ലഭിക്കും.*
സ്മാരകാചരണംപോലുള്ള പ്രത്യേക അവസരങ്ങളിൽ മാത്രമല്ല നമ്മൾ ആതിഥ്യമര്യാദ കാണിക്കേണ്ടത്. ക്രിസ്‌തീയസ്‌നേഹം പ്രവൃത്തികളിലൂടെ കാണുകയും അറിയുകയും ചെയ്യുമ്പോൾ പുതിയവരായ ആളുകൾ ദൈവത്തെ സ്‌തുതിക്കാനും സത്യാരാധനയിൽ നമ്മളോടൊപ്പം ചേരാനും പ്രേരിതരായിത്തീരും.—യോഹ 13:35.
^ ഖ. 3 നിസ്സഹവസിക്കുകയോ പുറത്താക്കുകയോ ചെയ്‌ത ആളുകൾ യോഗങ്ങൾക്കു വരുമ്പോൾ അവരുമായി ഇടപെടുന്നതിന് ബൈബിൾതത്ത്വങ്ങൾ പരിധികൾ വെക്കുന്നു.—1കൊ 5:11; 2യോഹ 10.
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി