നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി 2018 ഏപ്രില്
സംഭാഷണത്തിനുള്ള ചില മാതൃകകൾ
ബൈബിളിനെയും സന്തോഷമുള്ള ജീവിതത്തെയും കുറിച്ചുള്ള ഒരു സംഭാഷണപരമ്പര.
ദൈവവചനത്തിലെ നിധികൾ
പെസഹയും സ്മാരകവും—സമാനതകളും വ്യത്യാസങ്ങളും
പെസഹ സ്മാരകാചരണത്തിന്റെ മുൻനിഴൽ അല്ലായിരുന്നെങ്കിലും അതിൽനിന്ന് നമുക്കു പലതും പഠിക്കാനുണ്ട്.
ദൈവവചനത്തിലെ നിധികൾ
പോയി ശിഷ്യരാക്കുക—എന്തുകൊണ്ട്, എവിടെ, എങ്ങനെ?
ആളുകളെ ശിഷ്യരാക്കുക എന്നതിന്റെ അർഥം യേശു കല്പിച്ച കാര്യങ്ങളെല്ലാം ചെയ്യാൻ മറ്റുള്ളവരെ പഠിപ്പിക്കുക എന്നാണ്. ആളുകളെ ശിഷ്യരാക്കാനുള്ള കല്പനയിൽ വിദ്യാർഥികളെ യേശു കല്പിച്ച കാര്യങ്ങളെല്ലാം ബാധകമാക്കാനും യേശുവിന്റെ മാതൃക പിൻപറ്റാനും പഠിപ്പിക്കുന്നത് ഉൾപ്പെടുന്നു.
ക്രിസ്ത്യാനികളായി ജീവിക്കാം
ആളുകളെ ശിഷ്യരാക്കുന്നതിനു പ്രസംഗിക്കുന്നതും പഠിപ്പിക്കുന്നതും അനിവാര്യം
പോയി ആളുകളെ ശിഷ്യരാക്കാൻ യേശു അനുഗാമികളോടു കല്പിച്ചു. ഇതിൽ എന്തെല്ലാം ഉൾപ്പെടുന്നു? ആത്മീയമായി പുരോഗമിക്കാൻ നമുക്ക് ആളുകളെ എങ്ങനെ സഹായിക്കാൻ കഴിയും?
ദൈവവചനത്തിലെ നിധികൾ
“നിന്റെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നു”
മർക്കോസ് 2:5-12-ൽ രേഖപ്പെടുത്തിയിരിക്കുന്ന അത്ഭുതത്തിൽനിന്ന് എന്തു പഠിക്കാനാകും? രോഗിയായിരിക്കുമ്പോൾ പിടിച്ചുനിൽക്കാൻ ഈ വിവരണം എന്നെ എങ്ങനെ സഹായിക്കും?
ദൈവവചനത്തിലെ നിധികൾ
ശബത്തിൽ സുഖപ്പെടുത്തുന്നു
ജൂതമതനേതാക്കന്മാരുടെ മനോഭാവം കണ്ടപ്പോൾ യേശുവിന്റെ മനസ്സു നൊന്തത് എന്തുകൊണ്ട്? നമ്മൾ യേശുവിന്റെ അനുകമ്പ അനുകരിക്കുന്നുണ്ടെന്ന് ഏതെല്ലാം ചോദ്യങ്ങൾ വെളിപ്പെടുത്തുന്നു?
ദൈവവചനത്തിലെ നിധികൾ
മരിച്ചുപോയ നമ്മുടെ പ്രിയപ്പെട്ടവരെ ഉയിർപ്പിക്കാനുള്ള ശക്തി യേശുവിനുണ്ട്
പുനരുത്ഥാനങ്ങളെക്കുറിച്ചുള്ള ബൈബിൾവിവരണങ്ങൾ ചിന്തിക്കുന്നതു ഭാവിപുനരുത്ഥാനത്തിലുള്ള നമ്മുടെ വിശ്വാസം ശക്തമാക്കും.
ക്രിസ്ത്യാനികളായി ജീവിക്കാം
പഠിപ്പിക്കാനുള്ള ഉപകരണങ്ങൾ വൈദഗ്ധ്യത്തോടെ ഉപയോഗിക്കുക
നന്നായി പഠിപ്പിക്കണമെങ്കിൽ നമ്മൾ ഉപകരണങ്ങൾ നല്ല രീതിയിൽ ഉപയോഗിക്കാൻ പഠിക്കണം. നമ്മുടെ അടിസ്ഥാന ഉപകരണം ഏതാണ് ? പഠിപ്പിക്കാനുള്ള ഉപകരണങ്ങൾ വൈദഗ്ധ്യത്തോടെ ഉപയോഗിക്കാൻ എങ്ങനെ കഴിയും?