ഉപദ്രവം നേരിടുന്ന ക്രിസ്‌ത്യാനികൾക്കുവേണ്ടി പ്രാർഥിക്കുക
ഉപദ്രവം നേരിടുന്ന ക്രിസ്‌ത്യാനികൾക്കുവേണ്ടി പ്രാർഥിക്കുക
ശുശ്രൂഷയെ തടസ്സപ്പെടുത്താൻ സാത്താൻ ഉപദ്രവം അഴിച്ചുവിടുമെന്ന് ബൈബിൾപ്രവചനം പറയുന്നു. (യോഹ 15:20; വെളി 12:17) മറ്റു ദേശങ്ങളിൽ ഉപദ്രവം നേരിടുന്ന സഹക്രിസ്‌ത്യാനികളെ നമുക്ക് എങ്ങനെ സഹായിക്കാം? അവർക്കുവേണ്ടി പ്രാർഥിക്കാം. “നീതിമാന്‍റെ ഉള്ളുരുകിയുള്ള പ്രാർഥനയ്ക്കു വലിയ ശക്തിയുണ്ട്.”—യാക്ക 5:16.
നമ്മൾ എന്താണ് പ്രാർഥിക്കേണ്ടത്? ഭയത്തിന് കീഴ്‌പ്പെടാതെ ധൈര്യത്തോടെ മുന്നോട്ട് പോകാൻ സഹോദരീസഹോദരന്മാരെ സഹായിക്കണമേ എന്ന് യഹോവയോട് പ്രാർഥിക്കാം. (യശ 41:10-13) കൂടാതെ അധികാരികൾക്കു പ്രസംഗപ്രവർത്തനത്തോട് ഒരു അനുകൂലമനോഭാവം ഉണ്ടായിരിക്കുന്നതിനുവേണ്ടിയും നമുക്ക് പ്രാർഥിക്കാം. ‘സമാധാനത്തോടെ സ്വസ്ഥമായി ജീവിക്കാൻ’ അതു നമ്മളെ സഹായിക്കും.—1തിമ 2:1, 2.
പൗലോസിനും പത്രോസിനും ഉപദ്രവം നേരിട്ടപ്പോൾ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികൾ അവരുടെ പേര് എടുത്തുപറഞ്ഞ് പ്രാർഥിച്ചു. (പ്രവൃ 12:5; റോമ 15:30, 31) ഇന്ന്, ഉപദ്രവം നേരിടുന്ന സഹോദരങ്ങളുടെ പേരുകൾ നമുക്ക് അറിയില്ലെങ്കിലും അവരുടെ രാജ്യമോ പ്രദേശമോ സഭയോ ഒക്കെ എടുത്തുപറഞ്ഞുകൊണ്ട് പ്രാർഥിക്കാനാകുമോ?
ഉപദ്രവം നേരിടുന്ന ഏതെല്ലാം ദേശങ്ങളിലെ ക്രിസ്‌ത്യാനികൾക്കുവേണ്ടിയാണ് നിങ്ങൾ പ്രാർഥിക്കാൻ ആഗ്രഹിക്കുന്നത്? ആ ദേശങ്ങളുടെ പേരുകൾ എഴുതുക.
നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി