ക്രിസ്ത്യാനികളായി ജീവിക്കാം
നിങ്ങളുടെ സഹോദരനുവേണ്ടിക്കൂടിയാണു യേശു മരിച്ചത്
അപൂർണമനുഷ്യർക്കുവേണ്ടി യേശു തന്റെ ജീവൻ ബലി അർപ്പിച്ചു. (റോമ 5:8) ‘യേശു എനിക്കുവേണ്ടി തന്റെ ജീവൻ നൽകി എന്നെ സ്നേഹിച്ചു’ എന്നു നമ്മളെല്ലാം അംഗീകരിക്കുമെന്നതിനു സംശയമില്ല. എന്നാൽ ക്രിസ്തു നമ്മുടെ സഹോദരങ്ങൾക്കുവേണ്ടിക്കൂടിയാണു മരിച്ചതെന്നു നമ്മളെ പലപ്പോഴും ഓർമിപ്പിക്കേണ്ടിവരാറുണ്ട്. നമ്മളെപ്പോലെതന്നെ അപൂർണരായ നമ്മുടെ സഹോദരങ്ങളോട് എങ്ങനെ ക്രിസ്തുതുല്യമായ സ്നേഹം കാണിക്കാൻ കഴിയും? മൂന്നു വിധങ്ങൾ പരിശോധിക്കാം: ഒന്ന്, നമ്മുടേതിൽനിന്ന് വ്യത്യസ്തമായ പശ്ചാത്തലങ്ങളിലുള്ളവരെക്കൂടി നമ്മുടെ സുഹൃത്തുക്കളാക്കാം. (റോമ 15:7; 2കൊ 6:12, 13) രണ്ട്, മറ്റുള്ളവർക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങൾ പറയുന്നതും ചെയ്യുന്നതും ഒഴിവാക്കാം. (റോമ 14:13-15) മൂന്ന്, ആരെങ്കിലും നമുക്കെതിരെ പാപം ചെയ്താൽ അവരോടു പെട്ടെന്നുതന്നെ ക്ഷമിക്കാം. (ലൂക്ക 17:3, 4; 23:34) യേശുവിനെ അനുകരിക്കാൻ ഈ വിധങ്ങളിൽ നമ്മൾ കഠിനമായി ശ്രമിക്കുമ്പോൾ യഹോവ സഭയിൽ സമാധാനവും ഐക്യവും നൽകി അനുഗ്രഹിക്കും.
കൂടുതൽ സൗന്ദര്യമുള്ളവരാകൂ! എന്ന വീഡിയോ കണ്ടിട്ട് പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക:
-
മിക്കിക്ക് അവളുടെ സഭയെക്കുറിച്ച് തുടക്കത്തിൽ എന്താണു തോന്നിയത്?
-
മിക്കിയുടെ ചിന്തകൾക്കു മാറ്റം വരാൻ എന്താണു കാരണമായത്?
-
തന്റെ കാഴ്ചപ്പാടിനു പൊരുത്തപ്പെടുത്തലുകൾ വരുത്താൻ യേശുവിന്റെ മാതൃക മിക്കിയെ സഹായിച്ചത് എങ്ങനെ? (മർ 14:38)
-
സഹക്രിസ്ത്യാനികളെ ശരിയായ മനോഭാവത്തോടെ വീക്ഷിക്കുന്നതിനു സുഭാഷിതങ്ങൾ 19:11 നമ്മളെ സഹായിക്കുന്നത് എങ്ങനെ?