വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | ലൂക്കോസ്‌ 19-20

പത്തു മിനയു​ടെ ദൃഷ്ടാ​ന്ത​ത്തിൽനിന്ന്‌ പഠിക്കുക

പത്തു മിനയു​ടെ ദൃഷ്ടാ​ന്ത​ത്തിൽനിന്ന്‌ പഠിക്കുക

19:12-24

ഈ ദൃഷ്ടാ​ന്ത​ക​ഥ​യി​ലെ ഓരോ​ന്നും എന്തിനെ അർഥമാ​ക്കു​ന്നു?

  1. യജമാനൻ യേശു​വി​നെ ചിത്രീ​ക​രി​ക്കു​ന്നു

  2. അടിമകൾ യേശു​വി​ന്റെ അഭിഷി​ക്ത​ശി​ഷ്യ​ന്മാ​രെ സൂചി​പ്പി​ക്കു​ന്നു

  3. യജമാനൻ അടിമ​കളെ വിശ്വ​സിച്ച്‌ ഏൽപ്പിച്ച പണം, ശിഷ്യ​രാ​ക്കുക എന്ന വില​യേ​റിയ പദവി​യെ​യാണ്‌ അർഥമാ​ക്കു​ന്നത്‌

ദുഷ്ടനായ അടിമ​യെ​പ്പോ​ലെ ആയിത്തീർന്നാൽ ക്രിസ്‌തു​വി​ന്റെ അഭിഷി​ക്ത​ശി​ഷ്യ​ന്മാർക്ക്‌ എന്തു സംഭവി​ക്കും എന്ന ഒരു മുന്നറി​യിപ്പ്‌ ഈ ദൃഷ്ടാ​ന്ത​ക​ഥ​യി​ലുണ്ട്‌. തന്റെ ശിഷ്യ​ന്മാർ കൂടുതൽ ശിഷ്യരെ ഉളവാ​ക്കാ​നാ​യി തങ്ങളുടെ ആസ്‌തി​കൾ മുഴു​വ​നാ​യി ഉപയോ​ഗി​ക്കാൻ യേശു പ്രതീ​ക്ഷി​ക്കു​ന്നു.

ആളുകളെ ശിഷ്യ​രാ​ക്കു​ന്ന​തിൽ വിശ്വ​സ്‌ത​രായ അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കളെ എനിക്ക്‌ എങ്ങനെ അനുക​രി​ക്കാം?